പാകിസ്ഥാന്റെ ഉറക്കം കെടുത്തികളെന്ന് വിശേഷണമുള്ള അക്രമകാരികളായ ഇന്ത്യൻ പോർവിമാനങ്ങൾ!!!

Written By:

ഇന്ത്യൻ സേനയിലെ മൂന്ന് പ്രമുഖ വിഭാഗങ്ങളിലൊന്നാണ് വായുസേന അഥവാ വ്യോമസേന. വ്യോമസൈനിക പ്രവർത്തനങ്ങളുടെ ചുമതലയുള്ള സേനാവിഭാഗമാണ് ഇന്ത്യൻ വ്യോമസേന. ഏതാണ്ട് 1,27,000 അംഗബലമുള്ള ഇന്ത്യൻ വ്യോമസേന ലോകത്തിലേറ്റവും വലിയ നാലാമത്തെ വായുസേനയാണ്.

ശത്രുക്കൾക്കെതിരെ ആകാശയുദ്ധങ്ങളിൽ അക്രമണങ്ങൾ അഴിച്ചുവിടാനായി സദാജാഗരൂകരായിരിക്കുന്ന കരുത്തുറ്റ യുദ്ധവിമാനങ്ങളും ഇന്ത്യൻസേനയ്ക്ക് സ്വന്തമായിട്ടുണ്ട്. അതിൽ ഏറ്റവും അക്രമകാരികളായ അഞ്ച് പോർ വിമാനങ്ങളെ കുറിച്ചാണിവിടെ വിവരിക്കുന്നത്.

സുകോയ് എസ്‌യു-30എംകെഐ

ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡുമായി (HAL) ചേർന്ന് റഷ്യൻ വിമാനകമ്പനി സുകോയ് രൂപകൽപന നടത്തുകയും നിർമിക്കുകയും ചെയ്ത ട്വിൻ ജെറ്റ് എയർ ഫൈറ്ററാണ് എസ്‌യു-30എംകെഐ. ആകാശത്ത് നിന്ന് ആകാശത്തിലേക്കും ആകാശത്ത് നിന്ന് ഭൂമിയിലേക്കും വർഷിക്കാൻ കഴിയുന്ന മിസൈലുകൾ, ബോംബുകൾ എന്നീ യുദ്ധസജ്ജീകരണങ്ങളാണ് ഈ ഫൈറ്റർ ജെറ്റിലുള്ളത്.

രാജ്യത്തിന്റെ സുരക്ഷ കാത്തുസൂക്ഷിക്കാനായി ഇന്ത്യൻ വ്യോമസേനയുടെ ഭാഗമായ 21.94 മീറ്റർ നീളവും, 6.36മീറ്റർ ഉയരവും, 14.7മീറ്റർ വിങ്സ്പാനുമുള്ള ഈ ജെറ്റ് രണ്ട് സൈനികരെയും ഉൾക്കൊള്ളും. 90കിലോമീറ്റർ പരിധിയിലുള്ള വസ്തുക്കൾ തിരിച്ചറിയാൻ സാധിക്കുന്ന ഇൻഫ്രാറെഡ് ഉപയോഗിച്ചുള്ള OLS-30 ലേസർ, സാറ്റ്‌ലൈറ്റ് നാവിഗേഷൻ സിസ്റ്റം, ഇലക്ട്രോണിക് കൗണ്ടർ മെഷർ സിസ്റ്റം എന്നിവയാണ് ഈ ജെറ്റിന്റെ മറ്റ് സവിശേഷതകൾ.

2 എച്ച്എഎൽ തേജസ് മൾട്ടിറോൾ ഫൈറ്റർ

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ഭാരക്കുറവും ഒറ്റ എൻജിനും ഒറ്റ സീറ്റും ശബ്ദാതിവേഗത്തിലും സഞ്ചരിക്കുന്ന വിവിധോദേശ്യ പോർവിമാനമാണ് തേജസ്. കാലപഴക്കം ചെന്ന മിഗ് 21ജെറ്റ് വിമാനങ്ങൾക്ക് പകരമായി 1980ൽ തുടങ്ങി വെച്ച ലൈറ്റ് കോംപാക്ട് എയർക്രാഫ്റ്റ് എന്ന പദ്ധതിയുടെ ഭാഗമായി എച്ച്എഎല്ലിൽ നിർമാണം നടത്തിയിട്ടുള്ളതാണ് ഈ ഭാരംകുറഞ്ഞ തേജസ് പോർവിമാനം.

യൂണിഫൈഡ് ഇലക്ട്രോണിക് വാർഫെയർ സ്യൂട്ട്, ആക്ടീവ് ഇലക്ട്രിക്കലി സ്കാൻഡ് അരേ റഡാർ, ആകാശമധ്യേ ഇന്ധനം നിറയ്ക്കാനുള്ള കഴിവ്, റഡാറുകളുടെ കണ്ണിൽ പെടാത്ത തരത്തിലുള്ള വസ്തുക്കൾ കൊണ്ടുള്ള നിർമാണം, ദൃശ്യപരിധിക്കപ്പുറമുള്ള മിസൈൽ ശേഷി, വ്യോമവേധ മിസൈൽ, ലേസർ ബോംബ് വാഹക ശേഷി എന്നീ സവിശേഷതകളുള്ള കരുത്തുറ്റ വിമാനമാണ് തേജസ്. മണിക്കൂറിൽ 2,025 കി.മി വേഗതയിൽ പറക്കാനാകുന്ന തേജസിന് 13,2മീറ്റർ നീളം, 4.4മീറ്റർ ഉയരം, 2.2മീറ്റർ വിങ്സ്പാൻ, 12 ടൺ ഭാരം എന്നിവയാണുള്ളത്.

3. മികോയാൻ മിഗ്-29

റഷ്യൻ നിർമിത ട്വിൻ എൻജിൻ ഫൈറ്റർ ജെറ്റാണിത്. മൾട്ടിറോൾ മിഗ്-29എം, നാവികസേനയുടെ മിഗ്-29കെ, കൂടുതൽ അഡ്വാൻസായിട്ടുള്ള മിഗ്-35 വിമാനങ്ങൾ എന്നിവയാണ് വ്യത്യസ്ത വേരിയന്റുകളിലുള്ള മിഗ്-29 പോർവിമാനങ്ങൾ. 1999ൽ കാർഗിൽ യുദ്ധക്കാലത്താണ് മിഗ്-29 വിമാനങ്ങൾ കൂടുതലായും ഉപയോഗിച്ചിരുന്നത്.

17.37മീറ്റർ നീളവും 4.73മീറ്റർ ഉയരവും 11.4മീറ്റർ വിങ്സാപാനുമുള്ള വിമാനത്തിൽ ഒരു സൈനികന് മാത്രമെ ഉൾക്കാനാവുകയുള്ളൂ. ദൃശ്യപരിധിക്കപ്പുറമുള്ള മിസൈൽ ശേഷി, ലേസർ ബോംബ് വാഹക ശേഷി, സാറ്റ്‌ലൈറ്റ് നാവിഗേഷൻ സിസ്റ്റം എന്നീ സജ്ജീകരണങ്ങളാണ് ഉള്ളത്.

4. ‍ഡസാൾട്ട് മിറാഷ് 2000

ഫ്രഞ്ച് നിർമിത വിവിധോദ്ദേശ പോർവിമാനമാണ് മിറാഷ് 2000. ഡസാൾട്ട് ഏവിയേഷനാണ് ഈ വിമാനത്തിന്റെ നിർമാതാക്കൾ. ഇന്ത്യൻ സേനയ്ക്ക് നിലവിൽ 50 മിറാഷ് 2000 വിമാനങ്ങളാണുള്ളത്. ഹിമാലയൻ അതിർത്തി പ്രദേശങ്ങളിൽ സുരക്ഷ ഉറപ്പുവരുത്തുക എന്ന ദൗത്യമാണ് മിറാഷ് 2000വിമാനങ്ങൾക്കുള്ളത്.

ലേസർ ബോംബുകൾ, ന്യൂക്ലിയാർ ക്രൂയിസ് മിസൈൽ എന്നിവ വഹിക്കാൻ കഴിയുന്ന വിമാനത്തിന് 6.3 ടൺ ഭാരം വഹിക്കാനുള്ള ശേഷിയുണ്ട്. 14.36 മീറ്റർ നീളവും 5.20മീറ്റർ ഉയരവും 9.13മീറ്റർ വിങ്സ്പാനുമുള്ള വിമാനച്ചിന് ഒരു സൈനികനെ ഉൾക്കൊള്ളാനുള്ള ശേഷിയാണുള്ളത്.

5. മികായോൻ ഖുരേവിച്ച് മിഗ്-21

പഴയ സോവിയറ്റ് യൂണിയൻ രാജ്യത്തിന്റെ നിർമ്മിതിയായ ശബ്ദാധിവേഗ പോർവിമാനമാണിത്. മികായോൻ ഖുരേവിച്ച് എന്നതിന്റെ ചുരുക്കപ്പേരാണ് മിഗ്. ഇന്ത്യയിൽ ഇതിനു ത്രിശൂൽ, വിക്രം, ബൈസൺ എന്നീ പേരുകളിലാണ് അറിയപ്പെടുന്നത്. ഈയിടെയായി ഇന്ത്യയിൽ ഒരുപാടു പഴയ മിഗ് 21 വിമാനങ്ങൾ തകരുകയും ഇജക്ഷൻ ശരിയായി പ്രവർത്തിക്കാതെ വൈമാനികർ കൊല്ലപ്പെടുകയും ചെയ്ത സാഹചര്യത്തിൽ പറക്കുന്ന ശവപ്പെട്ടി എന്ന പേരു കൂടെ വീണിട്ടുണ്ട് ഈ വിമാനത്തിന്.

ഇന്ത്യൻ വായുസേനയുടെ 16 സ്ക്വാഡ്രണുകൾ മിഗ് 21 ഉപയോഗിച്ചു പ്രവർത്തിക്കുന്നത്. മധ്യദൂര മിസൈലുകൾ, ദീർഘദൂര മിസൈലുകൾ, റഡാർ സിസ്റ്റം, ബ്ലാസ്റ്റിക് മിസൈലുകൾ എന്നീ സജ്ജീകരണങ്ങളാണ് മിഗ് 21പോർ വിമാനത്തിലുള്ളത്. 2175km/h ഉയർന്ന വേഗതയുള്ള വിമാനത്തിൻ 1210 കിലോമീറ്റർ പരിധിയിൽ അക്രമമഴിച്ചുവിടാനാകും.

  

Click to compare, buy, and renew Car Insurance online

Buy InsuranceBuy Now

കൂടുതല്‍... #വിമാനം #aircraft
Story first published: Tuesday, September 27, 2016, 14:06 [IST]
English summary
Top 5 Most Dangerous Fighter Aircrafts Currently in Service 2016,Indian Airforce
Please Wait while comments are loading...

Latest Photos