റേസിംഗിലെ പെൺകരുത്ത് ശ്രേയ

By Praseetha

ടി വി എസ് റേസിംഗ് ടീമിന്റെ ഭാഗമായി ഈ വർഷം നടക്കുന്ന ഇന്ത്യൻ നാഷണൽ റാലി ചാംപ്യൻഷിപ്പിൽ മത്സരിക്കാനെത്തുന്ന ആദ്യ വനിതാ റൈഡറാണ് ശ്രേയ സുന്ദർ അയ്യർ. മോട്ടോർ സൈക്കിളിൽ ഇന്ത്യമൊത്തം ചുറ്റിസഞ്ചരിച്ച അനുഭവസമ്പത്തുമായാണ് ഈ ഇരുപത്തിനാലുകാരി റാലിയിൽ പങ്കെടുക്കാനെത്തുന്നത്.

ബൈക്കുകളെ പ്രയണിച്ചു ഒടുവിൽ ബൈക്ക് തന്നെ അന്തകനായി

പതിനേഴാം വയസ്സിൽ തുടങ്ങിയതാണ് ബൈക്ക് റൈഡിംഗിനോടുള്ള കമ്പം. മോട്ടോർ റേസിംഗിൽ തന്നെ ഒരു കരിയർ പടുത്തുയർത്തുക എന്ന ലക്ഷ്യമാണ് ശ്രേയക്കുള്ളത്. ഇതിനകം തന്നെ റൈഡിംഗിൽ നിരവധി ബഹുമതികളും ശ്രേയ കരസ്ഥമാക്കിയിട്ടുണ്ട്.

റേസിംഗിലെ പെൺകരുത്ത് ശ്രേയ

ബൈക്കിൽ ആറു ദിവസം കൊണ്ട് ഹിമാലയത്തിലെ ഒറ്റപ്പെട്ട താഴ്വരയായ സുരുവിൽ 2,000 കിലോമീറ്റർ നീണ്ട ദക്ഷിണേന്ത്യൻ പര്യടനം നടത്തിയെന്ന ബഹുമതിയും ശ്രേയയ്ക്കു സ്വന്തമാണ്.

റേസിംഗിലെ പെൺകരുത്ത് ശ്രേയ

റേസിംഗ് ഒരു കരിയറായി തിരഞ്ഞെടുക്കാൻ മറ്റു വനിതകൾക്കുമിത് പ്രചോദനമായിരിക്കുമെന്നാണ് ടിവിഎസ് റേസിംഗ് ടീം തലവൻ അരവിന്ദ് പനഗാവോങ്കറിന്റെ അഭിപ്രായം.

റേസിംഗിലെ പെൺകരുത്ത് ശ്രേയ

മികച്ച ബൈക്കുകളുടെ സാന്നിധ്യത്തിൽ രാജ്യത്തെ മികവുറ്റ റൈഡർമാരെ അവതരിപ്പിച്ച് റേസിംഗിന്റെ ആവേശം സമൂഹത്തിന്റെ നാനാതുറകളിൽ എത്തിക്കാനാണ് ടീമിന്റെ ശ്രമമെന്ന് അരവിന്ദ് വ്യക്തമാക്കി.

റേസിംഗിലെ പെൺകരുത്ത് ശ്രേയ

ഇന്ത്യയിലെ മികച്ച റേസിംഗ് ടീമിന്റെ ഭാഗമായതിൽ അതീവ സന്തോഷമുണ്ടെന്ന് ശ്രേയ അറിയിച്ചു.

റേസിംഗിലെ പെൺകരുത്ത് ശ്രേയ

പുതിയ റേസർമാരുടേയും മോട്ടോർ ബൈക്കുകളുടേയും നൂതന സാങ്കേതികതയുടേയും പങ്കാളിത്തമാണ് തനിക്ക് ഈ റേസിംഗിലൂടെ ലഭിക്കുന്നതെന്നും ശ്രേയ വ്യക്തമാക്കി.

റേസിംഗിലെ പെൺകരുത്ത് ശ്രേയ

രണ്ടാഴ്ചയോളമായി ഈ നാഷണൽ ചാംപ്യൻഷിപ്പിനായുള്ള തീവ്രപരിശീലനത്തിലാണ് താനെന്നും ശ്രേയ കൂട്ടിച്ചേർത്തു.

റേസിംഗിലെ പെൺകരുത്ത് ശ്രേയ

മാതൃകയാക്കാൻ അധികമാരുമില്ലാതെയാണ് ശ്രേയ റേസിംഗിന് എത്തുന്നതെന്നുള്ള പ്രത്യേകത കൂടിയുണ്ട്.

റേസിംഗിലെ പെൺകരുത്ത് ശ്രേയ

അന്തർദേശീയ തലത്തിൽ മോട്ടോർ റേസിംഗിൽ നിരവധി വനിതകൾ കരുത്ത് തെളിയിച്ചിട്ടുണ്ട് എന്നതിനാൽ ഈ കായികവിനോദം പുരുഷൻമാരുടെ കുത്തക മാത്രമാണെന്ന് കരുതേണ്ടതില്ലെന്നാണ് ശ്രേയയുടെ അഭിപ്രായം.

റേസിംഗിലെ പെൺകരുത്ത് ശ്രേയ

റേസ് ട്രാക്കുകൾ അടക്കിവാണ അനേകം സ്ത്രീകൾ വിവിധ ലോക രാജ്യങ്ങളിലുണ്ടെന്നുള്ള കാര്യം ഈ യുവതാരം ഓർമ്മിപ്പിക്കുന്നു.

റേസിംഗിലെ പെൺകരുത്ത് ശ്രേയ

ഇന്ത്യയിലും കൂടുതൽ വനിതകൾ റേസിംഗിലേക്ക് കടന്നു വരണമെന്നാണ് തന്റെ ആഗ്രഹമെന്ന് ശ്രേയ വെളിപ്പെടുത്തി.

റേസിംഗിലെ പെൺകരുത്ത് ശ്രേയ

33 വർഷങ്ങൾക്ക് മുൻപാണ് ടിവിഎസ് ഗ്രൂപ്പ് കമ്പനി മോട്ടോർ റേസിംഗിന് തുടക്കമിട്ടത്. അന്നുമുതൽ റോഡ് റേസിംഗ്, ഓഫ് റോഡ് റേസിംഗ്, ഡേർട്ട് ട്രാക്സ്, റാലി തുടങ്ങിയ മത്സരത്തിൽ സജീവമായി പങ്കെടുത്തുവരികയാണ്.

റേസിംഗിലെ പെൺകരുത്ത് ശ്രേയ

2015-ൽ ലോകത്തിലെ ഏറ്റവും വലിയ റാലിയെന്ന് അറിയപ്പെടുന്ന ഡക്കാർ റാലിയിൽ പങ്കെടുത്ത ആദ്യ ഇന്ത്യൻ ടീമെന്നുള്ള ഖ്യാതിയും ടിവിഎസ് റേസിംഗ് ടീമിനുതന്നെ.

കൂടുതൽ വായിക്കൂ

വ്യത്യസ്ത നിറത്തിലുള്ള നമ്പർ പ്ലെയിറ്റുകൾ സൂചിപ്പിക്കുന്നതെന്ത്

കൂടുതൽ വായിക്കൂ

എയർബസിനെകുറിച്ചുള്ള ചില അമ്പരിപ്പിക്കുന്ന വസ്തുതകൾ

Most Read Articles

Malayalam
കൂടുതല്‍... #റേസ് #race
English summary
TVS Racing Signs Agreement With Their First Woman Rider
Story first published: Wednesday, April 27, 2016, 17:06 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X