ലോകത്തിലെ ഏറ്റവും ചെലവേറിയ അപകടങ്ങള്‍

By Santheep

വാഹനാപകടങ്ങളില്‍ സംഭവിക്കാവുന്ന ഏറ്റവും വലിയ ദുരന്തം മനുഷ്യജീവന്‍ നഷ്ടപ്പെടുന്നതാണെന്നാണ് നമ്മുടെയെല്ലാം പൊതുധാരണ. ഇതാണ് വാര്‍ത്തകള്‍ക്ക് തലക്കെട്ടാവാറുള്ളതും. എന്നാല്‍, എല്ലാ വാഹനാപകടങ്ങളുടെ കാര്യത്തിലും ഇത് ശരിയല്ല എന്ന് പറയേണ്ടിവരും. ചില വാഹനാപകടങ്ങളില്‍ ഉടമ മരിച്ചാലും തകര്‍ന്ന വണ്ടിക്കാണ് പ്രാധാന്യം ലഭിക്കാറുള്ളത്. ലംബോര്‍ഗിനി, കൊയെനിഗ്‌സെഗ്, ഫെരാരി തുടങ്ങിയ കാര്‍നിര്‍മാതാക്കളുടെ മോഡലുകള്‍ അപകടത്തില്‍ പെട്ടാല്‍ പ്രസ്തുത മോഡലുകളെക്കുറിച്ചാണ് ആദ്യത്തെ സംസാരം വരിക.

നമ്മള്‍ ഇന്ന് കാണാന്‍ പോകുന്നത് ലോകത്തിലെ ഏറ്റവും 'ചെലവേറിയ' 10 അപകടങ്ങളാണ്. അതായത്, വിലയേറിയ സൂപ്പര്‍കാറുകള്‍ ഉള്‍പ്പെട്ട വിഖ്യാതമായ അപകടങ്ങള്‍. താഴെ ചിത്രത്താളുകളിലേക്കു നീങ്ങുക.

ലോകത്തിലെ ഏറ്റവും ചെലവേറിയ അപകടങ്ങള്‍

ചിത്രങ്ങളിലൂടെ നീങ്ങുക.

10. ബുഗാട്ടി ഇബി110

10. ബുഗാട്ടി ഇബി110

ഏറ്റവും ചേലവേറിയ അപകടങ്ങളില്‍ പത്താം സ്ഥാനത്ത് വരുന്നത് ഒരു 1992 മോഡല്‍ ബുഗാട്ടി ഇബി110 സൂപ്പര്‍കാറാണ്. കാര്‍ നന്നാക്കാന്‍ കൊടുത്ത സര്‍വീസ് സെന്ററിലെ മെക്കാനിക്കാണ് ഈ പണി പറ്റിച്ചത്. നന്നാക്കിയതിനു ശേഷം ടെസ്റ്റ് ചെയ്യവെ കാര്‍ നിയന്ത്രണം വിട്ട് ഒരു കുറ്റിയില്‍ ഇടിക്കുകയായിരുന്നു. റോഡില്‍ എണ്ണ ചോര്‍ന്നിരുന്നുവെന്നും അതില്‍ വഴുക്കിയാണ് നിയന്ത്രണം വിട്ടതെന്നും മെക്കാനിക്ക് പറയുന്നു. കാറിന്റെ വില 5 ലക്ഷം ഡോളറാണ്!

09. പഗാനി സോണ്ട സി12 എസ്

09. പഗാനി സോണ്ട സി12 എസ്

ഈ മോഡല്‍ ലോകത്ത് ആകെ പന്ത്രണ്ടെണ്ണം മാത്രമേയുള്ളൂ. ഹോങ്കോങ്ങില്‍ വെച്ചാണ് അപകടം നടന്നത്. തരക്കേടില്ലാത്ത പണിയാണ് വാഹനത്തിന് കിട്ടിയത്. ഉടമ തന്നെയായിരുന്നു ഡ്രൈവര്‍. കാറിന്റെ വില 6.5 ലക്ഷം ഡോളര്‍!

08. മെഴ്‌സിഡിസ് ബെന്‍സ് എസ്എല്‍300

08. മെഴ്‌സിഡിസ് ബെന്‍സ് എസ്എല്‍300

ഇതൊരു വിന്റേജ് കാറാണ്. 1965നു മുമ്പ് നിര്‍മിക്കപ്പെട്ട ക്ലാസിക് കാറുകള്‍ക്കു വേണ്ടി ലാ കരെര പനാമേരിക്കാനയില്‍ സംഘടിപ്പിച്ച ഒരു റാലിയില്‍ പങ്കെടുക്കുകയായിരുന്നു ഈ കാര്‍. ഡ്രൈവ് ചെയ്തിരുന്ന ഉടമയില്‍ നിന്നും നിയന്ത്രണം വിട്ടു പാഞ്ഞ കാര്‍ വഴിയരികിലെ ഷോപ്പിനുമേല്‍ ചെന്നിടിച്ചു. കാറിന്റെ വില 7.5 ലക്ഷം ഡോളര്‍!

07. ജാഗ്വര്‍ എക്‌സ്‌ജെ220

07. ജാഗ്വര്‍ എക്‌സ്‌ജെ220

നിര്‍മിക്കപ്പെട്ട കാലത്ത് ലോകത്തിലെ ഏറ്റവും വേഗതയേറിയ കാറുകളിലൊന്നായിരുന്നു ഇത്. പരമാവധി പേകാവുന്നത് മണിക്കൂറില്‍ 217 കിലോമീറ്റര്‍ വേഗത്തില്‍! കാറിന്റെ തൊട്ടടുത്തു നിന്ന് ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന മഹാനാണ് ഈ ധീരകൃത്യം ചെയ്തത്. കാറിന്റെ ഉടമ തന്നെയാണിയാള്‍ എന്നറിയുന്നു. വളരെ ബുദ്ധിമുട്ടി ഡിലൈഡറിനു മുകളിലൂടെയെല്ലാം പായിച്ചാണ് അങ്ങോരീപ്പണി ചെയ്തത്. 10 ലക്ഷം ഡോളറാണ് കാറിന്റെ വില.

06. മക്‌ലാറന്‍ എഫ്1

06. മക്‌ലാറന്‍ എഫ്1

സൂപ്പര്‍കാറുകള്‍ അതിവേഗതയിലോടിച്ച് അപകടങ്ങള്‍ വരുത്തുന്ന ഹോബിയുള്ളയാളാണ് മിസ്റ്റര്‍ ബീന്‍. ഇദ്ദോഹത്തിന്റെ പക്കലുണ്ടായിരുന്ന മക്‌ലാറന്‍ എഫ്1 കാര്‍ ഇങ്ങനെ തകര്‍ന്നതാണ്. ഈ വാഹനം വെറും 107 എണ്ണം മാത്രമേ നിര്‍മിച്ചിട്ടുള്ളൂ. മിസ്റ്റര്‍ ബീന്‍ ഇടപെട്ട് അത് 106 ആയി കുറച്ചു. 1.25 ദശലക്ഷം ഡോളറാണ് തകര്‍ന്ന കാറിന്റെ വില.

05. ഫെരാരി എന്‍സോ

05. ഫെരാരി എന്‍സോ

ഈ വാഹനാപകടം വളരെ ന്യായമായ കാര്യത്തിന് സംഭവിച്ചതാണ്. മണിക്കൂറില്‍ 196 മൈല്‍ വേഗതയിലാണ് ഡ്രൈവര്‍ പാഞ്ഞിരുന്നത്. അപകടത്തില്‍ കാറിന്റെ പകുതി മുറിഞ്ഞുപോയി. 13 ലക്ഷം ഡോളറാണ് ഈ പ്രത്യേക പതിപ്പ് ഫെരാരി കാറിന്റെ വില.

04. ബുഗാട്ടി വെയ്‌റോണ്‍

04. ബുഗാട്ടി വെയ്‌റോണ്‍

മഴയത്ത് മണിക്കൂറില്‍ 100 മൈല്‍ വേഗതയില്‍ ഈ കാറോടിച്ചതാണ് ഉടമ ചെയ്ത തെറ്റ്. ലോകത്തിലെ ഏറ്റവും വേഗതയേറിയ കാര്‍ പൊന്നുംവില കൊടുത്ത് വാങ്ങിയ ശേഷം ഇത്രയും വേഗതയിലെങ്കിലും ഓടിച്ചില്ലെങ്കില്‍ അതൊരു വലിയ കഷ്ടമാണ്. 16 ലക്ഷം ഡോളര്‍ ചെലവിട്ട് വാങ്ങിയ കാറാണിത്!

03. 1959 ഫെരാരി 250 ജിടി ടിഡിഎഫ്

03. 1959 ഫെരാരി 250 ജിടി ടിഡിഎഫ്

ഏറ്റവും വിലപ്പിടിപ്പുള്ള കാറപകടപ്പട്ടികയില്‍ അടുത്തതായി ഒരപൂര്‍വ വാഹനമാണ്. 1959 മോഡല്‍ ഫെരാരി 250 ജിടി ടിഡിഎഫ്. ഒരു മതിലില്‍ നെരെ കൊണ്ടുപോയി ചാര്‍ത്തുകയായിരുന്നു ഉടമ. പരിനാറര ലക്ഷം ഡോളറാണ് കാറിന്റെ വില!

02. ഫെരാരി 250 ജിടി സ്‌പൈഡര്‍

02. ഫെരാരി 250 ജിടി സ്‌പൈഡര്‍

ഈ കാര്‍ തകരുമ്പോള്‍ അതിനകത്തുണ്ടായിരിക്കാനുള്ള ഭാഗ്യം ഉടമയ്ക്ക് ലഭിക്കുകയുണ്ടായില്ല. ബീച്ചിലെ ഗാരേജില്‍ പാര്‍ക്ക് ചെയ്തതായിരുന്നു അദ്ദേഹം. ഹരികേന്‍ കൊടുങ്കാറ്റാണ് കാറിനെ തകര്‍ത്തത്. 2008 മെയ് മാസത്തില്‍. ഒരു ലേലത്തില്‍ നിന്നും വാങ്ങിയ ഈ കാറിന്റെ വില 10,894,900 ഡോളര്‍!

01. ഫെരാരി 250 ജിടിഒ

01. ഫെരാരി 250 ജിടിഒ

ലോകത്തിലിന്നുവരെ ലേലം ചെയ്യപ്പെട്ട കാറുകളില്‍ ഏറ്റവും വലിയ തുകയ്ക്ക് പോയത് ഫെരാരി 250 ജിടിഒ ആണ്. 2008ലാണ് സംഭവം. 28.5 ദശലക്ഷം ഡോളറായിരുന്നു വില. ഒരു പ്രദര്‍ശനത്തില്‍ പങ്കെടുക്കാന്‍ പോയപ്പോളാണ് ലോകത്തിലെ ഏറ്റവും ചെലവേറിയ അപകടം സംഭവിച്ചത്. മുമ്പില്‍ നീങ്ങിയിരുന്ന കാര്‍ പെട്ടെന്ന് ബ്രേക്ക് ചെയ്തപ്പോള്‍ വിലപ്പിടിപ്പുള്ള ഈ കാറിനത് തിരിച്ചറിയാന്‍ കഴിഞ്ഞില്ല. കൊണ്ടുപോയി ചാര്‍ത്തി!

Most Read Articles

Malayalam
കൂടുതല്‍... #top best most #off beat #auto facts #top 10
English summary
In the modern world, accidents and crashes have become common due to the growth of population and people making more money. Owning cars has become easy.
Story first published: Monday, September 1, 2014, 11:21 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X