മനുഷ്യവിസര്‍ജ്യത്തില്‍ ഓടുന്ന ബസ്സ്

By Santheep

മാലിന്യനിര്‍മാര്‍ജനം ഒരു വന്‍ ആഗോളപ്രശ്‌നമായി വളര്‍ന്നിരിക്കുകയാണ്. നഗരങ്ങളിലെ മാലിന്യങ്ങള്‍ ഗ്രാമങ്ങളില്‍ കൊണ്ടുതള്ളുന്നതിനെതിരെ ബഹുജനപ്രക്ഷോഭങ്ങള്‍ ലോകത്തെമ്പാടും നടക്കുന്നുണ്ട്. നമ്മുടെ നാട്ടില്‍ മാലിന്യനിര്‍മാര്‍ജനം ഏറ്റെടുത്ത് ചില രാഷ്ട്രീയസംഘടനകള്‍ വരെ രംഗത്തിറങ്ങിയിട്ടുണ്ട്. ബ്രിട്ടനില്‍ നിന്നുള്ള പുതിയൊരു വാര്‍ത്ത മാലിന്യത്തെ എങ്ങനെ ഉപയോഗമൂല്യമുള്ള ഒന്നാക്കിത്തീര്‍ക്കാം എന്ന വിഷയത്തിലേക്ക് വിരല്‍ചൂണ്ടുന്നു.

മനുഷ്യവിസര്‍ജ്യവും ഭക്ഷണ വേസ്റ്റുമെല്ലാമുപയോഗിച്ച് ഉണ്ടാക്കുന്ന ഗാസിലോടുന്ന ബസ്സാണ് യുകെയില്‍ നിന്നുള്ള വാര്‍ത്ത. ബസ്സിനെക്കുറിച്ച് കൂടുതലറിയാം താഴെ. ചിത്രങ്ങള്‍ക്കൊടുവില്‍ വീഡിയോയും കാണാം.

മനുഷ്യവിസര്‍ജ്യത്തില്‍ ഓടുന്ന ബസ്സ്

ചിത്രങ്ങളിലൂടെ നീങ്ങുക.

മനുഷ്യവിസര്‍ജ്യത്തില്‍ ഓടുന്ന ബസ്സ്

ഈ 'വേസ്റ്റ് ബസ്സ്' യുകെയിലെ ബ്രിസ്റ്റോളിനും ബാത്തിനും ഇടയിലാണ് ഓടുന്നത്. യുകെയില്‍ ഇതാദ്യമായാണ് ഹ്യൂമന്‍ വേസ്റ്റില്‍ നിന്നുള്ള ഗാസുപയോഗിച്ചോടുന്ന വാഹനം നിരത്തിലിറങ്ങുന്നത്.

മനുഷ്യവിസര്‍ജ്യത്തില്‍ ഓടുന്ന ബസ്സ്

40 പേര്‍ക്ക് ഇരുന്ന് യാത്ര ചെയ്യാന്‍ കഴിയും ഈ ബസ്സില്‍. ഫുള്‍ ടാങ്ക് ഗാസില്‍ 300 കിലോമീറ്റര്‍ വരെ ഓടാന്‍ ബസ്സിന് സാധിക്കും. ഇത്രയും ഗാസ് നിര്‍മിക്കാന്‍ അഞ്ച് പേര്‍ ഒരുവര്‍ഷം ഉണ്ടാക്കുന്ന മാലിന്യം ആവശ്യമാണ്. പ്ലാന്റില്‍ നിര്‍മിക്കുന്ന സാധാരണ ഗാസ് പിന്നീടൊരു പ്രത്യേക സംസ്‌കരണ പ്രക്രിയയിലൂടെ കടത്തിവിടും. വാഹനത്തില്‍ ഉപയോഗിക്കാനുള്ള പ്രാപ്തി നേടുന്നത് ഈ പ്രക്രിയയിലൂടെയാണ്.

മനുഷ്യവിസര്‍ജ്യത്തില്‍ ഓടുന്ന ബസ്സ്

ബാത്ത് ബസ് കമ്പനി എന്ന ടൂര്‍ ഓപ്പറേറ്ററാണ് ഈ ബസ്സ് സര്‍വീസ് നടത്തുന്നത്. മനുഷ്യമാലിന്യത്തില്‍ നിന്ന് ബയോമീതേന്‍ ഗാസ് ഉണ്ടാക്കുന്നത് ബ്രിസ്‌റ്റോളിലെ ജെന്‍ഇക്കോ എന്ന കമ്പനിയാണ്.

മനുഷ്യവിസര്‍ജ്യത്തില്‍ ഓടുന്ന ബസ്സ്

സാധാരണ ഡീസല്‍ എന്‍ജിനുകള്‍ക്ക് സമാനമായ ഡിസൈനാണ് ഈ ബസ്സിലെ എന്‍ജിനുമുള്ളത്. വാഹനത്തിന്റെ റൂഫിലാണ് ഗാസ് ശേഖരിച്ചുവെക്കുന്ന ടാങ്ക് സ്ഥിതി ചെയ്യുന്നത്. സാധാരണ ഡീസല്‍ എന്‍ജിനുകളെ അപേക്ഷിച്ച് 30 ശതമാനം കുറവാണ് ഈ ബസ്സിന്റെ കാര്‍ബണ്‍ ഡയോക്‌സൈഡ് പുറന്തള്ളല്‍.

വീഡിയോ

വീഡിയോ

Most Read Articles

Malayalam
English summary
UKs first poo bus goes into service between Bristol and Bath
Story first published: Monday, November 24, 2014, 12:51 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X