അമേരിക്കയുടെ ഈ പുതിയൊരു അത്ഭുത നശീകരണ കപ്പലിനെ ലോകം ഭയക്കും, എന്തുകൊണ്ട്?

Written By:

പ്രതിരോധ മേഖലയിൽ പുതുപുത്തൻ സാങ്കേതികതകൾ അവതരിപ്പിക്കുന്നതിൽ എന്നും മുൻപന്തിയിലുള്ള രാജ്യമാണ് അമേരിക്ക. ശത്രുരാജ്യങ്ങളെ ഞെട്ടിച്ചുകൊണ്ട് പ്രത്യേക സവിശേഷതയുള്ള ഒരു നശീകരണ കപ്പലുമായി വീണ്ടും രംഗത്തെത്തിയിരിക്കുകയാണിപ്പോൾ. ഏറ്റവും ഒടുവിലായി നിർമിച്ച വളരെയധികം വിനാശകാരിയായൊരു പടക്കപ്പലാണ് ഈ യുഎസ്എസ് സുംവാൾട്ട് എന്നതിനാൽ എല്ലാ ലോകരാജ്യങ്ങളും ഭയപ്പാടോടെയാണ് അമേരിക്കയുടെ ഈ നീക്കത്തെ നോക്കി കാണുന്നത്.

ആധുനിക സാങ്കേതികതകളാൽ എന്നും ലോകരാജ്യങ്ങളെ അമ്പരിപ്പിച്ചിട്ടുള്ള യുഎസ് ആയുധശേഖരത്തിലെക്ക് അങ്ങനെ ഒരു വിനാശകാരിയായ അംഗം കൂടി എത്തിച്ചേർന്നിരിക്കുന്നു. ലോകത്തിൽ ഇന്നേവരെ നിർമിച്ചതിൽ ഏറ്റവും അത്യാധുനികമായതെന്ന് വിശേഷണമുള്ള ഈ യുദ്ധകപ്പലിനെ കഴിഞ്ഞ ദിവസമാണ് അമേരിക്കൻ നാവികസേന നീറ്റിലിറക്കിയത്.

നൂതന ശൈലിയിൽ ടെമ്പിൾ ഹോം എന്നറിയപ്പെടുന്ന സാങ്കേതികത ഉപയോഗപ്പെടുത്തിയാണ് ഈ കപ്പലിന്റെ ചട്ടകൂടിന്റെ നിർമാണം നടത്തിയിരിക്കുന്നത്. പതിവ് രൂപകല്പനയിൽ നിന്നും വ്യത്യസ്തമായി ഒരു കപ്പൽ കമഴ്ത്തിയിട്ടതുപോലെയുള്ള ഡിസൈനാണ് സുംവാൾട്ടിന് നൽകിയിരിക്കുന്നത്.

റഡാറുകളെ കബളിപ്പിച്ച് ശത്രുസേനയിലേക്കുള്ള കടന്നുകയറ്റം എളുപ്പമാക്കലിനാണ് കപ്പലിന് ഇത്തരത്തിലുള്ള രൂപമാറ്റം നൽകിയതെന്നാണ് അമേരിക്കൻ നാവിക അധികൃതർ പറയുന്നത്.

വളരെ മെലിഞ്ഞ സുംവാൾട്ട് ക്ലാസ് എന്ന അത്യാധുനിക ഡിസ്ട്രോയർ ഗണത്തിലെ ആദ്യ കപ്പൽ കൂടിയാണിത്. ഒരു മുങ്ങിക്കപ്പൽ ഉയർന്നു വരുന്നതുപോലുള്ള പ്രതീതിയാണ് ഒറ്റ നോട്ടത്തിൽ ആർക്കുമുണ്ടാകുന്നത്.

അമേരിക്കൻ നാവികസേനയുടെ ചീഫ് ഓഫ് നേവൽ ഓപ്പറേഷൻസായിരുന്ന എൽമോ സംവാൾട്ടിന്റെ പേരാണ് ഈ നശീകരണ യുദ്ധകപ്പലിന് നൽകിയിരിക്കുന്നത്.

വളരെ പെട്ടെന്ന് ശത്രുക്കളുടെ റഡാറിൽ പെടാതെ സ്വയം ഒളിപ്പിക്കുവാനുള്ള ശേഷിയാണ് ഈ കപ്പലിന്റെ എടുത്തുപറയേണ്ടതായിട്ടുള്ള സവിശേഷത.

ഒരു മത്സ്യബന്ധന ബോട്ടിന്റെ വലുപ്പത്തിൽ മാത്രമെ ഈ കപ്പൽ റഡാറിൽ പ്രത്യക്ഷപ്പെടുകയുള്ളൂ എന്നതിനാൽ റഡാറിനെ കമ്പളിപ്പിച്ച് ശത്രുപക്ഷത്തിലേക്ക് അക്രമണം അഴിച്ചുവിടാൻ ഈ കപ്പലിന് സാധിക്കും.

കപ്പലിൽ നടക്കുന്ന എല്ലാ പ്രവർത്തനങ്ങളും ഓട്ടോമേറ്റഡ് ആണെന്നതിനാൽ പകുതിയോളം വരുന്ന നാവികർ മാത്രമെ ഈ ഡിസ്ട്രോയർ കപ്പലിന് ആവശ്യമുള്ളൂ എന്നതും മറ്റൊരു സവിശേഷതയാണ്.

ഏത് തരം ആക്രമണങ്ങളെയും ചെറുക്കാൻ കഴിയുന്ന ഈ ഭീമൻ കപ്പലിന് കരയിലേക്കും മിസൈൽ ആക്രമണം നടത്താൻ സാധിക്കും.

അന്തർവാഹിനികളേയും, താഴ്ന്ന് പറക്കാൻ കഴിയുന്ന മിസൈലുകളേയും, മൈൻ ആക്രമണങ്ങളേയും എന്നുവേണ്ട അക്രമണങ്ങൾ ഏതുവിധേനയായാലും എല്ലാം തകർക്കാനുള്ള കഴിവുണ്ടെന്നുള്ളതിനാൽ മറ്റ് ശത്രുരാജ്യങ്ങളുടെ പേടി സ്വപ്നം കൂടിയാണ് സുംവാൾട്ട്.

ക്രൂയിസ് മിസൈലുകൾ, സീ സ്പാരോ മിസൈലുകൾ, സർഫേസ്-ടു-എയർ മിസൈലുകൾ,ആന്റി സബ്മറൈൻ റോക്കറ്റുകൾ എന്നീ യുദ്ധസന്നാഹങ്ങളാണ് സുംവാൾട്ടിൽ സജ്ജമാക്കിയിട്ടുള്ളത്.

ഇതിന്റെ കരുത്തുറ്റ പുതിയ ഗൺ സിസ്റ്റത്തിന് 70 മൈൽ ദൂരം ലക്ഷ്യം വെച്ച് പായിക്കാവുന്ന 600 റോക്കറ്റ് ശക്തിയുള്ള യുദ്ധോപകരണങ്ങളും ഉണ്ട്.

600 അടി നീളമുള്ള കപ്പലിന് മണിക്കൂറിൽ 56 കിലോമീറ്ററാണ് വേഗത. 46,000 കോടി രൂപയോളമാണ് ഈ കപ്പലിന്റെ നിർമാണചിലവ്.

2008ലായിരുന്നു സുംവാൾട്ട് ഡിസ്ട്രോയർ കപ്പലിന്റെ നിർമാണം ആരംഭിച്ചത്. പരീക്ഷണാടിസ്ഥാനത്തിലിപ്പോൾ കടലിലിറക്കിയ കപ്പൽ ഈ വർഷമവസാനത്തോടെയായിരിക്കും അമേരിക്കൻ സൈന്യത്തിന്റെ ഭാഗമാകുന്നത്.

 

Click to compare, buy, and renew Car Insurance online

Buy InsuranceBuy Now

കൂടുതല്‍... #കപ്പൽ #ship
Story first published: Tuesday, October 18, 2016, 13:31 [IST]
English summary
US Navy commissions most advanced stealth destroyer Zumwalt
Please Wait while comments are loading...

Latest Photos