യുവതാരം കോഹ്‌ലിയുടെ ഡ്രീം കാർ ഏതെന്നറിയോ?

By Praseetha

ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ മുൻനിര ബാറ്റ്സ്മാനും ടെസ്റ്റ് ക്യാപ്റ്റനുമായ വിരാട് കോഹ്‌ലി ഏവരുടേയും പ്രിയപ്പെട്ട താരമാണ്. കളിക്കളം വിട്ടുകഴിഞ്ഞാൽ പിന്നെ കൂടുതൽ കമ്പം വാഹനങ്ങളോടാണ്. മിക്കപ്പോഴും ഒഴിവ് സമയങ്ങൾ ചിലവിടുന്നതും ഡ്രൈവിംഗിലൂടെയാണ്.

ആമീറിന്റെ പക്കലുള്ള ആഡംബര കാറുകൾ

നിരവധി ആഡംബര കാറുകളാണ് ഈ ക്രിക്കറ്റ് താരത്തിന് സ്വന്തമായിട്ടുള്ളത്. കൂടാതെ ജർമ്മൻ ആഡംബര കാർ നിർമാതാവായ ഓഡിയുടെ ബ്രാന്റ് അംബാസിഡർ കൂടിയാണ് താരം. വിരാട് കോഹ്‌ലിയുടെ പക്കലുള്ള കാറുകളെ കുറിച്ചാണിവിടെ ചർച്ച ചെയ്യുന്നത്.

റിനോ ഡസ്റ്റർ

റിനോ ഡസ്റ്റർ

2012 ൽ ശ്രീലങ്കയ്ക്കെതിരെ കളിച്ച് മാൻ ഓഫ് ദ സീരീസ് നേടിയപ്പോൾ ലഭിച്ചതാണ് ഡസ്റ്റർ.

യുവതാരം കോഹ്‌ലിയുടെ ഡ്രീം കാർ ഏതെന്നറിയോ?

110 കുതിരശക്തിയുള്ള 1.5ലിറ്റർ ഡീസൽ എൻജിനാണ് കോഹ്‌ലിക്ക് ലഭിച്ച ഡസ്റ്ററിന് കരുത്തേകുന്നത്. 6സ്പീഡ് മാനുവല്‍ ഗിയർബോക്സാണ് ഇതിലുള്ളത്.

ടൊയോട്ട ഫോർച്യൂണർ

ടൊയോട്ട ഫോർച്യൂണർ

2012ൽ ടൊയോട്ടയുടെ ബ്രാന്റ് അംബാസിണ്ടിറായിരുന്നു ഇദ്ദേഹം. ഇക്കാലത്താണ് ഫോർച്യൂണറിന്റെ ഓൾ വീൽ ഡ്രൈവ് വേരിയന്റ് സ്വന്തമാക്കുന്നത്.

യുവതാരം കോഹ്‌ലിയുടെ ഡ്രീം കാർ ഏതെന്നറിയോ?

169ബിഎച്ച്പിയും 343എൻഎം ടോർക്കുമുള്ള 3.0ലിറ്റർ ഡീസൽ എളജിനാണ് ഫോർച്യൂണറിന് കരുത്തേകുന്നത്.

ഓ‍ഡി എസ്6

ഓ‍ഡി എസ്6

എ6 സെഡാന്റെ പെർഫോമൻസ് എഡിഷനാണ് ഓഡി എസ്6. നാല് ലിറ്റർ ടിഎഫ്എസ്ഐ പെട്രോൾ എൻജിനാണ് ഈ വാഹനത്തിന് കരുത്ത് പകരുന്നത്.

 ഓ‍ഡി എസ്6

ഓ‍ഡി എസ്6

വെറും 5സെക്കന്റ് കൊണ്ടാണ് 100 കിലോമീറ്റർ വേഗത കൈവരിക്കുന്നത്. ഒരു കോടി രൂപയാണ് ഇന്ത്യൻ വിപണിയിലിതിന്റെ വില.

ഓഡി ക്യൂ സെവൻ 4.2

ഓഡി ക്യൂ സെവൻ 4.2

എസ്‌യുവി സെഗ്മെന്റിൽ മികച്ചതെന്ന് പറയപ്പെടുന്ന ഓഡി ക്യൂ സെവനും വിരാട് സ്വന്തമാക്കിയിട്ടുണ്ട്. 4.2 ലിറ്റർ ഡീസൽ എൻജിനാണ് വിരാടിന്റെ ഈ എസ്‌യുവിക്ക് കരുത്തേകുന്നത്.

ഓഡി ക്യൂ സെവൻ 4.2

ഓഡി ക്യൂ സെവൻ 4.2

4x4 വീൽ ഡ്രൈവ് ഓപ്ഷൻ ഉൾപ്പെടുത്തിയിട്ടുള്ള ഈ വാഹനം 322 ബിഎച്ച്പിയും 760എൻഎം ടോർക്കുമാണ് ഉല്പാദിപ്പിക്കുന്നത്.

ഓഡി എ8എൽ

ഓഡി എ8എൽ

കമ്പനിയുടെ ഫ്ലാഗ്ഷിപ്പ് സെഡാനാണ് ഓഡി എ8എൽ. ഇതിന്റെ വലിയ വീൽ ബേസ് വേർഷനാണ് കോഹ്‌ലിയുടെ പക്കലിലുള്ളത്.

ഓഡി എ8എൽ

ഓഡി എ8എൽ

494ബിഎച്ച്പിയും 625എൻഎം ടോർക്കുമുള്ള 6.3ലിറ്റർ ഡബ്ല്യൂ12 എൻജിനാണ് ഇതിലുപയോഗിച്ചിട്ടുള്ളത്.

ഓഡി ആർ8

ഓഡി ആർ8

ഒട്ടുമിക്ക സ്‌പോര്‍ട്‌സ് താരങ്ങളും സ്‌പോര്‍ട്‌സ് കാറുകളോടും ബൈക്കുകളോടും താല്‍പര്യം പ്രകടിപ്പിക്കുന്നവരാണ്. ഓഡി ആര്‍8 സ്പോർട്സ് കാറാണ് ഇദ്ദേഹം സ്വന്തമാക്കിയിരിക്കുന്നത്.

ഓഡി ആർ8

ഓഡി ആർ8

വി10, വി8 എൻജിനുകളാണ് ഈ സ്പോർട്സ് കാറിന് കരുത്തേകാനായി ഉപയോഗിച്ചിട്ടുള്ളത്. 518, 424 എന്നക്രമത്തിലാണ് ബിഎച്ച്പി കരുത്തുല്പാദിപ്പിക്കുന്നത്.

ഓഡി ആർ8 എൽഎംഎക്സ്

ഓഡി ആർ8 എൽഎംഎക്സ്

കഴിഞ്ഞ വർഷം ഓഡി ആർ8എൽഎംഎക്സിന്റെ ലിമിറ്റഡ് എഡിഷനും താരം സ്വന്തമാക്കി. ആകെ 99 കാറുകളാണ് കമ്പനി ഇറക്കിയിട്ടുള്ളത്. അതിലൊന്ന് സ്വന്തമാക്കുന്ന ആദ്യ ഇന്ത്യക്കാരനാണ് കോഹ്‌ലി.

ഓഡി ആർ8 എൽഎംഎക്സ്

ഓഡി ആർ8 എൽഎംഎക്സ്

562ബിഎച്ച്പിയും 540എൻഎം ടോർക്കും നൽകുന്ന 5.2ലിറ്റർ വി10എൻജിനാണ് ഈ വാഹനത്തിന് കരുത്തേകുന്നത്.

ആസ്റ്റിൻ മാർട്ടിൻ ഡിബിഎസ്

ആസ്റ്റിൻ മാർട്ടിൻ ഡിബിഎസ്

ആസ്റ്റിൻ മാർട്ടിൻ ഡിബിഎസ് സ്വന്തമായിട്ടില്ലെങ്കിലും വാങ്ങണമെന്ന് താരം ഏറ്റവും കൂടുതലായി ആഗ്രഹിക്കുന്ന വാഹനമാണിത്. ഒരു തവണ ഓടിച്ചു നോക്കി ഇഷ്ടപ്പെട്ട വാഹനമാണിതത്രെ. ഇതു തന്നെയാണിദ്ദേഹത്തിന്റെ ഡ്രീം കാറും.

ആസ്റ്റിൻ മാർട്ടിൻ ഡിബിഎസ്

ആസ്റ്റിൻ മാർട്ടിൻ ഡിബിഎസ്

ജെയിംസ്ബോണ്ട് സിനിമകളിൽ താരമായി വിലസുന്ന ആസ്റ്റിൻ മാർട്ടിൻ സ്വന്തമാക്കാൻ ആഗ്രഹിക്കാത്തവരായി ആരാണുള്ളത്.

കൂടുതൽ വായിക്കൂ

സ്വന്തമായി ഓടിക്കാൻ ഹേമമാലിനിക്കൊരു നാനോ

ബോളിവുഡ് താരങ്ങളുടെ പ്രിയ ബൈക്കുകൾ കാണാൻ മറക്കല്ലേ

Most Read Articles

Malayalam
English summary
Virat Kohli Cars Collection. Know Virat Existing Collection and Dream Car
Story first published: Thursday, March 31, 2016, 16:19 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X