ഇന്ത്യന്‍ റെയില്‍വേ: അറിഞ്ഞിരിക്കേണ്ട 50 കാര്യങ്ങള്‍

By Santheep

ഇന്ത്യന്‍ റെയില്‍വേ നിലവില്‍ വന്നിട്ട് 162 വര്‍ഷങ്ങള്‍ പൂര്‍ത്തിയായിരിക്കുകയാണ്. 1853 ഏപ്രില്‍ 16നാണ് ഇന്ത്യന്‍ റെയില്‍വേ സ്ഥാപിക്കപെട്ടത്. മുംബൈയില്‍ നിന്ന് താനെ വരെ നീളുന്ന ഒരു റെയില്‍പാതയായിരുന്നു ആദ്യം നിര്‍മിക്കപെട്ടത്. നിലവില്‍ ലോകത്തിലെ ഏറ്റവും വലിയ റെയില്‍വേ ശൃംഖലയാണ് ഇന്ത്യയുടേത്. നേപ്പാള്‍, ബംഗ്ലാദേശ്, പാകിസ്താന്‍ എന്നീ അയല്‍രാജ്യങ്ങളിലേക്കും ഇന്ത്യയുടെ റെയില്‍പാതകള്‍ നീളുന്നുണ്ട്.

1.307 ദശലക്ഷം പേരുടെ തൊഴില്‍ദാതാവാണ് ഇന്ത്യന്‍ റെയില്‍വേ ഇന്ന്. ലോകത്തിലെ ഏറ്റവും വലിയ ഏഴാമത്തെ തൊഴില്‍ദാതാവ് എന്ന ബഹുമതിയും നമ്മുടെ റെയില്‍വേ സ്വന്തമാക്കിയിരിക്കുന്നു. താഴെ, ഇന്ത്യന്‍ റെയില്‍വേയെക്കുറിച്ചുള്ള കൊതുകകരമായ ചില വസ്തുതകള്‍ പങ്കു വെക്കുന്നു.

01. കക്കൂസ്

01. കക്കൂസ്

ആദ്യകാലത്തെ തീവണ്ടികളില്‍ കക്കൂസ് സൗകര്യം ലഭ്യമായിരുന്നില്ല. 1909ല്‍ ട്രെയിനില്‍ സഞ്ചരിക്കുകയായിരുന്ന ഓഖില്‍ ചന്ദ്ര സെന്‍ എന്ന ബംഗാളിക്ക് തൂറാന്‍ മുട്ടിയതോടെയാണ് ബ്രിട്ടീഷുകാര്‍ തീവണ്ടികളില്‍ കക്കൂസ് സൗകര്യം ലഭ്യമാക്കാന്‍ തീരുമാനിച്ചത്. ഓഖില്‍ ചന്ദ്ര ബ്രിട്ടീഷുകാര്‍ക്ക് ഇംഗ്ലീഷില്‍ എഴുതിയ കത്ത് വായിച്ച് ബ്രിട്ടീഷുകാര്‍ക്ക് തൂറാന്‍ മുട്ടി എന്നാണ് ഐതിഹ്യം.

02. ഭൂമിയോളം വളര്‍ന്ന റെയില്‍വേ

02. ഭൂമിയോളം വളര്‍ന്ന റെയില്‍വേ

ഇന്ത്യന്‍ റെയില്‍വേയുടെ ട്രാക്കുകളുടെ മൊത്തം അളവെടുത്താല്‍ അഥിന് ഭൂമിയെ ഒന്നരവട്ടം ചുറ്റാനുള്ള നീളമുണ്ട്.

03. ഹിറ്റ് വെബ്‌സൈറ്റ്

03. ഹിറ്റ് വെബ്‌സൈറ്റ്

വെബ്‌സൈറ്റുകളുടെ ഉടമകള്‍ക്ക് ഞെട്ടലുണ്ടാക്കിയേക്കും ഈ വസ്തുത. മിനിറ്റില്‍ 12 ലക്ഷം ഹിറ്റ്‌സ് ലക്ഷം ഹിറ്റ്‌സ് കിട്ടുന്നുണ്ട്!

04. ലോക്കോപൈലറ്റ്

04. ലോക്കോപൈലറ്റ്

ട്രെയിനുകള്‍ ഓടിക്കുന്നവര്‍ക്ക് ശരാശരി 1 ലക്ഷത്തിലധികം രൂപ ശമ്പളം ലഭിക്കുന്നുണ്ട്!

05. കേരളത്തില്‍

05. കേരളത്തില്‍

കേരളത്തിലെ ആദ്യത്തെ റെയില്‍വേ സര്‍വീസ് തുടങ്ങിയത് മദിരാശി ആസ്ഥാനമാക്കി നിലനിന്നിരുന്ന മലബാര്‍ സംസ്ഥാനത്തിലാണ്. രാജ്യത്തെ ആദ്യത്തെ റെയില്‍വേ ഡിവിഷനായ സതേണ്‍ റെയില്‍വേയില്‍ മലബാര്‍ മേഖലയും ഉള്‍പെട്ടിരുന്നു.

06. തിരൂര്‍

06. തിരൂര്‍

കേരളത്തിലെ ആദ്യത്തെ റെയില്‍വേ ലൈന്‍ സ്ഥാപിക്കപ്പെട്ടത് തിരൂരിനും ബേപ്പൂരിനും ഇടയിലാണ്. ചരക്ക് ഗതാഗതം തന്നെയായിരുന്നു പ്രധാന ഉദ്ദേശ്യം.

07. നീളം

07. നീളം

തിരൂര്‍-ബേപ്പൂര്‍ റെയില്‍പാതയുടെ നീളം 30.6 കിലോമീറ്ററായിരുന്നു. 1861 മാര്‍ച്ച് മാസത്തിലാണ് ഈ റെയില്‍പാത കമീഷന്‍ ചെയ്തത്.

08. മദ്രാസ് റെയില്‍വേ കമ്പനി

08. മദ്രാസ് റെയില്‍വേ കമ്പനി

തിരൂര്‍-ബേപ്പൂര്‍ റെയില്‍പാതയുടെ നിര്‍മാണച്ചുമതല മദ്രാസ് റെയില്‍വേ കമ്പനിക്കായിരുന്നു.

09. കൊച്ചി പ്രവിശ്യയിലേക്ക്

09. കൊച്ചി പ്രവിശ്യയിലേക്ക്

1889ലാണ് കൊച്ചി പ്രവിശ്യയിലെ റെയില്‍വേയുടെ പണികള്‍ ആരംഭിച്ചത്. ഷൊറണൂര്‍ എറണാകുളം പാതയുടെ പണികള്‍ 1902ല്‍ പൂര്‍ത്തിയായി.

10. ചെങ്കോട്ട-പുനലൂര്‍

10. ചെങ്കോട്ട-പുനലൂര്‍

തിരൂവിതാംകൂറിലെ ആദ്യത്തെ റെയില്‍പാത പ്രശസ്തമായ ചെങ്കോട്ട-പുനലൂര്‍ പാതയാണ്. 1904 നവംബര്‍ 26നാണ് ഈ മീറ്റര്‍ ഗേജ് പാത കമീഷന്‍ ചെയ്തത്.

11. ഭാഗ്യചിഹ്നം

11. ഭാഗ്യചിഹ്നം

ഇന്ത്യന്‍ റെയില്‍വേക്ക് ഒരു ഭാഗ്യചിഹ്നമുള്ളതായി അറിയാമോ? സ്‌റ്റേഷന്‍ മാസ്റ്ററുടെ വേഷത്തിലുള്ള ഭോലു എന്ന ആനക്കുട്ടിയാണ് റെയില്‍വേയുടെ ഭാഗ്യചിഹ്നം.

12. രണ്ട് സംസ്ഥാനങ്ങള്‍ക്കിടയില്‍

12. രണ്ട് സംസ്ഥാനങ്ങള്‍ക്കിടയില്‍

നവാപൂര്‍ റെയില്‍വേ സ്റ്റേഷന്‍ പണിതിരിക്കുന്നത് രണ്ട് സംസ്ഥാനങ്ങളിലായിട്ടാണ്. ഒരു പകുതി മഹാരാഷ്ട്രയിലും മറുപകുതി ഗുജറാത്തിലുമായി കിടക്കുന്നു.

13. മ്യൂസിയം

13. മ്യൂസിയം

ഏഷ്യയിലെ തന്നെ ഏറ്റവും വലിയ റെയില്‍വേ മ്യൂസിയമാണ് ദില്ലിയില്‍ ഇന്ത്യന്‍ റെയില്‍വേ മ്യൂസിയം.

14. മൂന്നാറിലെ റെയില്‍വേ സ്റ്റേഷന്‍

14. മൂന്നാറിലെ റെയില്‍വേ സ്റ്റേഷന്‍

മൂന്നാറില്‍ ഒരു റെയില്‍വേ സ്റ്റേഷന്‍ സ്ഥിതി ചെയ്തിരുന്നു എന്നറിയാമോ? കാനണ്‍ ദേവന്‍ തേയിലക്കമ്പനിയാണ് ഈ റെയില്‍പാത പണിതത്. തെയില കയറ്റി വിടാനുള്ള സൗകര്യത്തിനായിരുന്നു ഇത്. 1924ലെ പ്രളയത്തില്‍ ഈ പാത നശിച്ചുപോയി.

15. യാത്രക്കാര്‍

15. യാത്രക്കാര്‍

ദിനംപ്രതി 2.5 കോടി യാത്രക്കാരെ ലക്ഷ്യസ്ഥാനങ്ങളിലെത്തിക്കുന്നു ഇന്ത്യന്‍ റെയില്‍വേ!

16. ട്രെയിനുകള്‍

16. ട്രെയിനുകള്‍

റെയിവേയുടെ കുറ്റവും കുറവും കണ്ടു പിടിക്കാന്‍ നമുക്കെല്ലാം ഉത്സാഹം കൂടും. എന്നാല്‍, ഇത്രമേല്‍ വ്യവസ്ഥാപിതമായി പ്രവര്‍ത്തിക്കുന്ന ഒരു സിസ്റ്റം നമ്മുടെ നാട്ടില്‍ വേറെയില്ല എന്നു തന്നെ പറയാം. ദിനംപ്രതി 11,000 തീവണ്ടികളാണ് ഇന്ത്യന്‍ റെയില്‍വേ ഓടിക്കുന്നത്.

17. തിരക്കേറിയ സ്‌റ്റേഷന്‍

17. തിരക്കേറിയ സ്‌റ്റേഷന്‍

ലക്‌നൗ റെയില്‍വേ സ്‌റ്റേഷനാണ് രാജ്യത്തെ ഏറ്റവും തിരക്കേറിയ സ്‌റ്റേഷന്‍. ദിനംപ്രതി 64 ട്രെയിനുകള്‍ ഈ സ്റ്റേഷനിലൂടെ കടന്നുപോകുന്നു.

18. നിറുത്താതെ

18. നിറുത്താതെ

തിരുവനന്തപുരം നിസാമുദ്ദീന്‍ രാജധാനി എക്‌സ്പ്രസ് 528 കിലോമീറ്റര്‍ ദൂരം തുടര്‍ച്ചയായി എവിടെയും നിറുത്താതെ സഞ്ചരിക്കുന്നു.

19. ഏറ്റവും കുറഞ്ഞ ദൂരം

19. ഏറ്റവും കുറഞ്ഞ ദൂരം

രണ്ട് റെയില്‍വേ സ്‌റ്റേഷനുകള്‍ക്കിടയിലെ ഏറ്റവും കുറഞ്ഞ ദൂരം നാഗ്പൂര്‍-അജ്‌നി സ്റ്റേഷനുകള്‍ക്കിടയിലാണ്. 2.8 കിലോമീറ്ററാണ് ഇരു സ്‌റ്റേഷനുകളും തമ്മിലുള്ള ദൂരം.

20. കൂടിയ ദൂരം സഞ്ചരിക്കുന്ന തീവണ്ടി

20. കൂടിയ ദൂരം സഞ്ചരിക്കുന്ന തീവണ്ടി

ദിബ്രുഗഢില്‍ നിന്ന് കന്യാകുമാരിയിലേക്ക് പോകുന്ന വിവേക് എക്‌സ്പ്രസ്സാണ് ഏറ്റവും കൂടുതല്‍ ദൂരം മറികടക്കുന്ന തീവണ്ടി. ആകെ 4273 കിലോമീറ്ററാണ് ഈ തീവണ്ടി ഓരോ യാത്രയിലും പിന്നിടുന്നത്.

21. പൊതുജനങ്ങള്‍ക്ക് പ്രവേശനമില്ല!

21. പൊതുജനങ്ങള്‍ക്ക് പ്രവേശനമില്ല!

ആദ്യത്തെ മുംബൈ-താനെ തീവണ്ടി യാത്രയില്‍ പൊതുജനങ്ങളെ അടുപ്പിച്ചിരുന്നില്ല. ക്ഷണിക്കപെട്ട 400 പേര്‍ക്കു മാത്രമായിരുന്നു യാത്ര ചെയ്യാന്‍ അനുമതി ലഭിച്ചത്.

22. ഏറ്റവും ചെറിയ പേര്

22. ഏറ്റവും ചെറിയ പേര്

ഏറ്റവും ചെറിയ പേരുള്ള സ്റ്റേഷന്‍ ഒഡിഷയില്‍ സ്ഥിതി ചെയ്യുന്നു. ഇബ് എന്നാണ് ഈ സ്റ്റേഷന്റെ പേര്.

23. നീളമേറിയ ടണല്‍

23. നീളമേറിയ ടണല്‍

രാജ്യത്തെ ഏറ്റവും നീളമേറിയ റെയില്‍വേ ടണല്‍ ജമ്മു കശ്മീരില്‍ സ്ഥിതി ചെയ്യുന്നു. 11.215 കിലോമീറ്ററാണ് നീളം.

24. ലേറ്റാ വന്താലും!

24. ലേറ്റാ വന്താലും!

ഇന്ത്യയിലെ ഏറ്റവും വിശ്വസിക്കാന്‍ കൊള്ളാത്ത ട്രെയിന്‍ സര്‍വീസ് ഗുവാഹട്ടി-തിരുവനന്തപുരം എക്‌സ്പസ്സിന്റേതാണ്. ഈ ട്രെയിന്‍ ശരാശരി 10 മണിക്കൂര്‍ വൈകിയോടുന്നത് സാധാരണമാണ്.

25. നീളം കൂടിയ പേര്

25. നീളം കൂടിയ പേര്

ഏറ്റവും നീളം കൂടിയ പേരുള്ള സ്റ്റേഷന്‍: വെങ്കടനരസിംഹരാജുവരിപ്പേട്ട. കൂടുതല്‍ ബുദ്ധിമുട്ടാന്‍ തയ്യാറുള്ള ചിലര്‍ ഈ പേരിന്റെ തുടക്കത്തില്‍ ശ്രീ എന്നും ചേര്‍ക്കാറുണ്ട്.

26. ആനകള്‍

26. ആനകള്‍

മുന്‍കാലങ്ങളില്‍ കോച്ചുകള്‍ നീക്കം ചെയ്യാനും മറ്റും ആനകളെ ഉപയോഗിച്ചിരുന്നു.

27. വേഗം കുറഞ്ഞ ട്രെയിന്‍

27. വേഗം കുറഞ്ഞ ട്രെയിന്‍

മേട്ടുപ്പാളയം, ഊട്ടി, നീലഗിരി പാസഞ്ചര്‍ ട്രെയിനാണ് വേഗതക്കുറവില്‍ മുമ്പില്‍ നില്‍ക്കുന്നത്. മണിക്കൂറില്‍ 10 കിലോമീറ്റര്‍ വേഗതയിലാണ് ഈ ട്രെയിന്‍ 'പായുന്ന'ത്.

28. റെയില്‍വേ സ്റ്റേഷനുകള്‍

28. റെയില്‍വേ സ്റ്റേഷനുകള്‍

ഇന്ത്യന്‍ റെയില്‍വേയുടെ കീഴില്‍ ആകെ 7,000 റെയില്‍വേ സ്റ്റേഷനുകളുണ്ട്.

29. നെഹ്‌റു സേതു

29. നെഹ്‌റു സേതു

സോനെ നദിക്കു കുറുകെയുള്ള നെഹ്‌റു സേതുവാണ് ഇന്ത്യയിലെ ഏറ്റവും വലിയ റെയില്‍വേ പാലം.

30. കമ്പനികള്‍

30. കമ്പനികള്‍

ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടുന്നതിനു മുമ്പ് 42 റെയില്‍വേ കമ്പനികളാണ് രാജ്യത്ത് പ്രവര്‍ത്തിച്ചിരുന്നത്. ഇവയെല്ലാം പിന്നീട് പ്രവര്‍ത്തനം നിറുത്തുകയോ ഇന്ത്യന്‍ റെയില്‍വേയില്‍ ലയിപ്പിക്കുകയോ ചെയ്തു.

31. ചരക്ക്

31. ചരക്ക്

ഓരോ വര്‍ഷവും 1050.18 ദശലക്ഷം ടണ്‍ ചരക്ക് നീക്കം നടത്തുന്നുണ്ട് ഇന്ത്യന്‍ റെയില്‍വേ.

32. സ്വകാര്യനിക്ഷേപം

32. സ്വകാര്യനിക്ഷേപം

ഇന്ത്യയില്‍ റെയില്‍വേ സംവിധാനം സൃഷ്ടിക്കപെടുന്നത് സ്വകാര്യനിക്ഷേപത്തിലൂടെയാണെന്ന് അറിയാമോ? 1844ല്‍ ഇന്ത്യയുടെ ഗവര്‍ണര്‍ ജനറലായിരുന്ന ലോര്‍ഡ് ഹാര്‍ഡിങ് പ്രഭുവാണ് രാജ്യത്ത് റെയില്‍വേ ആരംഭിക്കാനായി സ്വകാര്യനിക്ഷേപം അനുവദിച്ചത്.

33. അമ്പത്തിമൂന്നോ അമ്പത്തൊന്നോ?

33. അമ്പത്തിമൂന്നോ അമ്പത്തൊന്നോ?

1853ലാണ് പാസഞ്ചര്‍ തീവണ്ടികള്‍ ഓടിത്തുടങ്ങിയതെങ്കിലും ഇതിനു മുമ്പു തന്നെ ട്രെയിന്‍ സര്‍വീസ് തുടങ്ങിയിരുന്നു. ചരക്ക് നീക്കത്തിനായി 1851 ഡിസംബറില്‍ തന്നെ തീവണ്ടികള്‍ രാജ്യത്ത് ഓടിത്തുടങ്ങി.

35. ആദ്യത്തെ ട്രെയിന്‍ പേരുകള്‍

35. ആദ്യത്തെ ട്രെയിന്‍ പേരുകള്‍

സാഹിബ്, സിന്ധ്, സുല്‍ത്താന്‍ എന്നീ പേരുകളിലാണ് ആദ്യത്തെ ട്രെയിനുകള്‍ പാളത്തിലിറങ്ങിയത്.

36. ചെന്നൈ സെന്‍ട്രല്‍

36. ചെന്നൈ സെന്‍ട്രല്‍

മദിരാശിയിലെ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന്‍ നിര്‍മാണത്തിന് തുടക്കമായത് 1873ലാണ്. ആര്‍ക്കോട്ട് നവാബ് സ്വര്‍ണ കൈക്കോട്ടു കൊണ്ട് മണ്ണ് കോരിയിട്ടുകൊണ്ടാണ് റോയപുരം റെയില്‍വേ സ്റ്റേഷന്‍ നിര്‍മാണം ഉദ്ഘാടനം ചെയ്തത്.

37. എന്‍ജിനുകള്‍

37. എന്‍ജിനുകള്‍

1895 മുതലാണ് ഇന്ത്യയില്‍ തനത് ട്രെയിന്‍ എന്‍ജിനുകള്‍ നിര്‍മിച്ചു തുടങ്ങിയത്. അക്കാലത്ത് സമ്പന്നമായ പല നാട്ടുരാജാക്കന്മാരുടെ തീവണ്ടി എന്‍ജിനുകളുണ്ടാക്കാന്‍ പദ്ധതികള്‍ തയ്യാറാക്കി. ഇതുവഴി കൂടുതല്‍ റെയില്‍വേ ശൃംഖലകള്‍ നിലവില്‍ വന്നു.

38. റെയില്‍വേ ബജറ്റ്

38. റെയില്‍വേ ബജറ്റ്

1920ല്‍ വിവിധ അധികാര സ്ഥാപനങ്ങള്‍ക്കു കീഴിലുണ്ടായിരുന്ന റെയില്‍വേകളെയെല്ലാം സര്‍ക്കാര്‍ ഏറ്റെടുത്തു. റെയില്‍വേയില്‍ നിന്ന് ലഭിക്കുന്ന വരുമാനം മറ്റ് മേഖലകളില്‍ നിന്നെല്ലാം വേര്‍പെടുത്തി കണക്കാക്കാന്‍ തുടങ്ങുന്നതും ഇക്കാലയളവിലാണ്. റെയില്‍വേക്ക് പ്രത്യേക ബജറ്റ് വരുന്നത് ഇങ്ങനെയാണ്.

40. ഏസി ട്രെയിനുകള്‍

40. ഏസി ട്രെയിനുകള്‍

1936ലാണ് ആദ്യത്തെ ഏസി ട്രെയിന്‍ കോച്ചുകള്‍ നിലവില്‍ വരുന്നത്. ബ്രിട്ടീഷ് ഉന്നതോദ്യോഗസ്ഥരും ഇന്ത്യന്‍ നാട്ടുരാജാക്കന്മാരും അവരുടെ ഉയര്‍ന്ന ഉദ്യോഗസ്ഥരുമാണ് ഈ കോച്ചുകളില്‍ യാത്ര ചെയ്തിരുന്നവരിലധികവും.

41. ബേപ്പൂരില്‍ എന്‍ജിനുകള്‍ എത്തിയപ്പോള്‍

41. ബേപ്പൂരില്‍ എന്‍ജിനുകള്‍ എത്തിയപ്പോള്‍

കേരളത്തിലെ ആദ്യത്തെ റെയില്‍പാതയായ തിരൂര്‍-ബേപ്പൂര്‍ പാതയില്‍ ഓടിക്കാനായി ട്രെയിന്‍ എന്‍ജിനുകള്‍ എത്തിച്ചേര്‍ന്നത് ബേപ്പൂര്‍ തുറമുഖം വഴിയാണ്. ബേപ്പൂരിലൂടെ കേരളത്തില്‍ നിന്നുള്ള തേക്ക് അടക്കമുള്ള ചരക്കുകള്‍ കയറ്റി അയയ്ക്കാന്‍ ഉദ്ദേശിച്ചാണ് ഈ റെയില്‍വേ ട്രാക്ക് പണിതത്.

42. ഏറ്റവും നീളം കൂടിയ പാലം

42. ഏറ്റവും നീളം കൂടിയ പാലം

ഏറ്റവും നീളം കൂടിയ റെയില്‍ പാലം കേരളത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഇടപ്പള്ളിയെയും വല്ലാര്‍പാടത്തെയും ബന്ധിപ്പിക്കുന്നത് ഈ പാലമാണ്. 4.62 കിലോമീറ്ററാണ് പാലത്തിന്റെ നീളം. ചരക്കുനീക്കത്തിനു വേമ്ടി മാത്രമാണ് ഈ പാലം ഉപയോഗിക്കുന്നത്.

43. ആദ്യത്തെ റെയില്‍വേ കടല്‍പാലം

43. ആദ്യത്തെ റെയില്‍വേ കടല്‍പാലം

ഇന്ത്യയുടെ ആദ്യത്തെ റെയില്‍വേ കടല്‍പാലം പാമ്പന്‍ പാലമാണ്. ഇന്ത്യന്‍ മെയിന്‍ലാന്‍ഡിനെ പാമ്പന്‍ ദ്വീപുമായി ബന്ധിപ്പിക്കുന്നത് ഈ പാലമാണ്.

44. ഏറ്റവും ഉയരമേറിയ പാലം

44. ഏറ്റവും ഉയരമേറിയ പാലം

ലോകത്തിലെ ഏറ്റവും ഉയരമേറിയ റെയില്‍വേ പാലം നിര്‍മാണത്തിലാണ് ഇപ്പോഴുള്ളത്. ജമ്മു കശ്മീരിലെ ചെനാബ് നദിക്കു കുറുകെയാണ് ഈ പാലം വരുന്നത്.

45. ഏറ്റവും നീളമേറിയ പ്ലാറ്റ്‌ഫോം

45. ഏറ്റവും നീളമേറിയ പ്ലാറ്റ്‌ഫോം

ലോകത്തിലെ ഏറ്റവും നീളമേറിയ റെയില്‍വേ പ്ലാറ്റ്‌ഫോം ഖരഗ്പൂരിലേതാണ്. ആകെ 2,733 അടിയാണുള്ളത്.

46. വേഗതയേറിയ ട്രെയിന്‍

46. വേഗതയേറിയ ട്രെയിന്‍

നിലവില്‍ ഏറ്റവും വേഗതയേറിയ ട്രെയിന്‍ ദില്ലി-ഭോപ്പാല്‍ ശതാബ്ദിയാണ്. മണിക്കൂറില്‍ 150 ക്ലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കാന്‍ ഈ ട്രെയിനിന് സാധിക്കും.

47. വരാനിരിക്കുന്ന അതിവേഗ ട്രെയിന്‍

47. വരാനിരിക്കുന്ന അതിവേഗ ട്രെയിന്‍

ഇന്ത്യയുടെ ഏറ്റവും വേഗതയേറിയ ട്രെയിന്‍ ഈയിടെയാണ് ട്രയല്‍ റണ്‍ പൂര്‍ത്തിയാക്കിയത്. മണിക്കൂറില്‍ 160 കിലോമീറ്റര്‍ വേഗതയില്‍ പായാന്‍ ഈ ട്രെയിനിന് സാധിക്കും. കുറച്ചു മാസങ്ങള്‍ക്കുള്ളില്‍ ഈ ട്രെയിന്‍ പാളത്തിലിറങ്ങും.

48. ഏറ്റവും വലിയ റെയില്‍ ദുരന്തം

48. ഏറ്റവും വലിയ റെയില്‍ ദുരന്തം

ഇന്ത്യയുടെ റെയില്‍വേ ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തം നടന്നത് 1981 ജൂണ്‍ ആറിനാണ്. മാന്‍സിയില്‍ നിന്നും സഹാര്‍സയിലേക്ക് യാത്രക്കാരുമായി പോവുകയായിരുന്ന പാസഞ്ചര്‍ ട്രെയിന്‍ പാളം തെറ്റി ബാഗ്മതി നദിയിലേക്ക് വീണു. ഇരുന്നുറോളം മൃതദേഹങ്ങള്‍ മാത്രമേ കമ്‌ടെടുക്കാന്‍ കഴിഞ്ഞുള്ളൂ. 800ലധികമാളുകള്‍ ഈ അപകടത്തില്‍ കൊല്ലപ്പെട്ടതായാണ് കണക്ക്.

49. ഏറ്റവും കുതിരശക്തിയുള്ള എന്‍ജിന്‍

49. ഏറ്റവും കുതിരശക്തിയുള്ള എന്‍ജിന്‍

ഇന്ത്യന്‍ റെയില്‍വേയുടെ ലോക്കോമോട്ടീവുകളില്‍ ഏറ്റവും കരുത്തുറ്റത് വാഗ്-9 എന്ന ഇലക്ട്രിക് എന്‍ജിനാണ്. 6350 കുതിരശക്തിയുള്ള ഈ എന്‍ജിന്‍ ഭാരമേറിയ ചരക്കുകള്‍ നീക്കം ചെയ്യാനാണ് ഉപയോഗിക്കുന്നത്. 24 കോച്ചുകളുള്ള ട്രെയിനുകള്‍ 140-160 കിലോമീറ്റര്‍ വേഗതയില്‍ വലിക്കാന്‍ ഈ എന്‍ജിന് ശേഷിയുണ്ട്.

50. അവസാന സ്‌റ്റേഷനുകള്‍

50. അവസാന സ്‌റ്റേഷനുകള്‍

രാജ്യത്തിന്റെ ഏറ്റവും വടക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന അവസാന സ്‌റ്റേഷന്‍ ബാരാമുള്ള റെയില്‍വേ സ്‌റ്റേഷനാണ്. ഏറ്റവും പടിഞ്ഞാറേ അറ്റത്തുള്ളത് ഗുജറാത്തിലെ നാലിയ സ്റ്റേഷന്‍. തെക്കേ അറ്റത്ത് വരുന്നത് കന്യാകുമാരി റെയില്‍വേ സ്റ്റേഷനാണ്. കിഴക്കേ അറ്റത്തുള്ള അവസാന റെയില്‍വേ സ്റ്റേഷന്‍ ലെദോയാണ്.

Most Read Articles

Malayalam
English summary
Top 50 Facts About Indian Railway.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X