ടൊയോട്ട ഐ റോഡ് നിരത്തിലിറങ്ങാന്‍ തയ്യാറെടുക്കുന്നു?

By Santheep

ടൊയോട്ട വികസിപ്പിച്ചെടുത്ത ഐ-റോഡ് എന്ന മുച്ചക്ര കണ്‍സെപ്റ്റിനെ ആധാരമാക്കി നിര്‍മിച്ച ഉല്‍പാദനമോഡല്‍ വിജയകരമായി റോഡ് ടെസ്റ്റുകള്‍ പൂര്‍ത്തിയാക്കിയിരിക്കുകയാണ്. ഇനി വേണ്ടത് വിപണിസാധ്യതകള്‍ ആരായലാണ്. ഒരു വെറും കണ്‍സെപ്റ്റായി ഈ മോഡല്‍ അവസാനിക്കരുതെന്ന കരുതല്‍ ടൊയോട്ടയ്ക്കുണ്ടെന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത്. സംഗതി സീരിയസ്സാണ്.

ടൊയോട്ട ഐറോഡിനെ അടുത്തറിയാം (വായിക്കൂ)

ഫ്രാന്‍സിലാണ് ഈ വാഹനത്തിന്റെ ടെസ്റ്റുകളും മറ്റും നടക്കുന്നത്. റോഡ് ടെസ്റ്റുകളില്‍ നിന്നുള്ള റിസള്‍ട്ട് വളരെ അനുകൂലമായിരുന്നുവെന്നാണ് അറിയുന്നത്. മറ്റുചില ടെസ്റ്റുകള്‍കൂടി നടക്കാനുണ്ട്. ഇവയ്ക്കുശേഷം വാഹനം നിര്‍മിക്കണോ വേണ്ടയോ എന്ന കാര്യത്തില്‍ കമ്പനി ഒരു തീരുമാനത്തിലെത്തും.

ഐ റോഡ് കണ്‍സെപ്റ്റിനെക്കുറിച്ചുള്ള അപ്‌ഡേറ്റുകള്‍ക്കായി ടൊയോട്ട ഒരു പുതിയ വെബ്‌സൈറ്റ് തുടങ്ങിയിട്ടുണ്ട്. ടൊയോട്ട പുറത്തിറക്കിയ ഒരു വീഡിയോ കാണാം താഴെ.

<iframe width="600" height="450" src="//www.youtube.com/embed/T-dw9NwF3lM?rel=0&showinfo=0&autoplay=0" frameborder="0" allowfullscreen></iframe>

Most Read Articles

Malayalam
കൂടുതല്‍... #toyota #concept #ടൊയോട്ട
English summary
Toyota is evaluating the need for putting its quirky electric powered, active suspended three wheeler, called the i-Road, into mass production.
Story first published: Friday, August 1, 2014, 18:42 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X