19 ലക്ഷം മുടക്കിയാലെന്താ കിടിലന്‍ നമ്പര്‍ കിട്ടിയില്ലേ!; റെക്കോര്‍ഡ് തിരുത്തി കേരള ഫാന്‍സി നമ്പര്‍

Written by: Dijo

സംസ്ഥാനം കണ്ടതില്‍ വെച്ചും ഏറ്റവും ഉയര്‍ന്ന വിലയ്ക്കുള്ള ഫാന്‍സി നമ്പര്‍ ലേലത്തിന് തിരുവനന്തപുരം ഇന്നലെ വേദിയായി. കെഎല്‍ 01 സിബി 1 എന്ന രജിസ്‌ട്രേഷന്‍ നമ്പറിനായി തിരുവനന്തപുരം സ്വദേശിയായ ഫാര്‍മസി ഉടമസ്ഥന്‍ ചെലവഴിച്ചത് 19 ലക്ഷം രൂപയാണ്. ഇതോടെ സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന വിലയുള്ള ഫാന്‍സി നമ്പറെന്ന ഖ്യാതി കെഎല്‍ 01 സിബി 1 സ്വന്തമാക്കി.

തിരുവന്തപുരം സ്വദേശി കെഎസ് ബാലഗോപാലാണ് 18 ലക്ഷം രൂപ മുടക്കി ഈ നമ്പര്‍ സ്വന്തമാക്കിയത്. തിരുവനന്തപുരം ആര്‍ടിഒ ഓഫീസില്‍ വെച്ച് നടന്ന ലേലത്തില്‍ നാല് പേരായിരുന്നു നമ്പറിനായി മത്സരിച്ചത്.

ലേലം വീര്യത്തോടെ പുരോഗമിച്ചിരുന്നൂവെങ്കിലും ലേലതുക 13 ലക്ഷം കടന്നതോടെ ഓരോരുത്തരും പിന്‍മാറി. എന്നാല്‍ റെക്കോര്‍ഡ് തിരുത്തുക ലക്ഷ്യം മുന്നില്‍ കണ്ട് ബാലഗോപാല്‍ അഞ്ച് ലക്ഷം രൂപ കൂടി ഉയര്‍ത്തി വിളിച്ച് നമ്പര്‍ സ്വന്തമാക്കുകയായിരുന്നു.

ടോയോട്ടയുടെ ആഢംബര എസ് യുവി ലാന്‍ഡ് ക്രൂസറിന് വേണ്ടിയാണ് ബാലഗോപാല്‍ 19 ലക്ഷം രൂപയുടെ ഫാന്‍സി നമ്പര്‍ നേടിയെടുത്തത്.

നേരത്തെ, 17.15 ലക്ഷം രൂപ മുടക്കി ഭാര്യക്ക് വിവാഹ സമ്മാനമായി കെഎല്‍ 08 ബിഎല്‍ 1 എന്ന ഫാന്‍സി നമ്പര്‍ നല്‍കി ഖത്തര്‍ വ്യവസായിയും ശ്രദ്ധ നേടിയിരുന്നു.

3400 rpm ല്‍ 262 bhp കരുത്തും 1600 rpm ല്‍ 650 Nm torque ഉം ഉത്പാദിപ്പിക്കുന്ന 4461 സിസി V8 ഡീസല്‍ എഞ്ചിനിലാണ് ടോയോട്ട ലാന്‍ഡ് ക്രൂസര്‍ എത്തുന്നത്.

1.36 കോടി രൂപയിലാണ് ലാന്‍ഡ് ക്രൂസര്‍ വിപണിയില്‍ ലഭ്യമായിട്ടുള്ളത് (കൊച്ചി എക്‌സ് ഷോറൂം വില).

വാര്‍ത്തകളിലേക്ക് ഒരു എത്തിനോട്ടം:

  • ഇത് ഗംഭീരം; റോയല്‍ എന്‍ഫീല്‍ഡിനെയും ബജാജിനെയും ഞെട്ടിച്ച് ഒരു ബൈക്ക്!

ട്രെന്‍ഡിംഗ് ഫോട്ടോ ഗാലറി

സബ്‌കോമ്പാക്ട് സെഡാന്‍ ശ്രേണിയില്‍ പുത്തന്‍ ഡിസൈനുമായി ടാറ്റ ടിഗോര്‍

 

ടോയോട്ട ഇന്നോവ ക്രിസ്റ്റ ഫോട്ടോ ഗാലറി

ജനീവ മോട്ടോര്‍ ഷോയിലെ ഹിറ്റ് മോഡല്‍ മാരുതി സുസൂക്കി സ്വിഫ്റ്റ് 2017 ന്റെ ചിത്രങ്ങള്‍

റോയല്‍ എന്‍ഫീല്‍ഡിനെ വെല്ലുവിളിച്ചുള്ള ബജാജ് ഡോമിനാര്‍ 400 ന്റെ ചിത്രങ്ങള്‍

Click to compare, buy, and renew Car Insurance online

Buy InsuranceBuy Now

English summary
Kerala's highest paid fancy number bid occurred in Thiruvananthapuram. Read in Malayalam.
Please Wait while comments are loading...

Latest Photos