പിസി ജോര്‍ജ് പുതിയ കാര്‍ വാങ്ങുന്നു

By Santheep

തെറിക്ക് പൊതുസമൂഹത്തില്‍ സ്വീകാര്യത വരുത്തുന്നതില്‍ ന്യൂ ജനറേഷന്‍ സിനിമകള്‍ വഹിച്ച പങ്ക് ചെറുതല്ല. സന്ദര്‍ഭമാണ് വാക്കുകളെ നല്ലതും ചീത്തയുമാക്കുന്നത് എന്ന് ഇന്ന് നമുക്കറിയാം. ഈ തിരിച്ചറിവ് മലയാളിക്കുണ്ടായ കാലത്തിനു മുമ്പും പിസി ജോര്‍ജ്ജ് ഇവിടെ ജീവിച്ചിരുന്നു എന്നതാണ് അതിന്റെ ഒരിത്. തെറിയെ വെറും തെറിയായി മാത്രം കണ്ടിരുന്ന കാലത്തും പിസി ജോര്‍ജ്ജിന് സമൂഹത്തില്‍ മോശപ്പെട്ടതല്ലാത്ത സ്ഥാനമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ തെറിക്ക് തെറി പുരളാത്ത ഒരു വശം കൂടിയുണ്ടെന്ന് ജനം മനസ്സിലാക്കിയിരിക്കുമോ?

വിവാദങ്ങള്‍ക്ക് യാതൊരു പഞ്ഞവും വരുത്താത്ത പിസി ജോര്‍ജ്ജ് ഇപ്പോഴുണ്ടാക്കുന്ന വിവാദം കാറുമായി ബന്ധപ്പെട്ടതാണ്. ഔദ്യോഗിക ആവശ്യത്തിനായി ഒരു ടൊയോട്ട ഇന്നോവ കാര്‍ വാങ്ങാനുള്ള അനുമതി പിസി ജോര്‍ജ്ജ് വാങ്ങിയത് വാര്‍ത്തയായിരിക്കുന്നു. പിസി ജോര്‍ജ്ജിന്റെ കാറിനെ അടുത്തു പരിചയപ്പെടാം ഇവിടെ.

പിസി ജോര്‍ജ് പുതിയ കാര്‍ വാങ്ങുന്നു

ചിത്രങ്ങളിലൂടെ നീങ്ങുക.

പിസി ജോര്‍ജ് പുതിയ കാര്‍ വാങ്ങുന്നു

പിസി ജോര്‍ജ് വാങ്ങാന്‍ പോകുന്നത് ഇന്നോവയുടെ ഏറ്റവുമുയര്‍ന്ന പതിപ്പാണെന്ന് വാര്‍ത്തകള്‍ പറയുന്നു. വാഹനത്തിന്റെ വിലയായി നല്‍കിയിരിക്കുന്നത് 15 ലക്ഷം രൂപയാണ്. ഇത് എക്‌സ്‌ഷോറൂം വിലയായി പരിഗണിച്ചാല്‍ ഇന്നോവയുടെ 2.5 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ ഘടിപ്പിച്ച സെഡ്എക്‌സ് വേരിയന്റാണ് പിസി ജോര്‍ജ് വാങ്ങാനുദ്ദേശിക്കുന്നതെന്ന് മനസ്സിലാക്കാം.

പിസി ജോര്‍ജ് പുതിയ കാര്‍ വാങ്ങുന്നു

കൊച്ചിയില്‍ ഈ വേരിയന്റിന് വില 15,23,903 രൂപയാണ്. ആര്‍ടിഓ, ഇന്‍ഷൂറന്‍സ് എന്നിവയെല്ലാം കൂടി ഒരു മൂന്നു ലക്ഷം കൂടി കാണണം. ഇങ്ങനെ കണക്കാക്കുമ്പോള്‍ 18 ലക്ഷത്തിന്റെ പുറത്തുകടക്കും പിസി ജോര്‍ജിന്റെ ഇന്നോവയുടെ ഓണ്‍റോഡ് വില.

പിസി ജോര്‍ജ് പുതിയ കാര്‍ വാങ്ങുന്നു

2.5 ലിറ്റര്‍ ശേഷിയുള്ള ഡീസല്‍ എന്‍ജിനും 2 ലിറ്ററിന്റെ പെട്രോള്‍ എന്‍ജിനും ഘടിപ്പിച്ചാണ് ടൊയോട്ട ഇന്നോവ വിപണിയിലെത്തുന്നത്. രണ്ട് എന്‍ജിനുകള്‍ക്കുമൊപ്പം മാന്വല്‍ ഗിയര്‍ബോക്‌സ് ഘടിപ്പിച്ചിരിക്കുന്നു.

പിസി ജോര്‍ജ് പുതിയ കാര്‍ വാങ്ങുന്നു

ഡീസല്‍ എന്‍ജിന്‍ പതിപ്പ് നല്‍കുന്ന മൈലേജ് ലിറ്ററിന് 12.99 കിലോമീറ്ററാണ്. പെട്രോള്‍ വേരിയന്റ് നല്‍കുന്നത് ലിറ്ററിന് 11.4 കിലോമീറ്റര്‍ മൈലേജാണ്.

പിസി ജോര്‍ജ് പുതിയ കാര്‍ വാങ്ങുന്നു

ദീര്‍ഘയാത്രകള്‍ക്ക് ചേര്‍ന്ന വാഹനമെന്ന നിലയില്‍ ഇന്നോവയ്ക്ക് വലിയ സ്വീകാര്യതയുണ്ട് രാഷ്ട്രീയക്കാര്‍ക്കിടയില്‍. മികച്ച കാബിന്‍ സ്‌പേസാണ് മറ്റൊരു ഗുണം. കോണ്‍ഗ്രസ്, കേരളാ കോണ്‍ഗ്രസ് പോലുള്ള രാഷ്ട്രീയ സംഘടനകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് കാറിനകത്ത് ലോറിയുടെ സ്‌പേസുണ്ടെങ്കിലും തികയാത്ത സാഹചര്യം വരാനിടയുണ്ട്. ഡീസല്‍ എന്‍ജിന്‍ മികച്ച പ്രകടനം പുറത്തെടുക്കുന്നുണ്ട്.

Most Read Articles

Malayalam
English summary
Kerala legislative assembly Chief Whip Mr PC George is planning to buy a top-end version of Toyota Innova.
Story first published: Tuesday, September 23, 2014, 16:34 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X