പ്രണബിന്റെ ലിമോസിനില്‍ പ്രസിഡണ്ട് കയറുമോ?

By Santheep

യുഎസ് പ്രസിഡണ്ട് ഏതു രാജ്യം സന്ദര്‍ശിച്ചാലും സ്വന്തം വാഹനങ്ങളിലാണ് സഞ്ചരിക്കാറുള്ളത്. വന്‍തോതിലുള്ള സുരക്ഷാ സന്നാഹങ്ങള്‍ ചേര്‍ത്ത ഈ വാഹനങ്ങള്‍ ലോകത്തിലെ ഏറ്റവും സുരക്ഷിതമായ ഇടങ്ങളിലൊന്നാകുന്നു. എന്നാല്‍, ഈ സമ്പ്രദായത്തില്‍ മാറ്റം വേണമെന്നാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. ഇന്ത്യന്‍ ആചാരങ്ങള്‍ പ്രകാരം അതിഥി സഞ്ചരിക്കേണ്ടത് ആതിഥേയന്റെ വാഹനത്തിലാകുന്നു!

2000 കോടി രൂപ മതിക്കുന്ന ഒബാമയുടെ വിമാനം

റിപ്പബ്ലിക് ദിനത്തില്‍ ഇന്ത്യന്‍ പ്രസിഡണ്ട് പ്രണാബ് മുഖര്‍ജിയുടെ വാഹനത്തിലായിരിക്കും ഒബാമ സഞ്ചരിക്കുകയെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ട്. ഇത് അമേരിക്ക അംഗീകരിച്ചിട്ടുണ്ടോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. എന്തായാലും ഇന്ത്യ ഈ വഴിക്ക് ശ്രമിക്കുന്നുണ്ടെന്ന് ഉറപ്പാണ്.

ചോര സൂക്ഷിക്കുന്ന അറയുള്ള ഒബാമയുടെ കാര്‍

അമേരിക്കന്‍ പ്രസിഡണ്ടിന്റെ ലിമോസിനെ അപേക്ഷിച്ച് സുരക്ഷാസംവിധാനങ്ങള്‍ കുറവാണ് ഇന്ത്യന്‍ പ്രസിഡണ്ടിന്റെ ലിമോസിനില്‍. ഇന്ത്യന്‍ പ്രസിഡണ്ടിന്റെ ലിമോസിനും അതിലെ സുരക്ഷാസന്നാഹങ്ങളും പരിചയപ്പെടുത്തുകയാണിവിടെ.

പ്രണബിന്റെ ലിമോസിനില്‍ പ്രസിഡണ്ട് കയറുമോ?

താളുകളിലൂടെ നീങ്ങുക.

മെഴ്‌സിഡിസ് ബെന്‍സ് എസ്600 പുള്‍മാന്‍ ഗാര്‍ഡ്

മെഴ്‌സിഡിസ് ബെന്‍സ് എസ്600 പുള്‍മാന്‍ ഗാര്‍ഡ്

ഇന്ത്യന്‍ പ്രസിഡണ്ട് പ്രണബ് മുഖര്‍ജി ഉപയോഗിക്കുന്നത് മെഴ്‌സിഡിസ് ബെന്‍സ് എസ്600 പുള്‍മാന്‍ ഗാര്‍ഡ് ആണ്. ജര്‍മനിയില്‍ നിര്‍മിച്ച് ഇന്ത്യയിലെത്തിച്ചതാണ് ഈ വാഹനം. നിരവധി രാഷ്ട്രത്തലവന്‍മാര്‍ ഇതേ വാഹനം ആവശ്യമായ മാറ്റങ്ങള്‍ വരുത്തി ഉപയോഗിച്ചു വരുന്നുണ്ട്. 12 കോടി രൂപയാണ് എസ്600 പുള്‍മാന്‍ ഗാര്‍ഡിന്റെ വില.

പ്രണബിന്റെ ലിമോസിനില്‍ പ്രസിഡണ്ട് കയറുമോ?

ഗ്രനേഡ്, ബാലിസ്റ്റിക് ആക്രമണങ്ങളെ ചെറുക്കാന്‍ ഈ വാഹനത്തിന് സാധിക്കും. എട്ട് ഡ്യുവല്‍ സ്‌റ്റേജ് എയര്‍ബാഗുകളാണ് പ്രണബിന്റെ ലിമോസിനിലുള്ളത്.

പ്രണബിന്റെ ലിമോസിനില്‍ പ്രസിഡണ്ട് കയറുമോ?

യാത്രക്കാര്‍ക്കിരിക്കാവുന്ന കാബിന്‍ രണ്ട് നിരകളിലായി സജ്ജീകരിച്ചിരിക്കുന്നു. മുഖാമുഖം നാലു പേര്‍ക്ക് ഇരിക്കാനുള്ള സൗകര്യമാണ് നല്‍കിയിരിക്കുന്നത്. സീറ്റുകളുടെ പിന്നിലായി റഫ്രിജറേറ്ററുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. 90 ലിറ്റര്‍ ശേഷിയുള്ള ഇന്ധനടാങ്കാണ് വാഹനത്തിലുള്ളത്.

പ്രണബിന്റെ ലിമോസിനില്‍ പ്രസിഡണ്ട് കയറുമോ?

എസ്600 ലിമോസിന്‍ രാഷ്ട്ര നേതാക്കള്‍ക്കും സമാനമായ സുരക്ഷ ആവശ്യമുള്ള വിഐപീകള്‍ക്കും വേണ്ടി പ്രത്യേകം നിര്‍മിച്ച വാഹനമാണ്. ബലമേറിയ ഉരുക്ക് കൊണ്ട് നിര്‍മിച്ച ഈ വാഹനത്തിന് ഒരു യുദ്ധ ടാങ്കിന് സമാനമായ സുരക്ഷ ഉറപ്പാക്കാന്‍ സാധിക്കും. ബുള്ളറ്റുകള്‍ക്കോ ഗ്രനേഡുകള്‍ക്കോ വാഹനത്തെ തകര്‍ക്കാന്‍ കഴിയില്ല.

പ്രണബിന്റെ ലിമോസിനില്‍ പ്രസിഡണ്ട് കയറുമോ?

രണ്ട് കംപാര്‍ട്മെന്‍റുകള്‍ ഈ വാഹനത്തിനുണ്ട്. ഡ്രൈവറുടെ കാബിനും യാത്രക്കാരന്‍റെ കാബിനുമായി തിരിച്ചിരിക്കുന്നു. പ്രസിഡന്‍റിന്‍റെ കാബിനില്‍ നിന്ന് ശബ്ദം ഒട്ടും ചോര്‍ന്നുപോകാതിരിക്കാനുള്ള സന്നാഹങ്ങളോടെയാണ് നിര്‍മിതി. കാറിനകത്തുവെച്ച് രഹസ്യ സംഭാഷണങ്ങള്‍ നടത്താന്‍ ഇതുവഴി സാധിക്കും. സിപിഎം പാര്‍ടി കോണ്‍ഗ്രസ്സുകളിലെ രഹസ്യങ്ങള്‍ ചോര്‍ത്തുന്ന പത്രപ്രവര്‍ത്തകര്‍ക്കല്ലാതെ മറ്റാര്‍ക്കും അകത്തു നടക്കുന്ന സംഭാഷണങ്ങള്‍ കേള്‍ക്കാന്‍ സാധിക്കില്ല.

പ്രണബിന്റെ ലിമോസിനില്‍ പ്രസിഡണ്ട് കയറുമോ?

ഉപഭോക്താവിന്‍റെ താല്‍പര്യങ്ങള്‍ക്കനുസൃതമായാണ് ലിമോസിന്‍റെ നിര്‍മാണം. വാഹനത്തില്‍ നിര്‍മാണ വേളയില്‍ തന്നെ നിരവധി ആയുധ സന്നാഹങ്ങള്‍ ഘടിപ്പിക്കുന്നു. ഇവയുടെ ഭാരം മാത്രം എല്ലാ സംവിധാനങ്ങളോടും കൂടിയ ഒരു കാറിന് തുല്യമാണ്. ഇക്കാരണത്താല്‍ ലിമോസിന്‍റെ ഭാരം അസാധ്യമായി വര്‍ധിക്കുന്നു. ഇത്തരമൊരു കാറിന് തീര്‍ച്ചയായും ശക്തിയേറിയ ഒരു എന്‍ജിന്‍ വേണ്ടു വരുമല്ലോ? എസ്600 പുള്‍മാന്‍ ലിമോസിന്‍റെ എന്‍ജിന്‍ 6 ലിറ്റര്‍ ശേഷിയുള്ളതാണ്. 517 കുതിരകളുടെ ശക്തിയാണ് എന്‍ജിനുള്ളത്.

Most Read Articles

Malayalam
English summary
US President Barack Obama May Travel Pranab Mukherjee's Limousine.
Story first published: Friday, January 23, 2015, 15:23 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X