ഈ അക്രമകാരികളായ ഹെലികോപ്ടറുകൾ ഉള്ളപ്പോൾ പാക് എന്നല്ല ആരും ഇന്ത്യയ്ക്ക് നേരെ വിരൽചൂണ്ടില്ല!!

ഇന്ത്യൻ സൈന്യത്തിന്റെ കരുത്തുതെളിയിച്ചിട്ടുള്ള പറന്നക്രമിക്കുന്ന അപകടകാരികളായ ഹെലികോപ്ടറുകൾ ഇന്ത്യയ്ക്കുള്ളപ്പോൾ ആരെ ഭയക്കണം?

By Praseetha

നിന്ന നിൽപിൽ പറന്നുയരാനും എവിടെയും വന്നിറങ്ങാനും കഴിയുന്ന റോട്ടർക്രാഫ്റ്റ് വർഗ്ഗത്തിൽപ്പെടുന്നവയാണ് ഹെലികോപ്റ്റർ. 1486 ൽ ലിയനാർഡോ ഡാവിഞ്ചിയാണ് ഹെലികോപ്റ്ററിന്റെ രൂപകല്പന നടത്തിയെങ്കിലും യാഥാർത്ഥ്യമാക്കാൻ കഴിഞ്ഞില്ല. അതിനു ശേഷം പലരും ഹെലികോപ്റ്റർ സംബന്ധിച്ചുള്ള ഗവേഷണം നടത്തിയിരുന്നു. ഇന്ന് കാണുന്ന തരത്തിലുള്ള ഹെലികോപ്റ്ററുകളുടെ പിറവിക്ക് പിന്നിൽ റഷ്യക്കാരനായ ഇഗോർ സിഗോർസ്കിയാണ്. മുപ്പതുകളിൽ ഇദ്ദേഹം നിർമ്മിച്ച വിഎസ്-300 ആണ് ഇന്നു കാണുന്ന ഹെലികോപ്റ്ററുകളുടെ മുൻഗാമി.

വിമാനവാഹിനിക്കപ്പലും അജ്ഞാതമായ കാര്യങ്ങളും

യുദ്ധങ്ങൾക്കും രക്ഷാപ്രവർത്തനങ്ങളും വൻതോതിൽ ആശ്രയിക്കുന്നത് ഹെലികോപ്ടറുകളെയാണ്. രണ്ടാം ലോകമഹായുദ്ധക്കാലത്താണ് ഹെലികോപ്ടറുകൾ ആദ്യമായി ഉപയോഗിച്ച് തുടങ്ങിയതെങ്കിലും അന്നുമുതൽ ഇന്നുവരെ യുദ്ധങ്ങളിലെ നിറസാന്നിധ്യമാണ് ഹെലികോപ്ടറുകൾ. കരുത്തും വേഗതയുടേയും അടിസ്ഥാനത്തിൽ തരംതിരിച്ചിട്ടുള്ള പത്ത് യുദ്ധ ഹെലികോപ്ടറുകളെയാണിവിടെ പരിചയപ്പെടുത്തുന്നത്.

10. സെഡ്-10

10. സെഡ്-10

2008-09 കാലഘട്ടങ്ങളിലാണ് സെഡ്-10 ഹെലികോപ്‍ടറുകൾ ചൈനീസ് ആർമിയുടെ ഭാഗമാകുന്നത്. 30എംഎം കാനൻ, എച്ച് ജി-9 ആന്റി ടാങ്ക് ഗൈഡഡ് മിസൈലുകൾ, പുതുതായി വികസിപ്പിച്ച എച്ച് ജി-10 ആന്റി ടാങ്ക് ഗൈഡഡ് മിസൈലുകൾ, ടിവൈ-90 എയർ-ടു-എയർ മിസൈൽ എന്നിവയാണ് എന്നീ യുദ്ധസന്നാഹങ്ങളാണ് ഹെലികോപ്ടറിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.

09. എംഐ-24 ഹിന്ദ്

09. എംഐ-24 ഹിന്ദ്

8 സൈനികരെ വഹിക്കാൻ കഴിയുന്ന വലുപ്പമേറിയ ഹെലികോപ്ടറാണിത്. റഷ്യൻ വ്യോമസേനയുടെ ഭാഗമായ ഇത്തരത്തിലെ ആദ്യത്തെ ഹെലികോപ്‍ടറാണിത്. അമേരിക്കയുടെ എഎച്ച്-64 അപ്പൈച്ചെയ്ക്ക് സമാനമായ ഹംലികോപ്ടറാണിത്.

08. എഎച്ച്-2 റൂവിവാക്ക്

08. എഎച്ച്-2 റൂവിവാക്ക്

തൊണ്ണൂറുകളിൽ സൗത്ത് ആഫ്രിക്കൻ സൈന്യത്തിന്റെ ഭാഗമായ ഹെലികോപ്ടറാണിത്. ഇത്തരത്തിൽ നിലവിൽ പന്ത്രണ്ട് ഹെലികോപ്ടറുകളാണ് ആഫ്രിക്കൻ സൈന്യത്തിലുള്ളത്.

07. എഎച്ച്-1ഡബ്ല്യൂ സൂപ്പർ കോബ്ര

07. എഎച്ച്-1ഡബ്ല്യൂ സൂപ്പർ കോബ്ര

അമേരിക്കൻ സൈന്യത്തിന്റെ എഎച്ച്-1കോബ്രയെ അടിസ്ഥാനപ്പെടുത്തി നിർമ്മിച്ച ഹെലികോപ്ടറാണിത്. എഎച്ച്-1ജെ സീകോബ്ര, എഎച്ച്-1ടി സീകോബ്ര എന്നിവയാണ് ഈ കാറ്റഗറിയിൽ പെടുന്ന മറ്റ് യുദ്ധ ഹെലികോപ്ടറുകൾ.

06. എ-129/ടി-129(ഇറ്റലി/ടർക്കി)

06. എ-129/ടി-129(ഇറ്റലി/ടർക്കി)

ഇറ്റലിയിലെ അഗസ്ത വികസിപ്പിച്ച ഹെലികോപ്ടറാണ് അഗസ്ത എ-129. പൂർണമായും യൂറോപ്പിൽ നിർമ്മിച്ചിട്ടുള്ള ആദ്യത്തെ ഹെലികോപ്ടറാണിത്. എ-129 ന്റെ മറ്റൊരു പതിപ്പാണ് ടി-129. അഗസ്തയുമായുള്ള പങ്കാളിത്തതിൽ ടർക്കിഷ് എയറോസ്പേസ് ഇന്റസ്ട്രി നിർമിച്ചയാത് ആയത് കൊണ്ട് ടി-129 എന്ന പേരും നൽകി.

05. എഎച്ച്- 1സെഡ് വൈപർ

05. എഎച്ച്- 1സെഡ് വൈപർ

അമേരിക്കൻ നാവിക എഎച്ച്-1ഡബ്ല്യൂ സൂപ്പർ കോബ്രയെ അടിസ്ഥാനപ്പെടുത്തി നിർമ്മിച്ച ട്വിൻ എൻജിൻ ഹെലികോപ്ടറാണിത്. ഫോർ ബ്ലെയിഡ്, റോട്ടർ സിസ്റ്റം, ടാർഗെറ്റ് സൈറ്റിംഗ് സിസ്റ്റം എന്നീ ഫീച്ചറുകളാണ് ഇതിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.

 04. ഹെലികോപ്ടർ ടൈഗർ

04. ഹെലികോപ്ടർ ടൈഗർ

യൂറോകോപ്ടർ ജർമ്മനിക്കായി നിർമിച്ച ഹെലികോപ്ടറാണ് ടൈഗർ. രണ്ട് എംടിയു ടർബോമെക റോൾസ്-റോയിസ് എംടിആർ 390 ടർബോഷാഫ്റ്റ് എൻജിനുകളാണ് ഹെലികോപ്ടറിൽ ഉപയോഗിച്ചതെന്നുള്ള പ്രത്യേകതയുണ്ട്.

03. എംഐ-28എച്ച് ഹാവോക്ക്

03. എംഐ-28എച്ച് ഹാവോക്ക്

1982 റഷ്യൻ സൈനിത്തിനായി വികസിപ്പിച്ച ഹെലികോപ്ടറാണിത്. രണ്ട് സീറ്റുള്ള ആന്റി-ആർമർ അറ്റാക്ക് ഹെലികോപ്ടറാണിത്.

02. കാമുവ് കെഎ-50/കെഎ-52

02. കാമുവ് കെഎ-50/കെഎ-52

കാമോവ് ഡിസൈൻ ബ്യൂറോ റഷ്യൻ സൈനത്തിനായി നിർമ്മിച്ച സിങ്കിൾ സീറ്റ് ഹെലികോപ്ടറാണിത്. 1995ലാണ് റഷ്യൻ സൈനത്തിന്റെ ഭാഗമാകുന്നത്. ഒറ്റൊരു പൈലറ്റിനെ വച്ച് മാത്രമെ ദൗത്യങ്ങളിൽ ഏർപ്പെടാൻ കഴിയൂ എന്നതാണ് ഇതിന്റെ പ്രത്യേകത. മണിക്കൂറിൽ 350കിലോമീറ്ററാണ് ഇതിന്റെ വേഗത.

01.എഎച്ച്-64ഡി അപ്പാച്ചെ ലോങ്ബോ

01.എഎച്ച്-64ഡി അപ്പാച്ചെ ലോങ്ബോ

ഗൾഫ് യുദ്ധത്തിലുപയോഗിച്ച കരുത്തുറ്റ ആന്റി ആർമർ വെപ്പൺ സിസ്റ്റമുള്ള ഹെലികോപ്ടറാണിത്. രാത്രിയിലും പകലും എന്നുവേണ്ട ഏത് കാലാവസ്ഥയേയും ചെറുത്തുനിൽക്കാൻ കഴിയുന്ന തരത്തിലാണിതിന്റെ നിർമാണം നടത്തിയിരിക്കുന്നത്. ഹെൽഫയർ മിസൈലുകൾ, 76എംഎം ഫോൾഡിംഗ്-ഫിൻ ഏരിയൽ റോക്കറ്റുകൾ എം230 ഓട്ടാമാറ്റിക് കാനൻ എന്നീ സന്നാഹങ്ങളാണ് ഇതിൽ ക്രമീകരിച്ചിരിക്കുന്നത്.

കൂടുതൽ വായിക്കൂ

ഇതാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഫൈറ്റർ ജെറ്റ്

കൂടുതൽ വായിക്കൂ

തകർന്ന് വീണ ഈജിപ്ഷ്യൻ വിമാനത്തിന്റെ പിന്നിലെ ദുരൂഹത

Most Read Articles

Malayalam
കൂടുതല്‍... #വിമാനം #aircraft
English summary
10 Best Attack Helicopters in The World
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X