ചിന്തിച്ചിട്ടുണ്ടോ, എന്തേ വിമാനങ്ങള്‍ വെള്ള നിറത്തില്‍ കാണപ്പെടുന്നൂ? കാരണങ്ങള്‍ ഇതൊക്കെ

Written By:

'ശരിക്കും ആകാശത്തിനാണോ നീല നിറം അതോ കടലിനാണോ?' ഇത്തരം ചോദ്യങ്ങള്‍ ചെറുപ്പത്തില്‍ നമ്മെ ചെറുപ്പത്തില്‍ ഏറെ കുഴക്കിയിട്ടുണ്ടാകാം. ആകാശയാത്ര സ്വപ്‌നം കണ്ടിരുന്ന പ്രായത്തില്‍ തോന്നുന്ന കൗതുകങ്ങളാണ് ഇത്. പില്‍ക്കാലത്ത് ശാസ്ത്രീയ വിശദീകരണം ലഭിക്കുമ്പോള്‍ കൗതുകങ്ങള്‍ വസ്തുതകളിലേക്ക് തരം തിരിയുന്നു.

എന്നാല്‍ ഇപ്പോഴും ഇത്തരം ചില ചോദ്യങ്ങളെങ്കിലും നിങ്ങളെ കുഴക്കുന്നുണ്ടാകില്ലേ? അത്തരത്തിലുള്ള ഒരു ചോദ്യമാണ് എന്തേ വിമാനങ്ങള്‍ക്ക് വെള്ള നിറം നല്‍കുന്നത്? ഉത്തരം മിക്കവര്‍ക്കും അറിയില്ല എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്.

ഫാക്ടറികളില്‍ നിന്നും നിര്‍മ്മിച്ച് വരുന്ന വിമാനങ്ങള്‍ പൊതുവെ പച്ച നിറത്തിലാണ് വരുന്നത്. എന്നാല്‍ പിന്നീട് ഇവയ്ക്ക് വെള്ള നിറം നല്‍കുകയാണ്. ഇതിന് പിന്നിലും ചില കാരണങ്ങളുണ്ട്.

അപ്പോള്‍ വിമാനങ്ങളില്‍ കാണുന്ന വരകളും, പുള്ളികളും ഉള്‍പ്പെടെ വിവിധ നിറങ്ങളിലുള്ള എയര്‍ലൈനുകളുടെ വിമാനങ്ങള്‍ കാണുന്നതോ എന്ന സംശയം ചിലര്‍ക്ക് എങ്കിലും ഇപ്പോള്‍ തോന്നിയിട്ടുണ്ടാകും.

എന്നാല്‍ അത്തരം വിമാനങ്ങളുടെ പശ്ചാത്തലം അല്ലെങ്കില്‍ ബേസ് കളറും എപ്പോഴും വെള്ള തന്നെയാണ്. എന്താണ് ഇതിന് പിന്നിലെ കാരണമെന്ന് പരിശോധിക്കാം.

വെള്ള നിറം ഒരിക്കലും മങ്ങില്ല

മറ്റ് കളറുകള്‍ പോലെ വെള്ള നിറം അധികം നിറം മങ്ങില്ല. മാത്രമല്ല വെള്ള നിറങ്ങളുടെ മെയിന്റനന്‍സും വൃത്തിയാക്കലും എളുപ്പം സാധിക്കുന്നതാണ്.

ആകാശത്ത് പറക്കുന്ന, പ്രത്യേകിച്ച് 30000 അടി മുകളില്‍ പറക്കുന്ന വിമാനങ്ങള്‍ക്ക് സൂര്യ പ്രകാശത്തിന് ഒപ്പം, അള്‍ട്രാ വയലറ്റ് രശ്മികളെയും ഉയര്‍ന്ന തോതില്‍ നേരിടേണ്ടതായി വരും. ഇത് നിറം മങ്ങുന്നതിന് കാരണമാകുന്നു.

അതിനാല്‍ ഇരുണ്ട നിറങ്ങളെ അപേക്ഷിച്ച് വെള്ള മങ്ങുമ്പോഴും അതിന്റെ മനോഹാരിത വര്‍ധിക്കുന്നതായി പഠനങ്ങള്‍ തെളിയിക്കുന്നു.

ഇരുണ്ട നിറങ്ങള്‍ എളുപ്പം മങ്ങുന്നൂ എന്ന് മാത്രമല്ല, മങ്ങിയ ഇത്തരം ഇരുണ്ട നിറങ്ങള്‍ സുഖകരമായ പ്രതീതിയുമല്ല സമര്‍പ്പിക്കുന്നത്.

പെയിന്റിംഗ് ചെലവേറിയത്

ഒരു വിമാനം പെയിന്റ് ചെയ്യണമെങ്കില്‍ ഏകദേശം 50000 മുതല്‍ 2 ലക്ഷം ഡോളര്‍ വരെയാണ് ചെലവ് വരുന്നത്.

കൂടാതെ 747 ബോയിംഗ് വിമാനങ്ങള്‍ പോലുള്ളവയ്ക്ക് വേണ്ടത് 250 കിലോഗ്രാമോളം പെയിന്റാണ്. ഒപ്പം, 25 കിലോഗ്രാമോളം വരുന്ന പോളിഷും ആവശ്യമാണ്.

അതിനാല്‍ വെള്ള നിറം വിമാനങ്ങള്‍ക്ക് നല്‍കുന്നത് വഴി രണ്ട് ശതമാനത്തോളം വാര്‍ഷിക ചെലവ് കുറയ്ക്കാന്‍ എയര്‍ലൈനുകള്‍ക്ക് സാധിക്കുന്നു.

തെര്‍മല്‍ ഗുണങ്ങള്‍

വെള്ള നിറങ്ങള്‍ വിമാനത്തിനുള്ളിലെ ക്യാബിനുകളിലെ താപനില കുറയ്ക്കുന്നതായി പഠനങ്ങള്‍ വ്യക്തമാക്കുന്നു.

പ്രകാശത്തിന്റെ എല്ലാ വേവ് ലെംഗ്തുകളെയും പ്രതിഫലിപ്പിക്കാന്‍ വെള്ള നിറത്തിന് സാധിക്കും.

ഇത് വഴി വിമാനത്തിലെ താപനില നിയന്ത്രിക്കാന്‍ ഒരു പരിധി വരെ സാധിക്കും. അതിനാലാണ് വിമാനങ്ങള്‍ക്ക് പൊതുവെ വെള്ള നിറം നല്‍കുന്നത്.

കാഴ്ച പരിധി ഉയര്‍ത്തും

വെള്ളം നിറത്തിന്റെ മറ്റൊരു പ്രത്യേകതയാണ് ഉയര്‍ന്ന കാഴ്ച പരിധി. വെള്ള നിറങ്ങള്‍ വിമാനങ്ങളുടെ കാഴ്ച പരിധി ഉയര്‍ത്തുന്നു. ഇത് അടിയന്തര സാഹചര്യങ്ങളില്‍ ഏറെ ഗുണം ചെയ്യും.

വിമാനപകടങ്ങളിലും മറ്റും, വെള്ള നിറങ്ങള്‍ എളുപ്പം കണ്ടെത്താന്‍ സാധിക്കും. കരയിലും വെള്ളത്തിലും വെള്ള നിറം തിരിച്ചറിയാന്‍ സാധിക്കും. കൂടാതെ, ഇരുണ്ട കാലാവസ്ഥയിലും വെള്ള നിറങ്ങളിലുള്ള വിമാനങ്ങളെ കണ്ടെത്താന്‍ എളുപ്പമാണ്.

കുറഞ്ഞ റീസെയില്‍ മൂല്യം

മറ്റ് നിറങ്ങളിലുള്ള, പ്രത്യേകിച്ച് ഇരുണ്ട നിറങ്ങളിലുള്ള വിമാനങ്ങള്‍ക്ക് റീസെയില്‍ മൂല്യം തീരെ കുറവാണ്.

വെള്ള നിറത്തിലുള്ള വിമാനങ്ങളില്‍ ഇത്തരം സാഹചര്യങ്ങളില്‍ ഏറെ പണിപ്പെടേണ്ട ആവശ്യമില്ല. കമ്പനി പേരും, ലോഗോയും വെള്ള നിറത്തില്‍ എളുപ്പം മാറ്റാന്‍ സാധിക്കും.

അതിനാല്‍ വെള്ള നിറത്തിലുള്ള വിമാനങ്ങളെ പാട്ടത്തിന് എടുക്കാനും പിന്നീട് മുഴുവന്‍ റീപെയിന്റ് ചെയ്യുന്നതിനേക്കാള്‍ ലോഗോ മാത്രം മാറ്റി ഉപയോഗിക്കാനും എളുപ്പം സാധിക്കുന്നു.

Click to compare, buy, and renew Car Insurance online

Buy InsuranceBuy Now

കൂടുതല്‍... #ഓട്ടോ കൗതുകം #off beat
English summary
Why do planes are painted white? The reasons are here in Malayalam.
Please Wait while comments are loading...

Latest Photos