ദേശീയ പാതയില്‍ സിംഹങ്ങളുടെ സ്വൈര്യവിഹാരം; ദൃശ്യങ്ങള്‍ രാജ്യാന്തര ശ്രദ്ധ നേടുന്നു

1965 ല്‍ സ്ഥാപിച്ച ഗുജറാത്തിലെ ഗിര്‍ വനവും അവിടുത്തെ ഏഷ്യാറ്റിക് സിംഹങ്ങളും ഏറെ പ്രശസ്തമാണ്.

Written By:

തിരക്കുള്ള റോഡില്‍ വന്യമൃഗങ്ങള്‍ പ്രത്യക്ഷപ്പെടുന്നത് കേരളീയര്‍ക്ക് അത്ര പുതുമയൊന്നും അല്ല.

വയനാട്-ഇടുക്കി ജില്ലകള്‍ കയറുന്ന ഓരോ സഞ്ചാരിയ്ക്കും, കാട്ടാനയും കാട്ട്‌പോത്തുമെല്ലാം യാത്രാ താളുകളിലെ പതിവ് അനുഭവങ്ങളാണ്. എന്നാല്‍ റോഡിലെ പ്രത്യക്ഷപ്പെടുന്ന വന്യമൃഗങ്ങളില്‍ സിംഹം ഉള്‍പ്പെട്ടാലോ?

അത്തരമൊരു സന്ദര്‍ഭമാണ് കഴിഞ്ഞ ശനിയാഴ്ച ഗുജറാത്തിലെ സഞ്ചാരികളെ തേടിയെത്തിയത്.

ഗുജറാത്തിലെ തിരക്കുള്ള ദേശീയ പാതയില്‍ ഒരു കൂട്ടം സിംഹങ്ങള്‍ സ്വൈര്യ വിഹാരം നടത്തുന്ന ദൃശ്യങ്ങളാണ് നവമാധ്യമങ്ങളില്‍ ഇപ്പോള്‍ പ്രചരിക്കുന്നത്.

മാര്‍ച്ച് 15 ന് പിപാവാവ്-രാജുല ദേശീയ പാതയില്‍ അപ്രതീക്ഷിതമായി തമ്പടിച്ച പതിനൊന്ന് സിംഹങ്ങളും സിംഹ കുട്ടികളും സഞ്ചാരികള്‍ക്ക് നല്‍കിയത് ഭീതിയാര്‍ന്ന അനുഭവമാകും.

സിംഹങ്ങളുടെ വിഹാരത്തെ തുടര്‍ന്ന് ദേശീയ പാതയിലെ ഗതാഗതം ഏറെ നേരം തടസ്സപ്പെടുകയായിരുന്നു.

യാത്രികരില്‍ ചിലര്‍ പകര്‍ത്തിയ സിംഹങ്ങളുടെ ദൃശ്യങ്ങളിലൂടയാണ് സംഭവം രാജ്യാന്തര സമൂഹം അറിയുന്നത്.

പാത മുറിച്ച് കടക്കാന്‍ ബുദ്ധിമുട്ട് നേരിട്ടതിനെ തുടര്‍ന്നാണ് സിംഹങ്ങള്‍ റോഡിന്റെ ഒരു വശത്ത് തമ്പടിച്ചത്.

പാതയുടെ മറുഭാഗത്ത് വാഹനങ്ങള്‍ അതിവേഗം നീങ്ങിയതിനാല്‍ സിംഹങ്ങള്‍ക്ക് മുന്നോട്ട് പോകാന്‍ സാധിക്കാതെ വരികയായിരുന്നു.

പിന്നീട് മറുവശത്തെ ഗതാഗതവും താത്കാലികമായി നിര്‍ത്തിയതിന് ശേഷം മാത്രമാണ് സിംഹങ്ങള്‍ പാത മുറിച്ച് വനത്തിലേക്ക് കടന്നത്.

ഗിര്‍ ദേശീയോദ്യാനത്തില്‍ നിന്നുമാണ് സിംഹങ്ങള്‍ ദേശീയ പാതയിലേക്ക് കടന്നത്. 

1965 ല്‍ സ്ഥാപിച്ച ഗുജറാത്തിലെ ഗിര്‍ വനവും അവിടുത്തെ ഏഷ്യാറ്റിക് സിംഹങ്ങളും ഏറെ പ്രശസ്തമാണ്.

റോഡ് യാത്രകളില്‍ ലഭിക്കുന്ന അസുലഭ നിമിഷങ്ങളുടെ പട്ടികയില്‍ സംഭവം ഉള്‍പ്പെടുന്നൂവെങ്കിലും ഇത് ഉയര്‍ത്തുന്ന ആശങ്കകളും ചെറുതല്ല.

2016 ല്‍ ജുനാസവര്‍ ഗ്രാമത്തില്‍ നിന്നും പടര്‍ന്ന കാട്ടുതീ യഥാർത്ഥത്തിൽ ഗിര്‍ വനത്തിലെ സിംഹങ്ങളുടെ ആവാസ വ്യവസ്ഥയെ തകിടം മറിച്ചു.

വനത്തിലെ ഒട്ടുമിക്ക സിംഹങ്ങളും കാട്ടുതീ കാരണം മറ്റ് സ്ഥലങ്ങളിലേക്ക് ചേക്കേറിയരിക്കുകയാണ്.

കഴിഞ്ഞ വര്‍ഷം അമ്രേലി ജില്ലയില്‍ രണ്ടര വയസ്സുള്ള സിംഹം വാഹനം ഇടിച്ച് കൊല്ലപ്പെടുകയുമുണ്ടായി.

റിപ്പോര്‍ട്ടുകള്‍ പ്രകാരം, അമ്രേലി, ഭാവ്‌നഗര്‍, ഗിര്‍-സോംനാഥ്, രാജ്‌കോട്ട്, ജുനഗഢ് ജില്ലകളിലേക്കാണ് സിംഹങ്ങളില്‍ ഭൂരിപക്ഷവും എത്തിയിട്ടുള്ളത്.

ഗിര്‍ ദേശീയോദ്യാനത്തിന്റെ പരിധിക്ക് പുറത്തുള്ള സിംഹങ്ങളുടെ സാന്നിധ്യം 400 ശതമാനമായി വര്‍ധിച്ചിരിക്കുകയാണെന്ന് ഇന്റര്‍നാഷണല്‍ യൂണിയന്‍ ഓഫ് കണ്‍സര്‍വേഷന്‍ ഓഫ് നേച്ചര്‍ പുറത്ത് വിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.

തത്ഫലമായി ഗുജറാത്തില്‍ സിംഹങ്ങളില്‍ വലിയ ഒരു ശതമാനം കൊല്ലപ്പെടുന്നത് വാഹനം ഇടിച്ചാണെതും ആശങ്ക പടർത്തുന്നു.

WHAT OTHERS ARE READING

Click to compare, buy, and renew Car Insurance online

Buy InsuranceBuy Now

കൂടുതല്‍... #കൗതുകം #off beat
English summary
Lions crossing Gujarat highway brings traffic to a halt. Read in Malayalam.
Please Wait while comments are loading...

Latest Photos