ഈ റെയിൽവെസ്റ്റേഷനുകൾ ഇന്ത്യയിൽ ഏതുവിധേന പ്രസിദ്ധിനേടിയിട്ടുള്ളവയാണ്?

By Praseetha

ലോകത്തിൽ തന്നെ ഏറ്റവും തിരക്കേറിയതും വലുപ്പത്തിൽ മൂന്നാമത്തേതുമാണ് ഇന്ത്യൻ റെയിൽവെ. കാലങ്ങളായി ഭൂരിഭാഗം ഇന്ത്യക്കാരും ഗതാഗതത്തിനായി റെയിൽവെയെ തന്നെയാണ് ആശ്രയിക്കുന്നത് അതിനാൽ ഇന്ത്യയുടെ ജീവനാഡി എന്നു വേണമെങ്കിൽ ഇതിനെ വിശേഷിപ്പിക്കാം.

ദുബായിൽ നിന്ന് ഫുജൈറയിലേക്ക് 10മിനിറ്റിലെത്താൻ ഹൈപ്പർലൂപ്പ്

ഏകദേശം 5000 കോടി‍ യാത്രക്കാരും 650 ദശലക്ഷം ടൺ ചരക്കുമാണ് ഓരോ വർഷവും ഇന്ത്യൻ റെയിൽപ്പാതകളിലൂടെ കടന്നുപോകുന്നത്. ഓരോ ദിവസവും റെയിൽവേസ്റ്റേഷനിലെത്തുന്ന ആളുകളുടെ കണക്കുപ്രകാരമാണ് ഏതൊക്കെയാണ് തിരക്കേറിയ സ്റ്റേഷനുകൾ എന്നു തരംതിരിക്കുന്നത്. അത്തരത്തിൽ ഇന്ത്യയിലെ തിരക്കേറിയ റെയിൽവേസ്റ്റേഷനുകളെ കുറിച്ചാണിവിടെ വിവരിച്ചിട്ടുള്ളത്.

ഹൗറ ജംങ്ഷൻ

ഹൗറ ജംങ്ഷൻ

ദിവസേനയുള്ള യാത്രക്കാരുടെ എണ്ണം വച്ചുനോക്കുമ്പോൾ ഏറ്റവും തിരക്കേറിയൊരു റെയിൽവെ സ്റ്റേഷനാണ് ഹൗറ. 23 പ്ലാറ്റഫോമുകൾ ഉള്ള ഈ സ്റ്റേഷനിൽ ദിവസേന ദശലക്ഷ കണക്കിനാളുകളാണ് വന്നുപോകുന്നത്. തിരക്കേറിയ റെയിൽവേ സ്റ്റേഷൻ എന്നതിലുപരി ഏറ്റവും കൂടുതൽ പ്ലാറ്റ്ഫോം ഉള്ള റെയിൽവെസ്റ്റേഷൻ എന്ന പേരിലും ഹൗറ പ്രശസ്തമാണ്.

ന്യൂദില്ലി റെയിൽവെ സ്റ്റേഷൻ

ന്യൂദില്ലി റെയിൽവെ സ്റ്റേഷൻ

ഇന്ത്യയിലെ രണ്ടാമത്തെ തിരക്കേറിയ റെയിൽവെ സ്റ്റേഷനാണ് ദില്ലി റെയിൽവേ സ്റ്റേഷൻ. 350 ട്രെയിനുകളും അഞ്ച് ലക്ഷത്തോളം യാത്രക്കാരുമാണ് ദിവസേന ഈ സ്റ്റേഷനിലെത്തിച്ചേരുന്നത്. പതിനാറ് പ്ലാറ്റ്ഫോമുകളാണ് ദില്ലി സ്റ്റേഷനിലുള്ളത്. രാജ്യത്തിന്റെ പലഭാഗങ്ങളേയും ബന്ധിപ്പിക്കുന്ന ഏറ്റവും വലിയ റെയിൽവെ ശൃംഖലയാണ് ദില്ലി.

കാൺപൂർ സെൻട്രൽ

കാൺപൂർ സെൻട്രൽ

ദിവസേന 280 ട്രെയിനുകൾ കടന്നുപോകുന്ന തിരക്കേറിയ സ്റ്റേഷനുകളിൽ ഒന്നാണ് കാൺപൂർ സെൻട്രൽ. ദില്ലിക്കൊപ്പം രാജ്യത്തിന്റെ പലഭാഗങ്ങളേയും ബന്ധിപ്പിക്കുന്ന വലിയൊരു റെയിൽവെ ശൃംഖല കൂടിയാണിത്. കൂടാതെ ഇന്ത്യയിലെ അഞ്ച് സെൻട്രൽ റെയിൽവേ സ്റ്റേഷനുകളിലൊന്നു കൂടിയാണ്.

കല്യാൺ ജംങ്ഷൻ

കല്യാൺ ജംങ്ഷൻ

മുംബൈ റെയിൽ നെറ്റ്‌വർക്കിൻകീഴിൽ വരുന്ന പ്രധാനപ്പെട്ടൊരു റെയിൽവെ സ്റ്റേഷനാണിത്. കൂടാതെ മൂന്നാമത്തെ തിരക്കേറിയ സ്റ്റേഷനുമാണ് കല്ല്യാൺ ജംങ്ഷൻ. ദീർഘദൂര ട്രെയിനുകൾ കടന്നുപോകുന്ന ഈ സ്റ്റേഷനിൽ 8 പ്ലാറ്റ്ഫോമുകളാണ് ഉള്ളത്.

പാറ്റ്ന സ്റ്റേഷൻ

പാറ്റ്ന സ്റ്റേഷൻ

ദില്ലിക്കും കൊൽക്കത്തയ്ക്കും ഇടയിൽ സ്ഥിതിചെയ്യുന്ന പാറ്റ്ന ജംങ്ഷനും ഇന്ത്യയിലെ തിരക്കേറിയ സ്റ്റേഷനുകളിൽ ഒന്നാണ്. ഇന്ത്യയുടെ പലഭാഗങ്ങളേയും റെയിൽ ശൃംഖലവഴി ബന്ധിപ്പിച്ചാണ് ഈ സ്റ്റേഷൻ നിലകൊള്ളുന്നത്.

വിജയവാ‍ഡ സ്റ്റേഷൻ

വിജയവാ‍ഡ സ്റ്റേഷൻ

തിരക്കേറിയ അഞ്ചാമത്തെ സ്റ്റേഷനാണ് വിജയവാഡ സ്റ്റേഷൻ. ഇന്ത്യയിലെ എ-വൺ റെയിൽവെ സ്റ്റേഷൻ എന്നുള്ള പദവിയും ഈ സ്റ്റേഷനുണ്ട്.

അലഹബാദ് ജംങ്ഷൻ

അലഹബാദ് ജംങ്ഷൻ

ഉത്തർപ്രദേശിലെ രണ്ടാമത്തെ തിരക്കേറിയ സ്റ്റേഷനാണിത്. ഇന്ത്യൻ റെയിൽവെയിൽ നൂറ് ശതമാനം ബുക്കിംഗ് നടക്കുന്ന സ്റ്റേഷൻ എന്നൊരു പ്രത്യേകത കൂടിയുണ്ട് അലഹബാദ് സ്റ്റേഷന്.

ഇറ്റാർസി ജംങ്ഷൻ

ഇറ്റാർസി ജംങ്ഷൻ

മധ്യപ്രദേശിലെ ഏറ്റവും തിരക്കേറിയതാണ് ഇറ്റാർസി ജംങ്ഷൻ. ദിവസേനയായി മൂന്നിലധികം ട്രെയിനുകളാണ് ഇതുവഴി കടന്നു പോകുന്നത്.

വഡോദര സ്റ്റേഷൻ

വഡോദര സ്റ്റേഷൻ

ഇന്ത്യയിലേറ്റവും തിരക്കേറിയതും കൂടാതെ ഗുജറാത്തിലെ ഏറ്റവും തിരക്കുള്ളതുമായ റെയിൽവെ സ്റ്റേഷനാണ് വഡോദര. വലുപ്പമേറിയ ഈ സ്റ്റേഷന് ഏഴു പ്ലാറ്റ്ഫോമുകളാണ് ഉള്ളത്. വെസ്റ്റേൺ റെയിൽവെ സോണിൽ ഏറ്റവും വലിയ ഇലക്ട്രിക് ലോക്കോ ഷെഡുള്ളതും ഇവിടെയാണ്.

ലക്നൗ സ്റ്റേഷൻ

ലക്നൗ സ്റ്റേഷൻ

ദിവസേന മുന്നൂറോളം ട്രെയിനുകൾ കടന്നുപോകുന്ന തിരക്കേറിയ റെയിൽവെ സ്റ്റേഷനുകളിലൊന്നാണ് ലക്നൗവിലുള്ള ചാർബാഗ് റെയിൽവേ സ്റ്റേഷൻ. വാസ്തു ശില്പ വൈദഗ്ദ്ധ്യമുള്ള മനോഹരമായൊരു സ്റ്റേഷൻ കൂടിയാണിത്.

മുഗൾ സാരായി ജംങ്ഷൻ

മുഗൾ സാരായി ജംങ്ഷൻ

ഉത്തർപ്രദേശിലെ ഏറ്റവും തിരക്കേറിയ സ്റ്റേഷനാണിത്. കൂടാതെ ഇന്ത്യൻ റെയിൽവെയുടെ നൂറ് ശതമാനം ബുക്കിംഗുകൾ‍ നടക്കുന്നൊരു സ്റ്റേഷനുമാണ്.

ചത്രപതി ശിവാജി ടെർമിനസ്

ചത്രപതി ശിവാജി ടെർമിനസ്

ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ റെയിൽവേ സ്റ്റേഷനാണ് ചത്രപതി ശിവാജി ടെർമിനസ്. ദീർഘദൂര ട്രെയിനുകൾ മിക്കതും കടന്നു പോകുന്നൊരു സ്റ്റേഷൻ കൂടിയാണിത്. വിക്ടോറിയൻ ഗോതിക് ശൈലിയിൽ നിർമിച്ചിട്ടുള്ള സ്റ്റേഷൻ ഇന്ത്യയിൽ തന്നെ മനോഹരമായ സ്റ്റേഷനുകളിൽ ഒന്നാണ്. ഇന്ത്യയുടെ പരമ്പരാഗത ശൈലിയിലുള്ള വാസ്തുവിദ്യയും ഇതിൽ ഉപയോഗപ്പെടുത്തിയിട്ടുണ്ട്.

കൂടുതൽ വായിക്കൂ

നിധി കൂമ്പാരമായ നാസി ട്രെയിനിനുള്ള തിരച്ചിൽ;നിഗൂഢ രഹസ്യങ്ങൾ വെളിപ്പെടുമോ?

Most Read Articles

Malayalam
കൂടുതല്‍... #റെയിൽവെ #railway
English summary
Top 12 Most Busiest Railway Stations of India
Story first published: Wednesday, August 31, 2016, 11:06 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X