പാവങ്ങളെ സഹായിക്കാൻ സർക്കാർ ഖജനാവ് കാലി; എന്നാൽ യുപിയിൽ പ്രചരണ ബസിന് പൊടിച്ചതോ 5 കോടി!!

പ്രചാരണത്തോടനുബന്ധിച്ച് ഉത്തര‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ് നടത്തുന്ന വികാസ് മഹാ യാത്രയ്ക്ക് 5 കോടിയുടെ മെഴ്സിഡസ് ബസ്

By Praseetha

ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾ ബാക്കി നിൽക്കെ പ്രചാരണയാത്രകൾ തകൃതിയായി നടന്നുകൊണ്ടിരിക്കുകയാണ്. പ്രചാരണത്തോടനുബന്ധിച്ച് ഉത്തര‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ് നടത്തുന്ന വികാസ് മഹാ യാത്രയ്ക്കും തുടക്കമായിരിക്കുന്നു. ഇതിനുവേണ്ടിമാത്രം പരിഷ്കരിച്ച ചുവന്ന നിറത്തിലുള്ള മെഴ്സിഡസ് ബസിലാണ് യാദവിന്റെ പ്രചരണയാത്ര.

പാവങ്ങളെ സഹായിക്കാൻ സർക്കാർ ഖജനാവ് കാലി; എന്നാൽ യുപിയിൽ പ്രചരണ ബസിന് പൊടിച്ചതോ 5 കോടി!!

വ്യാഴാഴ്ചയാരംഭിച്ച വികാസ് യാത്രയ്ക്ക് ചെവാഴ്ച രാവിലെ തന്നെ ഈ ആഡംബര ബസ് മന്ത്രിയുടെ ലക്‌നൗവിലുള്ള ഓഫീസിൽ എത്തിച്ചേർന്നിരുന്നു. പ്രത്യേകം സജ്ജമാക്കിയ ഈ ബസ് ഒരുനോക്ക് കാണാനായി നിരവധി കാണികളും എത്തിച്ചേർന്നു.

പാവങ്ങളെ സഹായിക്കാൻ സർക്കാർ ഖജനാവ് കാലി; എന്നാൽ യുപിയിൽ പ്രചരണ ബസിന് പൊടിച്ചതോ 5 കോടി!!

സന്ദർശനത്തിനായി എത്തിയ ജനങ്ങളോടും മാധ്യമപ്രവർത്തകരോടും ബസ് സ്പർശിക്കരുതെന്നും കാണുക മാത്രമേ ചെയ്യാവു എന്നും വിലക്കിയിട്ടുണ്ട്.

പാവങ്ങളെ സഹായിക്കാൻ സർക്കാർ ഖജനാവ് കാലി; എന്നാൽ യുപിയിൽ പ്രചരണ ബസിന് പൊടിച്ചതോ 5 കോടി!!

അഖിലേഷ് യാദവിനൊപ്പം പ്രചരണ യാത്ര ഉദ്ഘാടനം ചെയ്യാൻ സമാജ്‌വാദി പാർട്ടി അധ്യക്ഷൻ മുലായം സിംഗ് യാദവും സംസ്ഥാന അധ്യക്ഷൻ ശിവ്‌പാൽ യാദവും ചടങ്ങിൽ സംബന്ധിച്ചിരുന്നു.

പാവങ്ങളെ സഹായിക്കാൻ സർക്കാർ ഖജനാവ് കാലി; എന്നാൽ യുപിയിൽ പ്രചരണ ബസിന് പൊടിച്ചതോ 5 കോടി!!

അഖിലേഷും ശിവ്‌പാലും തമ്മിലുണ്ടായ അധികാര തർക്കത്തെ തുടർന്ന് പിതാവ് മുലായം സിംഗുമായി അകൽച്ചയിലായിരുന്നു മുഖ്യമന്ത്രിയെങ്കിലും, പ്രചരണത്തിനും തിരഞ്ഞെടുപ്പ് വിജയത്തിനുമായി ഇരുവരും ആശംസകൾ അർപ്പിച്ചു.

പാവങ്ങളെ സഹായിക്കാൻ സർക്കാർ ഖജനാവ് കാലി; എന്നാൽ യുപിയിൽ പ്രചരണ ബസിന് പൊടിച്ചതോ 5 കോടി!!

അഞ്ച് കോടി രൂപ ചിലവിട്ടാണ് പ്രചരണത്തിന് വേണ്ടി മാത്രം മെഴ്സിഡസിന്റെ ആഡംമ്പര ബസ് നിർമിച്ചിരിക്കുന്നത്. പാവങ്ങളെ സഹായിക്കാൻ അല്ലെങ്കിൽ മറ്റ് വികസന പ്രവർത്തനങ്ങൾക്ക് സർക്കാർ ഖജനാവിൽ കാശില്ല എന്നാൽ പ്രചരണത്തിനായി പൊടിക്കുന്നതിന് ഒരു പഞ്ഞവുമില്ല.

പാവങ്ങളെ സഹായിക്കാൻ സർക്കാർ ഖജനാവ് കാലി; എന്നാൽ യുപിയിൽ പ്രചരണ ബസിന് പൊടിച്ചതോ 5 കോടി!!

മികച്ച സുരക്ഷയും വേൾഡ് ക്ലാസ് ഇന്റീരിയറും, ഉപകരണങ്ങളും മറ്റ് അവശ്യ സൗകര്യങ്ങളും ഒരുക്കിയാണ് മുഖ്യമന്ത്രിയുടെ ഈ പ്രചരണ ബസ് തയ്യാറായിരിക്കുന്നത്.

പാവങ്ങളെ സഹായിക്കാൻ സർക്കാർ ഖജനാവ് കാലി; എന്നാൽ യുപിയിൽ പ്രചരണ ബസിന് പൊടിച്ചതോ 5 കോടി!!

ബുള്ളറ്റ് പ്രൂവ് ഗ്ലാസുകളും ബോഡിയുമാണ് പത്ത് വീലുകളുള്ള ഈ ആഡംബര ബസിനുള്ളത്. ഓഫീസ് ഏരിയ്ക്കും മറ്റ് സുഖസൗകര്യങ്ങൾക്കുമായി അകത്തളത്തെ രണ്ടായി പകുത്തിയിട്ടുണ്ട്.

പാവങ്ങളെ സഹായിക്കാൻ സർക്കാർ ഖജനാവ് കാലി; എന്നാൽ യുപിയിൽ പ്രചരണ ബസിന് പൊടിച്ചതോ 5 കോടി!!

അഞ്ച് പേരിലധികം ആളുകളെ ഇരുത്തി സംഭാഷണം നടത്താൻ പാകത്തിനുള്ളതാണ് മന്ത്രിയുടെ ഓഫീസ് റൂം. ബസിന്റെ രണ്ടാം പകുതിയിൽ അടുക്കള, വിശ്രമമുറി, ബാത്ത്റൂം എന്നീ സൗകര്യങ്ങളും ഉൾക്കൊള്ളിച്ചിട്ടുണ്ട്.

പാവങ്ങളെ സഹായിക്കാൻ സർക്കാർ ഖജനാവ് കാലി; എന്നാൽ യുപിയിൽ പ്രചരണ ബസിന് പൊടിച്ചതോ 5 കോടി!!

അത്യാധുനിക സൗണ്ട് സിസ്റ്റവും ഓപ്പൺ ടെറസുമാണ് ബസിന്റെ മറ്റൊരു പ്രത്യേകത. ആളുകളെ അഭിവാദ്യം ചെയ്യാൻ ഈ തുറന്ന ടെറസ് ഉപയോഗപ്പെടുത്താവുന്നതാണ്.

പാവങ്ങളെ സഹായിക്കാൻ സർക്കാർ ഖജനാവ് കാലി; എന്നാൽ യുപിയിൽ പ്രചരണ ബസിന് പൊടിച്ചതോ 5 കോടി!!

ബസിന്റെ മുകളിലെ തട്ടിലെത്തി ആളുകളെ അബിസംബോധന ചെയ്യാൻ ഹൈട്രോളിക്ക് ലിഫ്റ്റും മൈക്കും സജ്ജമാക്കിയിട്ടുണ്ട്.

പാവങ്ങളെ സഹായിക്കാൻ സർക്കാർ ഖജനാവ് കാലി; എന്നാൽ യുപിയിൽ പ്രചരണ ബസിന് പൊടിച്ചതോ 5 കോടി!!

37 അടി നീളവും 15 അടി ഉയരവുമാണ് മുഖമന്ത്രിയുടെ ഈ ആഡംബര പ്രചരണ ബസിനുള്ളത്.

പാവങ്ങളെ സഹായിക്കാൻ സർക്കാർ ഖജനാവ് കാലി; എന്നാൽ യുപിയിൽ പ്രചരണ ബസിന് പൊടിച്ചതോ 5 കോടി!!

ഫോർ ജി ഇന്റർനെറ്റ് സൗകര്യം, സിസിടിവി ക്യാമറ, എല്‍സിഡി ടെലിവിഷനുകള്‍, ടെലിഫോൺ കണക്ടിവിറ്റി, മൊട്ടോറൈസ്ഡ് പ്ലാറ്റ്ഫോം, സോഫകള്‍, കട്ടില്‍ എന്നിങ്ങനെയുള്ള സംവിധാനങ്ങളുമുണ്ട്.

പാവങ്ങളെ സഹായിക്കാൻ സർക്കാർ ഖജനാവ് കാലി; എന്നാൽ യുപിയിൽ പ്രചരണ ബസിന് പൊടിച്ചതോ 5 കോടി!!

ബസിലെപ്പോഴും പ്രചരണ ഗാനം മുഴങ്ങികേൾക്കാം. മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെ വലിയൊരു പടത്തോടൊപ്പം പാർട്ടി ചിഹ്നവും ബസിന്റെ മുൻഭാഗത്ത് പതിപ്പിച്ചിരിക്കുന്നതായി കാണാം.

പാവങ്ങളെ സഹായിക്കാൻ സർക്കാർ ഖജനാവ് കാലി; എന്നാൽ യുപിയിൽ പ്രചരണ ബസിന് പൊടിച്ചതോ 5 കോടി!!

പാർട്ടി തലവന്‍ മുലായം സിംഗ് യാദവിന്റെ രണ്ട് ചിത്രങ്ങള്‍ ബസിന്റെ പിന്നിൽ പതിപ്പിച്ചിട്ടുണ്ട്. എന്നാൽ യു.പി അധ്യക്ഷന്‍ ശിവ്പാല്‍ യാദവിന്റെ ചിത്രങ്ങള്‍ ഒഴിവാക്കിയതായിട്ടാണ് കാണപ്പെടുന്നത്.

പാവങ്ങളെ സഹായിക്കാൻ സർക്കാർ ഖജനാവ് കാലി; എന്നാൽ യുപിയിൽ പ്രചരണ ബസിന് പൊടിച്ചതോ 5 കോടി!!

ഹമ്മറിൽ കറങ്ങുന്ന ധോനി; ഇതുകണ്ട് വാപൊളിച്ചിരുന്ന് കീവീസ് താരങ്ങളും

പൊട്ടിപൊളിഞ്ഞാലുമെന്താ ഈ റോഡ് സ്വയം നന്നാകും; ഓരോ കണ്ടുപിടുത്തങ്ങളെ

Most Read Articles

Malayalam
കൂടുതല്‍... #ബസ് #bus
English summary
Akhilesh Yadav’s rath is a Mercedes bus with world class interiors: See what is inside
Story first published: Friday, November 4, 2016, 13:47 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X