ലോകത്തിലെ അഞ്ച് വിഖ്യാത വിന്റേജ് കാര്‍ റാലികള്‍

By Santheep

വിന്റേജ് കാറുകള്‍ക്ക് പ്രായഭേദമില്ലാത്ത ആരാധകരുണ്ട്. ഇത്തരം ക്ലാസിക് കാറുകള്‍ ഡിസൈന്‍ സൗന്ദര്യത്തോടൊപ്പം വലിയ ചരിത്രവും പേറുന്നതായി കാണാം. ലോകത്തെമ്പാടും വിന്റേജ് കാറുകളുടെ ആരാധകരുടെ ഒത്തുചേരലുകള്‍ നടക്കാറുണ്ട്.

ലോകത്തെമ്പാടും നടക്കുന്ന വിഖ്യാതമായ വിന്റേജ് കാര്‍ റാലികളെക്കുറിച്ചാണ് ഇവിടെ ചര്‍ച്ച. ഇന്ത്യയില്‍ അടുത്തുതന്നെ നടക്കാനിരിക്കുന്ന ഒരു വിന്റേജ് കാര്‍ മാമാങ്കത്തെക്കുറിച്ചും വിവരിക്കുന്നുണ്ട്.

ലോകത്തിലെ അഞ്ച് വിഖ്യാത വിന്റേജ് കാര്‍ റാലികള്‍

ചിത്രങ്ങളിലൂടെ നീങ്ങുക.

പെബിള്‍ ബീച്ച് കോണ്‍കോഴ്‌സ് ഡി എലഗന്‍സ്

പെബിള്‍ ബീച്ച് കോണ്‍കോഴ്‌സ് ഡി എലഗന്‍സ്

ലോകത്തിലെ ഏറ്റവും വിഖ്യാതമായ വിന്റേജ് ക്ലാസിക് കാര്‍ ഷോ ഏതാണെന്ന ചോദ്യത്തിന് ഭൂരിഭാഗം പേരുടെയും ഉത്തരം പെബിള്‍ ബീച്ച് വിന്റേജ് കാര്‍ ഷോ എന്നായിരിക്കും. പതിനയ്യായിരത്തിലധികം സന്ദര്‍ശകര്‍ ഈ റാലിയിലെത്തിച്ചേരുന്നു. കാലിഫോര്‍ണിയയിലെ മൊന്റേറേയിലാണ് ഈ വിന്റേജ് കാര്‍ ഷോ അരങ്ങേറാറുള്ളത്.

വിന്റേജ് കാറുകള്‍ യാതൊരു മോഡിഫിക്കേഷുകലും വരുത്താത്ത നിലയില്‍ കാണാന്‍ കഴിയുമെന്നതാണ് ഈ ഷോയുടെ പ്രത്യേകതകളിലൊന്ന്. മോഡിഫൈ ചെയ്തവയ്ക്ക് ഇവിടെ പ്രവേശനം നല്‍കാറില്ല.

Image credit: Facebook

മോട്ടോര്‍ക്ലാസ്സിക്ക

മോട്ടോര്‍ക്ലാസ്സിക്ക

ആസ്‌ട്രേലിയയിലെ മെല്‍ബണില്‍ നടന്നുവരാറുള്ള മോട്ടോര്‍ക്ലാസ്സിക്ക വിന്റേജ് കാര്‍ ഷോയും ലോകപ്രശസ്തമാണ്. മൂന്നുദിവസം നീണ്ടുനില്‍ക്കുന്ന ഷോയാണ് വര്‍ഷാവര്‍ഷം നടത്തിവരാറുള്ളത്. ഇരുപതിനായിരത്തിലധികം പേര്‍ ഈ ഷോ സന്ദര്‍ശിച്ചിട്ടുണ്ട് കഴിഞ്ഞ സീസണില്‍.

മെല്‍ബണ്‍ തെരുവുകളിലൂടെ ഒരു വന്‍ റാലി നടത്തിയാണ് മോട്ടോര്‍ക്ലാസിക്ക ഓരോ വര്‍ഷവും അവസാനിക്കാറുള്ളത്.

Image credit: Facebook

സില്‍വര്‍സ്‌റ്റോണ്‍ ക്ലാസിക് കാര്‍ ഷോ

സില്‍വര്‍സ്‌റ്റോണ്‍ ക്ലാസിക് കാര്‍ ഷോ

ക്ലാസിക് കാറുകളുടെ റേസിങ് ഇവന്റാണിത്. കഴിഞ്ഞവര്‍ഷത്തെ സില്‍വര്‍സ്‌റ്റോണ്‍ ക്ലാസിക് കാര്‍ ഷോയില്‍ ഒമ്പതിനായിരത്തിലധികം കാറുകളാണ് അവതരിപ്പിക്കപ്പെട്ടിരുന്നത്. 94,000 സന്ദര്‍ശകര്‍ ഷോ കാണാനെത്തി! ഇന്റര്‍നാഷണല്‍ ഹിസ്‌റ്റോറിക് മോട്ടോറിങ് അവാര്‍ഡ്‌സ് നല്‍കിവരുന്ന മോട്ടോര്‍സ്‌പോര്‍ട് ഇവന്റ് ഓഫ് ദി ഇയര്‍ അവാര്‍ഡ് കരസ്ഥമാക്കിയത് ഈ ഷോയാണ്.

Image credit: silverstoneclassic.com

റിട്രോമൊബൈല്‍

റിട്രോമൊബൈല്‍

പാരിസില്‍ വെച്ചു നടക്കുന്ന ഒരു വിന്റേജ് കാര്‍ ഷോയാണ് റിട്രോമൊബൈല്‍. യൂറോപ്പിലെ ഏറ്റവും മികച്ച വിന്റേജ് കാര്‍ ഷോയാണിത്. കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളില്‍ നിന്നുള്ള യൂറോപ്യന്‍ കാറുകള്‍ ഈ ഷോയുടെ ആകര്‍ഷണമാണ്.

ഈയിടെ റിട്രോമബൈല്‍ സംഘാടകര്‍ 70കളില്‍ നിന്നുള്ള വിന്റേജ് കാറുകളും പരിപാടിയില്‍ അനുവദിച്ചുതുടങ്ങിയിട്ടുണ്ട്. യങ്‌ടൈമേഴ്‌സ് എന്നാണ് ഈ വിഭാഗത്തെ സംഘാടകര്‍ വിളിക്കുന്നത്.

Image credit: retromobile.com

ഇന്ത്യയിലെ 21 ഗണ്‍ സല്യൂട്ട് വിന്റേജ് കാര്‍ റാലി

ഇന്ത്യയിലെ 21 ഗണ്‍ സല്യൂട്ട് വിന്റേജ് കാര്‍ റാലി

ഇന്ത്യയിലെ ഏറ്റവും വലിയ വിന്റേജ് കാര്‍ റാലികളിലൊന്നായ 21 ഗണ്‍ സല്യൂട്ട് വിന്റേജ് കാര്‍ റാലി ഫെബ്രുവരി 21നാണ് നടക്കുക. രണ്ടുദിവസത്തെ പരിപാടിയാണിത്.

രാജ്യത്തെ വിന്റേജ് കാര്‍ ശേഖരണക്കാരെല്ലാം 21 ഗണ്‍ സല്യൂട്ട് വിന്റേജ് കാര്‍ റാലിയില്‍ പങ്കെടുക്കും. ഇന്ത്യയിലെ രാജാക്കന്മാരുടെ ഉടമസ്ഥതയിലുണ്ടായിരുന്ന കാറുകളാണ് ഈ റാലിയുടെ ആകര്‍ഷണങ്ങളിലൊന്ന്. രാജ്യത്തിന്റെ മോട്ടോര്‍വാഹന ചരിത്രത്തിലേക്ക് ഒന്നെത്തിനോക്കാനുള്ള അവസരം കൂടിയായി ഈ ഷോയെ കാണാവുന്നതാണ്.

ദില്ലിയിലെ ചെങ്കോട്ടയില്‍നിന്ന് ഗുഡ്ഗാവിലെ ലെയ്ഷര്‍ വാലി പാര്‍ക്കിലേക്കാണ് റാലി സഞ്ചരിക്കുക. ഈ റാലിയെക്കുറിച്ചുള്ള വിശദാംശങ്ങളെല്ലാം വരുംദിനങ്ങളില്‍ ഡ്രൈവ്‌സ്പാര്‍ക്കില്‍ ലഭിക്കുന്നതാണ്.

Image credit: Facebook

Most Read Articles

Malayalam
English summary
5 Famous Vintage Car Shows Around The World.
Story first published: Saturday, January 31, 2015, 13:32 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X