എന്ത് കൊണ്ട് ഇന്ത്യ ഇടത് വശം ചേര്‍ന്ന് ഡ്രൈവ് ചെയ്യുന്നു?

നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ എന്തുകൊണ്ടാണ് ഇന്ത്യയിൽ ലെഫ്റ്റ് ഹാന്റ് റോഡ് ഡ്രൈവ് സിസ്റ്റം നിലനിന്നുപോകുന്നതെന്ന്?

രാജ്യത്തെ നിയമം അത്തരത്തിലായതു കൊണ്ട് അതു പിൻതുടരുന്നു എന്നുമാത്രമായിരിക്കും പലരും കരുതിയിട്ടുണ്ടാവുക.

എന്നാൽ ഇതിന് ചരിത്രവുമായി ബന്ധമുണ്ട്. അതറിയണമെങ്കിൽ കുറച്ച് കാലം പിന്നിലേക്ക് സഞ്ചരിക്കണം.

ലോകത്ത് അറുപത്തിയഞ്ച് ശതമാനം ഭാഗങ്ങളിലും റൈറ്റ് സൈഡ് ഡ്രൈവാണുള്ളത് അതായത് റോഡിന്റെ വലതുവശം ചേർന്നുള്ള ഡ്രൈവ്.

എന്നാൽ ബ്രിട്ടീഷ് ഭരണത്തിന് കീഴിലുണ്ടായിരുന്ന ഇന്ത്യ അടങ്ങുന്ന മുപ്പത്തിയഞ്ച് ശതമാനം രാജ്യങ്ങളിൽ ലെഫ്റ്റ് ഹാന്റ് റോഡ് സിസ്റ്റം പാലിച്ചുപോരുന്നു. 

നൂറ്റാണ്ടുകൾക്ക് മുൻപ് തന്നെ റോഡ് മാർഗമുള്ള ഗതാഗതം ആരംഭിച്ചിരുന്നുവെങ്കിലും മദ്ധ്യ കാലഘട്ടത്തിലായിരുന്നു അത് വിപുലമാകുന്നത്.

കച്ചവടം, ഗതാഗതം, യുദ്ധം എന്നിവയ്ക്ക് പ്രാധാന്യമേറിയതോടെ റോഡുകൾ ഒഴിച്ചുകൂടാനാകാതെ വന്നപ്പോൾ റോഡ് സംവിധാനം കൂടുതൽ വിപുലീകൃതമായി.

യുദ്ധവേളകളിൽ ബ്രിട്ടീഷുകാർ കുതിരപടയോട്ടത്തിന് റോഡിന്റെ ഇടതുവശമായിരുന്നു കൂടുതലായും ഉപയോഗിച്ചിരുന്നത്.

ഇടതുകൈ കൊണ്ട് കുതിരയെ നിയന്ത്രിക്കാനും വലുതുകൈയുപയോഗിച്ച് യുദ്ധം ചെയ്യാനും ഏറ്റവും അനുയോജ്യമായിട്ടുള്ള രീതിയായിരുന്നു ഇത്.

വാളുകൾ പൊതുവെ സൂക്ഷിക്കുന്നതും ഇടത് ഭാഗത്താണ്. വാൾ ഉറയിൽ നിന്നും ഊരി വലതുകൈവീശിയായിരുന്നു ശത്രുക്കളുമായി യുദ്ധം ചെയ്തിരുന്നത്. ഈ സൗകര്യം കണക്കിലെടുത്ത് റോഡിന് ഇടതുവശം ചേർന്നായിരുന്നു യുദ്ധങ്ങൾ നടത്തിക്കൊണ്ടിരുന്നതും.

കൂടാതെ കുതിരയിൽ കേറാനും ഇറങ്ങാനും ഇടതുവശം എളുപ്പമായിരുന്നു എന്നുള്ളതും മറ്റൊരു കാരണമാണ്. പിന്നീട് വാഹന ഗതാഗതം പുരോഗമിച്ചപ്പോൾ ഈ വ്യവസ്ഥ വാഹനങ്ങളിലും ഉൾക്കൊള്ളിക്കുകയായിരുന്നു.

കാലഘട്ടം മാറിയതിന് പിന്നാലെ റോഡിന് ഇടതുഭാഗം ചേർന്ന് വാഹനമോടിക്കുക എന്ന വ്യവസ്ഥ ബ്രിട്ടനിൽ നിലവിൽ വന്നു. തത്ഫലമായി ബ്രിട്ടീഷ് ഭരണത്തിന് കീഴിലുള്ള ഇന്ത്യ ഉൾപ്പെടെയുള്ള പല രാജ്യങ്ങളും ഈ വ്യവസ്ഥ പാലിക്കേണ്ടതായി വന്നു.

അക്കാലങ്ങളിൽ അമേരിക്ക, യൂറോപ്പ് പോലുള്ള രാജ്യങ്ങളിൽ കച്ചവടം, കൃഷി എന്നിവയുടെ ആവശ്യകത വർധിച്ചു വന്നപ്പോൾ ഗതാഗതം വലിയൊരു പ്രശ്നമായി തുടങ്ങി.

വിളകളും കച്ചവടത്തിനാവശ്യമായിട്ടുള്ള ചരക്കുകളും ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് കൊണ്ടുപോകാൻ റോഡുകൾ വിപുലീകരിച്ചു.

ആ കാലഘട്ടത്തിൽ കുതിര വണ്ടികളായിരുന്നു ചരക്കുനീക്കങ്ങൾക്ക് വൻതോതിൽ ഉപയോഗിച്ചിരുന്നത്. വിളകളും ചരക്കുകളും വർധിച്ചപ്പോൾ ഒരു കുതിരവച്ചുള്ള ഗതാഗതം അനുയോജ്യമാകാതെയായി.

പകരം ഒന്നിലധികം കുതിരകളെ ഒന്നിനു പിറകെ മറ്റൊന്നായി അണിനിരത്തികൊണ്ട് പിന്നിലുള്ള ചരക്ക് വണ്ടി വലിക്കാനായി ഉപയോഗിച്ചു.

പിന്നിലുള്ള വണ്ടിയിൽ സീറ്റൊന്നുമില്ലാത്തതിനാൽ കുതിരപ്പുറത്തിരുന്നുകൊണ്ടുതന്നെയായിരുന്നു വണ്ടിയേയും കുതിരകളേയും നിയന്ത്രിച്ചിരുന്നത്.

വലുപ്പമേറിയ ചരക്ക് വണ്ടി വലിക്കാനായി ആറു കുതിരകളേയായിരുന്നു ഉപയോഗിച്ചിരുന്നത്.

രണ്ട് വരിയായി ഒന്നിനുപുറകെ മറ്റൊന്ന് എന്ന തരത്തിലായിരുന്നു കുതിരകളുടെ സ്ഥാനം. അതിൽ ഏറ്റവും ഒടുവിലുള്ള ഇടതുഭാഗത്തുള്ള കുതിരയുടെ മുകളിലിരുന്നായിരുന്നു വണ്ടിയേയും കുതിരകളേയും നിയന്ത്രിച്ചിരുന്നത്.

ഒടുവിലത്തെ ഇടതുവശത്തുള്ള കുതിരപ്പുറത്തിരുന്നാൽ വലതുകൈയുപയോഗിച്ച് കുതിരകളെ നിയന്ത്രിക്കുക എന്നത് എളുപ്പമായിരുന്നു എന്നതിനാലാണ് ഇത്തരത്തിലുള്ള ഒരു രീതി വ്യാപകമായി ഉപയോഗിച്ചത്.

അതുമാത്രമല്ല റോഡിന്റെ വലതുവശം ചേർന്ന് സഞ്ചരിക്കുന്നതിനാൽ എതിർവശത്ത് നിന്നു വരുന്ന വാഹനങ്ങൾ നിരീക്ഷിക്കാനും അതിനനുസരിച്ച് കുതിര വണ്ടി നിയന്ത്രിക്കാനും അവർക്ക് എളുപ്പമായിരുന്നു.

19 ആം നൂറ്റാണ്ടായിപ്പോഴേക്കും ലോകത്തോട്ടാകെ റോഡ് നിയമങ്ങൾ പ്രാബല്യത്തിൽ വന്നു.

ബ്രീട്ടീഷ് രാജ്യങ്ങളിൽ റോഡിന്റെ ഇടതുവശം ചേർന്നുള്ള ഗതാഗതം നിലനിന്നിരുന്നതിനാൽ പിന്നീടങ്ങോട്ട് ആ നിയമം തന്നെ അവർ പിൻതുടരാൻ തീരുമാനിച്ചു.

ഇന്ത്യയും അക്കാലത്ത് ബ്രിട്ടീഷ് കൊളോണിയൽ ഭരണത്തിന്റെ ഭാഗമായതിനാൽ, സമാന നിയമം ഇന്ത്യയ്ക്കും ബാധകമായി തീർന്നു. ഇന്നും ആ വ്യവസ്ഥയ്ക്ക് മാറ്റമില്ലാതെ തുടരുന്നു.

അമേരിക്ക-യൂറോപ്യൻ രാജ്യങ്ങളിൽ റോഡിന്റെ വലത് വശം ചേർന്നുള്ള ഗതാഗതം നിലനിന്നിരുന്നതിനാൽ അതെ നിയമം തന്നെ പിന്നീടുമവർ പാലിച്ചുപോന്നു.

ഇന്ന് ബ്രിട്ടൻ ഉൾപ്പടെ ചില യൂറോപ്പ്യൻ രാജ്യങ്ങളിലാണ് ലെഫ്റ്റ് ഹാന്റ് സിസ്റ്റമുള്ളത്.

യൂറോപ്പ് പൊതുവെ റോഡിന്റെ വലതുവശമാണ് ഉപയോഗിക്കുകയെങ്കിലും അയർലൻഡ്, മാൾട്ട, സൈപ്രസ് എന്നീ രാജ്യങ്ങളും തെക്കെ അമേരിക്കയിലെ ഗയാനയിലുമാണ് ലെഫ്റ്റ് ഹാന്റ് സിസ്റ്റമുള്ളത്.

മുൻപ് ഈ രാജ്യങ്ങൾ ബ്രിട്ടീഷ് കോളോണിയലിന് കീഴിലായതിനാലാണ് ഈ വ്യവസ്ഥ അതേപടി ഇവിടങ്ങളിലും പിൻതുടരുന്നത്.

1960 ബ്രിട്ടീഷുകാർ റൈറ്റ് ഹാന്റ് സിസ്റ്റത്തിലേക്ക് മാറാനുള്ള തയ്യാറെടുപ്പ് നടത്തിയിരുന്നുവെങ്കിലും ചെലവുകളുടെയും മറ്റ് സാങ്കേതികത കാരണങ്ങളുടെയും പശ്ചാത്തലത്തിൽ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു.

Click to compare, buy, and renew Car Insurance online

Buy InsuranceBuy Now

കൂടുതല്‍... #കാർ #car
Story first published: Wednesday, November 23, 2016, 14:14 [IST]
English summary
Why Do Some Countries Drive On The Left?
Please Wait while comments are loading...

Latest Photos