ട്രംപ് പുതിയ 'എയർഫോസ് വൺ' നിരസിച്ചു; ഔദ്യോഗിക വിമാനമുണ്ടാകില്ലെ?

ഡോണാൾഡ് ട്രംപ് പുതിയ ഔദ്യോഗിക വിമാനം എയർഫോസ് വൺ നിരസിച്ചു. പുതിയ വിമാനം വാങ്ങുന്നത് മണ്ടത്തരമെന്ന് ട്രംപ്!!

By Praseetha

അമേരിക്കൻ പ്രസിണ്ടന്റ് ഉപയോഗിച്ചു വരുന്ന ഔദ്യോഗിക വാഹനമാണ് എയർഫോസ് വൺ. നിലവിൽ ബോയിങ് 747-200 ജെറ്റ് വിമാനമാണ് എയർ ഫോഴ്‌സ് വൺ എന്ന പേരിൽ അറിയപ്പെടുന്നത്. പുതിയ എയർഫോസ് വണിനുള്ള എല്ലാ ഡിസൈൻ രൂപരേഖകളും നേരത്തേ തന്നെ സമർപ്പിച്ചു കഴിഞ്ഞിരുന്നു.

ട്രംപ് പുതിയ 'എയർഫോസ് വൺ' നിരസിച്ചു; ഔദ്യോഗിക വിമാനമുണ്ടാകില്ലെ?

ബോയിംഗിന്റെ 747-8 എന്ന പുത്തൻ മോഡലായിരിക്കും ഇനി ഡോണാൾഡ് ട്രംപിന്റെ എയർഫോസ് വൺ വിമാനമായി പറക്കുക. എന്നാൽ നിയുക്ത അമേരിക്കൻ പ്രസിണ്ടന്റ് ട്രംപ് പുതിയ വിമാനം വേണ്ടെന്നുള്ള തീരുമാനത്തിലെത്തിയിരിക്കുകയാണ്.

ട്രംപ് പുതിയ 'എയർഫോസ് വൺ' നിരസിച്ചു; ഔദ്യോഗിക വിമാനമുണ്ടാകില്ലെ?

പുതിയ വിമാനം വാങ്ങുന്നത് മണ്ടത്തരമാണെന്നാണ് ട്രംപ് ട്വീറ്റ് ചെയ്തിരിക്കുന്നത്. അതുവാങ്ങാനുള്ള നടപടികൾ നിർത്തിവയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.

ട്രംപ് പുതിയ 'എയർഫോസ് വൺ' നിരസിച്ചു; ഔദ്യോഗിക വിമാനമുണ്ടാകില്ലെ?

1943 മുതൽ അമേരിക്കൻ പ്രസിഡന്റിന്റെ ഔദ്യോഗിക യാത്രാവിമാനമായി സർവീസ് ആരംഭിച്ചതായിരുന്നു ബോയിംഗ് എയർഫോഴ്സ് വൺ. കഴിഞ്ഞ ജനുവരിയിലായിരുന്നു പുതിയ എയർഫോസ് വൺ വിമാനം വാങ്ങാനുള്ള തീരുമാനമായത്.

ട്രംപ് പുതിയ 'എയർഫോസ് വൺ' നിരസിച്ചു; ഔദ്യോഗിക വിമാനമുണ്ടാകില്ലെ?

165 കോടി ഡോളറാണ് വിമാനത്തിന്റെ ചിലവ് പ്രതീക്ഷിക്കുന്നത്. ചിലവേറിയതിനാലാണ് പുതിയ വിമാനത്തിന്റെ നിർമാണം തുടങ്ങേണ്ടതില്ലെന്ന് ട്രംപ് ആവശ്യപ്പെട്ടത്.

ട്രംപ് പുതിയ 'എയർഫോസ് വൺ' നിരസിച്ചു; ഔദ്യോഗിക വിമാനമുണ്ടാകില്ലെ?

നിലവിൽ രണ്ട് പൈലറ്റുമാരടക്കം 78പേർക്ക് യാത്ര ചെയ്യാൻ കഴിയുന്ന 2000കോടി രൂപ ചിലവിട്ട ബോയിങ് 747-200ബി വിമാനമാണ് ട്രംപ് ഉപയോഗിച്ചു വരുന്നത്.

ട്രംപ് പുതിയ 'എയർഫോസ് വൺ' നിരസിച്ചു; ഔദ്യോഗിക വിമാനമുണ്ടാകില്ലെ?

ഏതാണ്ട് 30 വർഷത്തോളം ഈടുനിൽക്കുന്ന ബോയിംഗിന്റെ പുത്തൻ മോഡലായിരുന്നു പുതിയ എയർഫോസ് വൺ ആയി തിരഞ്ഞെടുത്തിരുന്നത്. ഈ വിമാനം വാങ്ങുന്നത് വഴിവിട്ട നടപടിയെന്നാണ് ട്രംപ് അഭിപ്രായപ്പെടുന്നത്.

ട്രംപ് പുതിയ 'എയർഫോസ് വൺ' നിരസിച്ചു; ഔദ്യോഗിക വിമാനമുണ്ടാകില്ലെ?

മുന്‍കാലങ്ങളില്‍ അമേരിക്കന്‍ പ്രസിഡണ്ടുമാര്‍ സാധാരണ വിമാനങ്ങളെയാണ് യാത്രകള്‍ക്കായി ആശ്രയിച്ചിരുന്നത്. താരതമ്യേന സുരക്ഷാപ്രശ്‌നങ്ങള്‍ കുറഞ്ഞ കാലത്തെ സ്ഥിതിയാണിത്. എയര്‍ ഫോഴ്‌സ് വണ്‍ എന്ന കാള്‍ സൈന്‍ ആദ്യമായി ഉഫയോഗിക്കുന്നത് എയ്‌സന്‍ഹോവര്‍ പ്രസിഡണ്ടായിരുന്ന കാലത്താണ്.

ട്രംപ് പുതിയ 'എയർഫോസ് വൺ' നിരസിച്ചു; ഔദ്യോഗിക വിമാനമുണ്ടാകില്ലെ?

അത്യാധുനികമായ ആശയവിനിമയ സംവിധാനങ്ങള്‍ എയര്‍ ഫോഴ്‌സ് വണ്‍ വിമാനത്തിലുണ്ട്. 87 ടെലിഫോണുകളും 19 ടെലിവിഷനുകളും ഈ വിമാനത്തില്‍ ചേര്‍ത്തിരിക്കുന്നു.

ട്രംപ് പുതിയ 'എയർഫോസ് വൺ' നിരസിച്ചു; ഔദ്യോഗിക വിമാനമുണ്ടാകില്ലെ?

ഈ വിമാനത്തിന് അകമ്പടിയായി സമാനമായ സന്നാഹങ്ങളുള്ള രണ്ട് വിമാനങ്ങള്‍ കൂടി എപ്പോഴും ഒപ്പമുണ്ടാകും. ഓഫീസ് സ്റ്റാഫ്, സുരക്ഷാ ഉദ്യോഗസ്ഥര്‍ എന്നിവരാണ് ഈ വിമാനങ്ങളിലുണ്ടാവുക.

ട്രംപ് പുതിയ 'എയർഫോസ് വൺ' നിരസിച്ചു; ഔദ്യോഗിക വിമാനമുണ്ടാകില്ലെ?

എല്ലാത്തരത്തിലും സ്വയം പര്യാപ്തമാണ് പ്രസിഡണ്ടിന്റെ വിമാനം. പ്രസിഡണ്ടിനാവശ്യമായ ഭക്ഷണം പാകം ചെയ്യുന്നതും ഈ വിമാനത്തിലാണ്.

ട്രംപ് പുതിയ 'എയർഫോസ് വൺ' നിരസിച്ചു; ഔദ്യോഗിക വിമാനമുണ്ടാകില്ലെ?

സര്‍വ്വസജ്ജമായ ഒരു മെഡിക്കല്‍ സംഘം എയര്‍ ഫോഴ്‌സ് വണ്ണിലുണ്ടായിരിക്കും. ഓപ്പറേഷന്‍ ടേബിള്‍, അടിയന്തിര ശുശ്രൂഷാ സവിധാനങ്ങള്‍, മരുന്നുകള്‍ തുടങ്ങിയവയും വിമാനത്തില്‍ സജ്ജീകരിക്കും. മൂന്ന് വിമാനത്തിലും ഡോക്ടര്‍മാരും നഴ്‌സുമാരും ഉണ്ടായിരിക്കും.

ട്രംപ് പുതിയ 'എയർഫോസ് വൺ' നിരസിച്ചു; ഔദ്യോഗിക വിമാനമുണ്ടാകില്ലെ?

അതിശക്തമായ ആശയവിനിമയ സംവിധാനങ്ങളാണ് വിമാനത്തിലുള്ളത്. ഇതിനായി വിമാനത്തിനകത്ത് നടത്തിയിട്ടുള്ള വയറിങ് സംവിധാനങ്ങള്‍ക്ക് 386 കിലോമീറ്റര്‍ നീളം വരും. അണുസ്‌ഫോടനം സംഭവിച്ചാല്‍ പോലും മികച്ച രീതിയില്‍ ആശയവിനിമയം സാധ്യമാകുന്ന വിധത്തിലാണ് സജ്ജീകരണങ്ങളുള്ളത്.

ട്രംപ് പുതിയ 'എയർഫോസ് വൺ' നിരസിച്ചു; ഔദ്യോഗിക വിമാനമുണ്ടാകില്ലെ?

വിമാനത്തിലിരുന്ന് രാഷ്ട്രത്തെ അഭിസംബോധന ചെയ്യാനും പ്രസിഡണ്ടിന് സാധിക്കും. ടെലി കോണ്‍ഫറന്‍സിനുപയോഗിക്കാനായി ഒരു പ്ലാസ്മാ സ്‌ക്രീന്‍ ടെലിവിഷന്‍ സജ്ജമാക്കിയിട്ടുണ്ട് എയര്‍ ഫോഴ്‌സ് വണ്ണിനകത്ത്.

ട്രംപ് പുതിയ 'എയർഫോസ് വൺ' നിരസിച്ചു; ഔദ്യോഗിക വിമാനമുണ്ടാകില്ലെ?

വിമാനത്തിനു നേരെ സഞ്ചരിക്കുന്ന മിസൈലുകളെ വഴിതിരിച്ചുവിടാന്‍ ശേഷിയുള്ള സംവിധാനങ്ങളുണ്ടിതില്‍. എയര്‍ ഫോഴ്‌സ് വണ്ണില്‍ നിന്നും സഞ്ചരിച്ചെത്തുന്ന ഇന്‍ഫ്രീറെഡ് ബീമുകള്‍ മിസൈല്‍ ഗൈഡന്‍സ് സിസ്റ്റത്തില്‍ ഇടപെടുകയാണ് ചെയ്യുക.

ട്രംപ് പുതിയ 'എയർഫോസ് വൺ' നിരസിച്ചു; ഔദ്യോഗിക വിമാനമുണ്ടാകില്ലെ?

ട്രംപ് തന്റെ ഇലക്ഷൻ പ്രചരണത്തിനായി 'ട്രമ്പ് ഫോർസ് 'എന്ന പ്രൈവറ്റ് ജെറ്റാനാണ് ഉപയോഗിച്ച് വരുന്നത്. ആഡംബരത നിറഞ്ഞ ഈ പ്രൈവറ്റ് ജെറ്റ് മോക്രോസോഫ്റ്റിന്റെ സഹ സ്ഥാപകൻ പോൾ അലെനിൽ നിന്നും സ്വന്തമാക്കിയതാണ്. 757-200 എന്ന ബോയിങ് വിമാനമാണിത്.

ട്രംപ് പുതിയ 'എയർഫോസ് വൺ' നിരസിച്ചു; ഔദ്യോഗിക വിമാനമുണ്ടാകില്ലെ?

മണിക്കൂറിൽ 500 മൈലധികം വേഗതയിൽ സഞ്ചാരിക്കാനുള്ള ശേഷിയുണ്ടിതിന്. നൂതനസാങ്കേതിക ഉപയോഗപ്പെടുത്തിയിട്ടുള്ള ഗ്ലാസ് കോക്പിറ്റുകളാണ് വിമാനത്തിന്റെ പ്രത്യേകത.

ട്രംപ് പുതിയ 'എയർഫോസ് വൺ' നിരസിച്ചു; ഔദ്യോഗിക വിമാനമുണ്ടാകില്ലെ?

നാൽപതിലധികം യാത്രക്കാരെ ഉൾപ്പെടുത്തി സർവീസ് നടത്താനുള്ള സൗകര്യങ്ങളും ഇതിലുൾപ്പെടുത്തിയിട്ടുണ്ട്. ഓരോ ക്രീം നിറത്തിലുള്ള ലെതറിർ സീറ്റിലും എന്റർടെയിൻമെന്റ് സിസ്റ്റവും ട്രേ ടേമ്പിളും ഉൾപ്പെടുത്തിയിട്ടുണ്ട്.

ട്രംപ് പുതിയ 'എയർഫോസ് വൺ' നിരസിച്ചു; ഔദ്യോഗിക വിമാനമുണ്ടാകില്ലെ?

വിമാനത്തിലുപയോഗിച്ചിരിക്കുന്ന എല്ലാ മെറ്റൽ ഫിറ്റിംഗുകളും 24 കാരറ്റ് സ്വർണം പൂശിയവയാണ്. ലാവറ്ററി ഫിറ്റിഗുകളും ഗോൾഡ് പ്ലേറ്റഡാണ്.57 ഇഞ്ച് ഫ്ലാറ്റ് സ്ക്രീനിൽ കാണാൻ ആയിരത്തോളം സിനിമകളും രണ്ടായിരത്തിലധികം പാട്ടുകളും ഹാർഡ് ഡ്രൈവിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

Most Read Articles

Malayalam
കൂടുതല്‍... #വിമാനം #aircraft
English summary
Trump says Air Force One Boeing order should be cancelled
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X