നടുക്കടലിൽ ഇ‍ഞ്ചോടിഞ്ച് പോരടിക്കാൻ കപ്പലോട്ടം!!!

By Praseetha

ചെറുപ്പായ കപ്പലുകൾ തമ്മിലുള്ള വളരെ കടുപ്പമേറിയ മത്സരമാണിത്. ഈ കപ്പലോട്ട മത്സരത്തിന് നീണ്ട 43 വർഷത്തെ ചരിത്രമാണുള്ളത്. വിറ്റ്‌ബ്രെഡ് എന്ന ബ്രിട്ടീഷ് കമ്പനിയായിരുന്നു ഈ മത്സരത്തിന്റെ ആദ്യ നടത്തിപ്പുക്കാർ. പിന്നീട് സ്വീഡിഷ് വാഹന നിർമാതാക്കളായ വോൾവോ കാർസ് നടത്തിപ്പ് ഏറ്റെടുക്കുകയായിരുന്നു.

പെട്രോൾ, ഡീസൽ ഒന്നുമില്ലാതെ കാറ്റിലോടുന്ന കാർ

മൂന്ന് വർഷത്തിലൊരിക്കൽ നടത്തപ്പെടുന്ന ഈ മത്സരത്തിനിപ്പോൾ തുടക്കമായിരുന്നു. 2017-18 ലെ കപ്പലോട്ട മത്സരത്തിനുള്ള പുതിയ റൂട്ട് വെളിപ്പെടുത്തിയിരിക്കുകയാണ് വോൾവോ. ഇതു വരെ നടന്നതിൽ ഏറ്റവും നീളം കൂടിയ റൂട്ടാണ് മത്സരത്തിനായി തിരഞ്ഞെടുത്തിരിക്കുന്നത്.

നടുക്കടലിൽ ഇ‍ഞ്ചോടിഞ്ച് പോരടിക്കാൻ കപ്പലോട്ടം!!!

ഉയർന്ന പെർഫോമൻസ് കാഴ്ചവെയ്ക്കുന്ന 65 പായക്കപ്പലിനേയും അതിനുവേണ്ട ‍ടീം അംഗങ്ങളേയുമാണ് മത്സരത്തിനായി തിരഞ്ഞെടുത്തുള്ളത്.

നടുക്കടലിൽ ഇ‍ഞ്ചോടിഞ്ച് പോരടിക്കാൻ കപ്പലോട്ടം!!!

നാല് സമുദ്രങ്ങളും അഞ്ച് ഉപഭൂഗണ്ഢങ്ങളിലെ പതിനൊന്ന് നഗരങ്ങളും താണ്ടിയാണ് 45,000നോട്ടിക്കൽ മൈൽ ദൂരത്തേക്കുള്ള മത്സരം സംഘടിപ്പിക്കുന്നത്.

നടുക്കടലിൽ ഇ‍ഞ്ചോടിഞ്ച് പോരടിക്കാൻ കപ്പലോട്ടം!!!

ഇതിൽ റേസിന്റെ 12,500 നോട്ടിക്കൽ മൈൽ നീളുന്ന മത്സരം തണുത്തുറഞ്ഞ അന്റാർട്ടിക്കൻ സമുദ്രത്തിലൂടെയായിരിക്കും നടത്തപ്പെടുക.

നടുക്കടലിൽ ഇ‍ഞ്ചോടിഞ്ച് പോരടിക്കാൻ കപ്പലോട്ടം!!!

മണിക്കൂറിൽ 130 കിലോമീറ്ററ്‍ വേഗതയിലുള്ള കാറ്റും ഭീമൻ തിരമാലകളുമാണ് ഈ സമുദ്രത്തിൽ മത്സരാർത്ഥികൾക്ക് നേരിടേണ്ടി വരുന്ന പ്രതിസന്ധികൾ.

നടുക്കടലിൽ ഇ‍ഞ്ചോടിഞ്ച് പോരടിക്കാൻ കപ്പലോട്ടം!!!

പലപ്പോഴും ഇത്തരത്തിലുള്ള കലാവസ്ഥകൾ ചെറു കപ്പലുകളുടെ വേഗതയേയും ഗതിയേയും പ്രതികൂലമായി ബാധിക്കാറുണ്ട്.

നടുക്കടലിൽ ഇ‍ഞ്ചോടിഞ്ച് പോരടിക്കാൻ കപ്പലോട്ടം!!!

ഉൾക്കടലിലെ എല്ലാ പ്രതിസന്ധികളും തരണം ചെയ്തു മുന്നേറി വരുന്നത് കൊണ്ടു തന്നെയാണ് കപ്പലോട്ട മത്സരം ലോകത്തിലെ മറ്റേത് മത്സരങ്ങളേക്കാളും കടുപ്പമേറിയതാണെന്ന് പറയുന്നതും.

നടുക്കടലിൽ ഇ‍ഞ്ചോടിഞ്ച് പോരടിക്കാൻ കപ്പലോട്ടം!!!

ഒമ്പത് മാസത്തോളം നീണ്ടു നിൽക്കുന്ന കപ്പലോട്ടം ലോകത്തിലെ പല തുറമുഖങ്ങൾ വഴിയും കടന്നുപോകം.

നടുക്കടലിൽ ഇ‍ഞ്ചോടിഞ്ച് പോരടിക്കാൻ കപ്പലോട്ടം!!!

2.3മില്ല്യനിലധികം സന്ദർശകരായിരുന്നു കഴിഞ്ഞ എഡിഷനിലുണ്ടായിരുന്നത്. അതിനേക്കാൾ കൂടുതലാണ് ഇത്തവണ പ്രതീക്ഷിക്കുന്നതെന്നാണ് വോൾവോ ഗ്രൂപ്പ് അറിയിച്ചിരിക്കുന്നത്.

നടുക്കടലിൽ ഇ‍ഞ്ചോടിഞ്ച് പോരടിക്കാൻ കപ്പലോട്ടം!!!

അടുത്ത വർഷം സ്പെയിനിലെ അലികെനേറ്റ് എന്ന പോർട്ട് സിറ്റിയിൽ വച്ചാണ് മത്സരം നടത്താനൊരുങ്ങുന്നത്.

നടുക്കടലിൽ ഇ‍ഞ്ചോടിഞ്ച് പോരടിക്കാൻ കപ്പലോട്ടം!!!

മത്സരത്തിൽ ആദ്യത്തെ 700 നോട്ടിക്കൽ മൈൽ പോർച്ചുഗലിലേക്കും തുടർന്ന് സൗത്ത് ആഫ്രിക്കയിലേക്കുമായിരിക്കും കപ്പലോട്ടം നടത്തുക.

നടുക്കടലിൽ ഇ‍ഞ്ചോടിഞ്ച് പോരടിക്കാൻ കപ്പലോട്ടം!!!

അവിടെ നിന്ന് ചൈനയിലേക്കും പിന്നീട് ന്യൂസിലാന്റിലേക്കുമാണ് റേസിംഗ് നടത്തുക. ഇവിടെ നിന്ന് അറ്റ്ലാന്റിക് സമുദ്രം വഴി സൗത്ത് ബ്രസീലിലെത്തി റേസിംഗ് പിന്നീട് അമേരിക്കയുടെ കിഴക്കൻ തീരപ്രദേശത്ത് അവസാനിക്കും.

നടുക്കടലിൽ ഇ‍ഞ്ചോടിഞ്ച് പോരടിക്കാൻ കപ്പലോട്ടം!!!

നെതർലാന്റിലെ ഗ്രാന്റ് ഫിനാലെയോടു കൂടി 2017-18 വോൾവോ ഓഷ്യൻ റേസിന് സമാപനമാകും.

കൂടുതൽ വായിക്കൂ

ചരക്കു കപ്പലുകൾക്ക് പുത്തൻ ആവിഷ്കാരവുമായി റോയിസ് റോൾസ്

കൂടുതൽ വായിക്കൂ

ഈ പാലത്തിലൊരു കാറുണ്ട്; കണ്ടെത്തിയാൽ നിങ്ങൾ ഞെട്ടും!

Most Read Articles

Malayalam
കൂടുതല്‍... #വോൾവോ #volvo
English summary
Tough new route for 2017-2018 Volvo Ocean Race announced
Story first published: Friday, July 1, 2016, 15:32 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X