നിങ്ങളുടെ കാർപോർച്ച് കിഴക്കോട്ടോ അതോ വടക്കോട്ടോ; വാസ്തുപ്രകാരം ഏതാണുചിതം?

Written By:

വീടു പണിയുമായി ബന്ധപ്പെട്ട് പണ്ടുമുതൽക്കെ കേൾക്കുന്ന പദമാണ് വാസ്തു ശാസ്ത്രം. പഞ്ചഭൂതങ്ങളുടെ അനുഗ്രഹത്താൽ ഉദ്ദേശിക്കുന്ന വീട് പണിയുക എന്നതാണ് ഈ ശാസ്ത്രം കൊണ്ടർത്ഥമാക്കുന്നത്. പരാമ്പരാഗത ശൈലിയിയായാലും ആധുനിക ശൈലിയിലുള്ളതായാലും നാം എന്തു നിർമിക്കുമ്പോഴും വാസ്തുവിൽ പ്രതിപാദിക്കുന്ന കാര്യങ്ങൾക്ക് വളരെ പ്രാധാന്യം നൽകാറുണ്ട്. വാസ്തുവിന്റെ അടിസ്ഥാന നിയമങ്ങൾ പാലിച്ചു നിർമിക്കുന്ന കെട്ടിടങ്ങളും എന്തു തന്നെയായാലും ഐശ്വര്യവും സമ്പത്തും നിലനിൽക്കുമെന്നാണ് വിശ്വാസം.

ഭൂമി തിരഞ്ഞെടുക്കുന്നതു മുതൽ ഗൃഹത്തിന്റെ ദിശ, സ്ഥാനം എന്നിവ ഗണിച്ച് ഗൃഹനിർമാണത്തിന്റെ അവസാനഘട്ടം വരെ വളരെ പ്രാധാന്യമർഹിക്കുന്നതാണ് വാസ്തു ശാസ്ത്രം. നിങ്ങളിലാരും വാസ്തുവിൽ വിശ്വസിക്കാത്തവരായി കാണില്ല എന്നാൽ വീടു പണിയുമ്പോൾ മുറികളുടെ സ്ഥാനം ഗണിക്കുന്നതിന്റെ കൂട്ടത്തിൽ എപ്പോഴെങ്കിലും കാർ ഗ്യാരേജ് അല്ലെങ്കിൽ പോർച്ച് പണിയാനുള്ള സ്ഥാനം കുറിച്ചിട്ടുണ്ടോ? വീടുപോലെ തന്നെ അത്ര പ്രാധാന്യമുള്ളതാണ് അതോടുചേർന്നുള്ള കാർ ഗ്യാരേജുമെന്ന് മനസിലാക്കുക. വാസ്തു പ്രകാരം കാർ പോർച്ച് എങ്ങനെ ആയിരിക്കണമെന്ന് നോക്കാം.

വീടിന്റെ ഐശ്വര്യം പോലെതന്നെ വാഹനങ്ങളുടെ ദീർഘക്കാല ഈടിനും കാര്യക്ഷമതയിലും വാസ്തുവിനും പങ്കുണ്ട്. തെക്കുകിഴക്ക് അല്ലെങ്കിൽ വടക്ക് പടിഞ്ഞാറ് ദിശയിൽ ഗ്യാരേജ് പണിയുന്നതായിരിക്കും വാസ്തുപ്രകാരം ഉത്തമം.

ചിലർ ഗ്യാരേജ് പണിത് അടിക്കടി വാഹനങ്ങൾ പുറത്തിറക്കാതെ ഉള്ളിൽ തന്നെ സൂക്ഷിക്കുന്നവരായിയിരിക്കും. മിക്ക ആഡംബരവാഹനങ്ങളും ഇത്തരത്തിലായിരിക്കും സൂക്ഷിക്കുക എന്നാൽ വടക്ക്പടിഞ്ഞാറ് ഭാഗത്ത് ഗ്യാരേജ് പണിയുകയാണെങ്കിൽ വാഹനങ്ങൾക്ക് നല്ല ഓട്ടം ലഭിക്കുമെന്നാണ് വിശ്വാസം.

തെക്ക് കിഴക്ക് ദിശയിലാണ് ഗ്യാരേജ് പണിയുന്നതെങ്കിൽ വാഹനങ്ങൾ ദീർഘക്കാലം വലിയ കേടുപാടുകൾ ഇല്ലാതെ പരിപാലിക്കാമെന്നാണ് വാസ്തു സൂചിപ്പിക്കുന്നത്.

ഗ്യാരേജ് പണിയുമ്പോൾ തെക്ക് അല്ലെങ്കിൽ കിഴക്ക് ഭാഗത്തേക്ക് ചാഞ്ഞ രീതിയിലായിരിക്കണം നിലം പണിയേണ്ടത്. വീടിന്റെ ചുമരിനോടോ മതിലിനോടോ ചേർന്ന് പണിയുന്നതും അശുഭമാണ്.

ഗ്യാരേജ് ഇടുങ്ങിയതാക്കാതെ ചുറ്റും രണ്ട്- മൂന്നടി സ്ഥല വ്യാപ്തി ഉണ്ടായിരിക്കുന്നത് നല്ലതാണ്. ഒരു തടസവും കൂടാതെ കാറിന് ചുറ്റുമൊന്ന് നടക്കാനുള്ള സ്ഥലസൈകര്യമെങ്കിലും വേണമെന്നാണ് വാസ്തു അനുശാസിക്കുന്നത്. വേണ്ടത്ര വായുപ്രവാഹമുണ്ടാകാനാണത്രെയിത്.

വാസ്തു പ്രകാരം വടക്ക്കിഴക്ക് ഭാഗത്തായി പോർച്ച് പണിയുന്നതോ വാഹനങ്ങൾ പാർക്ക് ചെയ്യാനോ പാടുള്ളതല്ല. പോസറ്റീവ് എനർജികളുടെ പ്രവാഹം ഈ ദിശയിലായതിനാൽ അതിനു തടസം നേരിടുന്നതിനാൽ ഈ ദിശയിലുള്ള പോർച്ചും ഉത്തമമല്ല.

അതെ സമയം തെക്ക് പടിഞ്ഞാറുഭാഗത്ത് നെഗറ്റീവ് എനർജികളാണ് പ്രവഹിക്കുന്നത് എന്നതിനാൽ ഈ ഭാഗത്തും ഗ്യാരേജ് പണിയുന്നത് ഉത്തമമല്ല. ഗ്യാരേജിൽ നിന്നു പുറത്തെടുക്കാനാകാതെ സ്ഥിരമായി ഉള്ളിൽ ഇടേണ്ടതായും കൂടാതെ വാഹനങ്ങൾക്ക് അടിക്കടി തകരാറുകളും സംഭവിക്കും.

തെക്ക് അല്ലെങ്കിൽ കിഴക്ക് ഭാഗം അഭിമുഖീകരിച്ചായിരിക്കണം വാഹനങ്ങൾ പാർക്ക് ചെയ്യേണ്ടത്. ഈ ദിശയിൽ കൂടുതലായി തണുത്തവായുപ്രവാഹമുള്ളതിനാൽ എൻജിൻ തണുക്കാൻ ഇതു സഹായകമാണ്.

വടക്കുനിന്നും പടിഞ്ഞാറു നിന്നും ഇൻഫ്രാറെഡ് കിരണങ്ങൾ പ്രവഹിക്കുന്നതിനാൽ ഈ ദിശയിലുള്ള പാർക്കിംഗ് വാഹനങ്ങൾക്ക് ദോഷം ചെയ്യും.

കാർ പോർച്ചിന് ഗേറ്റ് പണിയുമ്പോൾ തെക്ക് അല്ലെങ്കിൽ കിഴക്ക് ഭാഗത്തേക്ക് അഭിമുഖമായിട്ടായിരിക്കണം. കൂടാതെ വീടിന്റെ പ്രധാന കവാടത്തേക്കാൾ ഉയരവും ഈ ഗേറ്റിന് പാടുള്ളതല്ല.

ഗേറ്റ് ഒരു തടസവും കൂടാതെ പൂർണമായും തുറക്കാൻ കഴിയുന്ന തരത്തിലും ആയിരിക്കണം. വാഹനമിറക്കുന്ന ഭാഗത്തായും തടസങ്ങളൊന്നും പാടില്ല.

കാർ പോർച്ചിനകത്ത് മഞ്ഞ അല്ലെങ്കിൽ വെള്ള നിറത്തിലുള്ള പെയിന്റടിക്കുന്നതാണ് ഉത്തമം.

ഉപയോഗ ശൂന്യമായതോ കത്തിപ്പിടിക്കാൻ സാധ്യതയുള്ള വസതുക്കളോ ഗ്യാരേജിനകത്ത് സൂക്ഷിക്കരുത്.

ബിസിനസുകാർക്ക് അവരുടെ വാഹനങ്ങൾ വടക്ക് ഭാഗം അഭിമുഖീകരിച്ച് പാർക്ക് ചെയ്യുന്നതായിരിക്കും അഭികാമ്യം. അതേസമയം രാഷ്ട്രീയക്കാർ, ഗവൺമെന്റ് ഉദ്യോഗസ്ഥർ എന്നിവർക്ക് കിഴക്ക് അഭിമുഖമായി പാർക്ക് ചെയ്യുന്നതാണ് ശുഭകരമായിട്ടുള്ളത്.

കാർ ഗ്യാരേജ് എപ്പോഴും വീടിനു മുൻവശത്തായി നിർമിക്കാതിരിക്കാൻ ശ്രദ്ധിക്കണം. കിഴക്ക് ഭാഗത്തുനിന്നു വരുന്ന സൂര്യപ്രകാശത്തിനും വായുവിനും തടസം നേരിടാതിരിക്കാനാണിത്.

ചിലർ അണ്ടർ ഗ്രൗണ്ടിലായിരിക്കും ഗ്യാരേജ് പണിയുക. എന്നിരുന്നാലും വടക്ക്, കിഴക്ക് അഭിമുഖമായി കാറുകൾ പാർക്ക് ചെയ്യുന്നതാണ് വാസ്തുപ്രകാരം അഭികാമ്യം.

    

കൂടുതല്‍... #കാർ #car
Story first published: Friday, September 23, 2016, 13:17 [IST]
English summary
Vastu for Car Parking
Please Wait while comments are loading...

Latest Photos