23 കാറുകളുമായി 500 അടി ഉയരത്തിൽ കുരുങ്ങിയ ട്രക്ക് അത്ഭുതകരമായി രക്ഷപ്പെട്ടു!!

Written By:

ചൈനയിലെ ഈ ട്രക്ക് ഡ്രൈവർമാരെ ഭാഗ്യം തുണച്ചെന്നുവേണം പറയാൻ. മലനിരകൾക്കിടയിലൂടെ ഏതാണ്ട് 500 അടി ഉയരത്തിലുള്ള പാലത്തിലൂടെ ഇരുപത്തിമൂന്നോളം കാറുകളേയും വഹിച്ച് പോകുമ്പോഴായിരുന്നു ട്രക്കിന്റെ നിയന്ത്രണം വിടുന്നത്.

കിഴക്കൻ ചൈനയിലെ അൻഹുയി പ്രവശ്യയിൽ നിന്നും തെക്കൻ ചൈനയായ ഗുയിസോഹുവിലേക്ക് പോകും വഴിയാണ് 30 മീറ്റർ നീളമുള്ള ട്രക്ക് നിയന്ത്രണം വിട്ട് പാലത്തിനരികിലുള്ള ഡിവൈഡറിൽ ചെന്നിടിച്ചത്.

ഡ്രൈവർമാരുടെ ഭാഗ്യമെന്നുവേണമെങ്കിൽ പറയാം ഡ്രൈവർ ക്യാബിൻ കൊക്കയിലേക്ക് തള്ളിനിൽക്കുന്ന രീതിയിൽ ഡിവൈഡിറിൽ ഇടിച്ചു നിൽക്കുകയായിരുന്നു ഈ ട്രക്ക്.

കൊക്കയിലേക്കായിരുന്നു മറിഞ്ഞതെങ്കിൽ കാറുകൾക്കടക്കം വൻ നാശനഷ്ടങ്ങൾ സംഭവിച്ചേനെ. ട്രക്കിലുണ്ടായിരുന്ന രണ്ട് ഡ്രൈവർമാരും നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു.

80km/h വേഗതയിൽ സഞ്ചരിക്കയായിരുന്ന ട്രക്കിന് പൊടുന്നനെ നിയന്ത്രണം വിടുകയും ബ്രേക്ക് നൽകാൻ ശ്രമിച്ചപ്പോൾ പരാജയപ്പെടുകയുമായിരുന്നുവെന്നാണ് രക്ഷപ്പെട്ട ഡ്രൈവർമാർ വ്യക്തമാക്കിയത്.

അമ്പരിപ്പിക്കുന്ന ഈ കാഴ്ച കാണാൻ റോഡ് നിറയെ വൻ ജനാവലി തന്നെ ഉണ്ടായിരുന്നുവെന്നാണ് പറയപ്പെട്ടത്. എന്തുതന്നെയായാലും അത്ഭുതകരമായ രക്ഷപ്പെടൽ തന്നെയായിരുന്നുവിത്.

ഇതേ തുടർന്ന് ഹൈവെയിലുള്ള ട്രാഫിക്കിന് മണിക്കൂറുകളോളം തടസം നേരിടികയും പിന്നീട് പോലീസെത്തി ട്രക്ക് എടുത്തുമാറ്റാനുള്ള നടപടികൾ കൈക്കൊള്ളുകയും ചെയ്തു.

ഏതാണ്ട് ഒന്നര മണിക്കൂർ പരിശ്രമത്തിനൊടുവിലാണ് ട്രക്കിനെ പൂർണമായും മാറ്റി ഗതാഗതം പുനസ്ഥാപിച്ചത്.

  

Click to compare, buy, and renew Car Insurance online

Buy InsuranceBuy Now

കൂടുതല്‍... #ട്രക്ക് #truck
English summary
Hanging On For Dear Life — Truck Dangles Off A 500-Foot Tall Bridge
Please Wait while comments are loading...

Latest Photos