YouTube

കാറിലിരുന്ന് സിനിമ കാണാവുന്ന ഡ്രൈവ് ഇൻ തിയറ്റർ

By Santheep

സ്വന്തം കാര്‍ നല്‍കുന്ന സ്വകാര്യതയിലിരുന്ന് വലിയ സ്‌ക്രീനില്‍ സിനിമ കാണുന്നത് ഒരു തകര്‍പ്പന്‍ അനുഭൂതി തന്നെയാണ്. ഇന്ത്യയിലടക്കം ലോകത്തിന്റെ പല ഭാഗങ്ങളില്‍ ഇത്തരം തിയറ്ററുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. വലിപ്പമേറിയ ഒരു മൂവീ സ്‌ക്രീനും, ഇതിനു മുമ്പില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനാവശ്യമായ വലിയ ഗ്രൗണ്ടും അടങ്ങുന്നതാണ് ഡ്രൈവ് ഇന്‍ തിയറ്ററുകളുടെ ഒരു പൊതുഘടന.

ഇവിടെ നമ്മള്‍ ഡ്രൈവ് ഇന്‍ തിയറ്ററുകളുടെ ചരിത്രവും വര്‍ത്തമാനവുമൊക്കെ ചര്‍ച്ച ചെയ്യുകയാണ്. നമ്മുടെ നാട്ടില്‍ ഇത്തരമൊരു സംരംഭത്തിന്റെ സാധ്യത എത്രത്തോളമുണ്ട് എന്നതും ചര്‍ച്ചിക്കുന്നു. വായിക്കുക.

ഡ്രൈവ് ഇന്‍ തിയേറ്ററുകളെപ്പറ്റി കേട്ടിട്ടുണ്ടോ?

വെള്ളപ്പെയിന്റടിച്ച വലിയ ചുവരോ വലിച്ചുകെട്ടിയ വെള്ളത്തുണിയോ ഒക്കെയാകാം സ്‌ക്രീന്‍. സാധാരണ തിയറ്ററുകളിലെ സ്‌ക്രീനുകളെക്കാള്‍ വലിപ്പമുണ്ടാകും ഡ്രൈവ് ഇന്‍ തിയറ്ററുകളിലെ സ്‌ക്രീനിന്.

Wiki Commons

ഡ്രൈവ് ഇന്‍ തിയേറ്ററുകളെപ്പറ്റി കേട്ടിട്ടുണ്ടോ?

ശബ്ദസംവിധാനം കുറച്ച് പ്രശ്‌നമാണ് ഇത്തരം തിയറ്ററുകളില്‍. കാറിന്റെ വിന്‍ഡോകള്‍ അടച്ചിട്ട് പൂര്‍ണ സ്വകാര്യത വരുത്താനാഗ്രഹിക്കുന്നവര്‍ക്കു വേണ്ടി വിന്‍ഡോയ്ക്കരികില്‍ സ്പീക്കറുകള്‍ സ്ഥാപിക്കുന്ന പതിവുണ്ട്.

Wiki Commons

ഡ്രൈവ് ഇന്‍ തിയേറ്ററുകളെപ്പറ്റി കേട്ടിട്ടുണ്ടോ?

ചില തിയറ്ററുകളില്‍ കാറുകളിലെ റേഡിയോ സംവിധാനം ഉപയോഗിക്കുന്ന പതിവുണ്ട്. കാറില്‍ ഘടിപ്പിച്ചിട്ടുള്ള എഎം, എഫ്എം റേഡിയോ വഴി സിനിമയിലെ ശബ്ദം കേള്‍ക്കാവുന്നതാണ്.

Wiki commons

ഡ്രൈവ് ഇന്‍ തിയേറ്ററുകളെപ്പറ്റി കേട്ടിട്ടുണ്ടോ?

1932ലാണ് ആദ്യമായി ഡ്രൈവ് ഇന്‍ തിയറ്റര്‍ എന്ന ആശയം പ്രായോഗികമാകുന്നത്. യുഎസ്സിലെ ന്യൂ ജേഴ്‌സിയിലുള്ള ആര്‍എം ഹോളിങ്‌സ്‌ഹെഡ് എന്ന കമ്പനിയാണ് ഇതു തുടങ്ങിയത്. ഇവരുടെ ഉടമസ്ഥതയിലുള്ള ഒരു കെമിക്കല്‍ പ്ലാന്റിന്റെ അരികിലായി മരങ്ങളില്‍ തുണി വലിച്ചുകെട്ടുകയായിരുന്നു. ഒരു കൊഡാക്ക് പ്രൊജക്ടര്‍ ഉപയോഗിച്ച് സിനിമ പ്രദര്‍ശിപ്പിച്ചു.

Wiki Commons

ഡ്രൈവ് ഇന്‍ തിയേറ്ററുകളെപ്പറ്റി കേട്ടിട്ടുണ്ടോ?

ഡ്രൈവ് ഇന്‍ തിയറ്റര്‍ എന്ന പുതിയ ആശയത്തിന് യുഎസ് സര്‍ക്കാര്‍ 1933 പേറ്റന്റ് നല്‍കി. ഹോളിങ്‌സ്‌ഹെഡ് ജൂനിയര്‍ ഈ തിയറ്ററിനെ കൂടുതല്‍ ജനകീയമാക്കാനുള്ള ശ്രമങ്ങള്‍ നടത്തി. 'കുടുംബസമേതം വരൂ; കുട്ടികളുടെ കരച്ചില്‍ ഒരു പ്രശ്‌നമേയല്ല!' എന്നായിരുന്നു തിയറ്ററിന്റെ പരസ്യവാചകം.

ഡ്രൈവ് ഇന്‍ തിയേറ്ററുകളെപ്പറ്റി കേട്ടിട്ടുണ്ടോ?

ഈ തിയറ്റര്‍ പക്ഷേ, മൂന്നു വര്‍ഷം മാത്രമേ നിലനിന്നുള്ളൂ. എങ്കിലും, ഡ്രൈവ് ഇന്‍ തിയറ്റര്‍ എന്ന ആശയത്തിന് വലിയ പ്രചാരം സിദ്ധിച്ചു. അമേരിക്കയിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും ഇത്തരം തിയറ്ററുകള്‍ സ്ഥാപിക്കപ്പെട്ടു പിന്നീടുള്ള വര്‍ഷങ്ങളില്‍.

ഡ്രൈവ് ഇന്‍ തിയേറ്ററുകളെപ്പറ്റി കേട്ടിട്ടുണ്ടോ?

1950കളിലും 60കളിലുമാണ് ഡ്രൈവ് ഇന്‍ തിയറ്ററുകള്‍ വ്യാപകമായത്. ഇക്കാലയളവില്‍ ഏതാണ്ട് 4000 ഡ്രൈവ് ഇന്‍ തിയറ്ററുകളുണ്ടായിരുന്നു അമേരിക്കയില്‍ മാത്രം!

ഡ്രൈവ് ഇന്‍ തിയേറ്ററുകളെപ്പറ്റി കേട്ടിട്ടുണ്ടോ?

ഇത്തരം തിയറ്ററുകള്‍ക്ക് നിരവധി പരിമിതികളുണ്ടായിരുന്നു എന്നു പറയേണ്ടതില്ലല്ലോ? രാത്രികളില്‍ മാത്രമേ ഷോ നടത്താന്‍ സാധിച്ചിരുന്നുള്ളൂ. ഇക്കാരണത്താല്‍ വരുമാനം സാധാരണ തിയറ്ററുകളെക്കാള്‍ കുറവായിരുന്നു. താരതമ്യേന കുറഞ്ഞ മുതല്‍മുടക്കില്‍ തുടങ്ങാന്‍ എന്നതു മാത്രമായിരുന്നു ഡ്രൈവ് ഇന്‍ തിയറ്ററുകളുടെ ഏക സാമ്പത്തിക മെച്ചം.

ഡ്രൈവ് ഇന്‍ തിയേറ്ററുകളെപ്പറ്റി കേട്ടിട്ടുണ്ടോ?

കുടുംബവുമായി വരുന്നവര്‍ക്ക് കാറിലിരുന്ന് സുഖമായി സിനിമ കാണാം എന്നത് ഒരു ഗുണമായിരുന്നു. കുട്ടികളുടെ കരച്ചില്‍ മറ്റുള്ളവരെ ശല്യപ്പെടുത്തുന്നില്ല. കൗമാരക്കാര്‍ക്കും ഇത് വളരെയേറെ 'സൗകര്യപ്രദ'മായിരുന്നു.

ഡ്രൈവ് ഇന്‍ തിയേറ്ററുകളെപ്പറ്റി കേട്ടിട്ടുണ്ടോ?

ഡ്രൈവ് ഇന്‍ തിയറ്ററുകള്‍ക്കുള്ള 'സൗകര്യങ്ങള്‍' തന്നെയാണ് അവയുടെ നാശത്തിന് കാരണമായത്. കാറുകളെ വ്യാപകമായി 'ഡാന്‍സ്' ചെയ്യാന്‍ തുടങ്ങി. സദാചാരവിരുദ്ധമായ പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമായി ഡ്രൈവ് ഇന്‍ തിയറ്ററുകള്‍ മാറുന്നുവെന്ന് സമൂഹത്തില്‍ നൈരാശ്യം ബാധിച്ചയാളുകള്‍ മുറവിളി കൂട്ടി. മാധ്യമങ്ങള്‍ ഈ ചൂടന്‍ വിഷയത്തെ പിടികൂടി.

Wiki Commons

ഡ്രൈവ് ഇന്‍ തിയേറ്ററുകളെപ്പറ്റി കേട്ടിട്ടുണ്ടോ?

ചില ഡ്രൈവ് ഇന്‍ തിയറ്ററുകള്‍ മസാലപ്പടങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ തുടങ്ങിയതും പ്രശ്‌നമായിത്തീര്‍ന്നു. വരുമാനക്കുറവാണ് ഇത്തരം പ്രശ്‌നങ്ങള്‍ക്കു കാരണമായിത്തീര്‍ന്നത്.

Wiki Commons

ഡ്രൈവ് ഇന്‍ തിയേറ്ററുകളെപ്പറ്റി കേട്ടിട്ടുണ്ടോ?

ടെലിവിഷന്റെ വരവോടു കൂടി കുടുംബപ്രേക്ഷകര്‍ തിയറ്ററുകളില്‍ നിന്ന് പിന്‍വലിയാന്‍ തുടങ്ങിയതോടെയാണ് ഡ്രൈവ് ഇന്‍ തിയറ്ററുകളുടെ പ്രതാപകാലം അസ്തമിക്കുന്നത്. 80കളില്‍ അവസാനിച്ച ഡ്രൈവ് ഇന്‍ സിനിമാക്കാലം ഇപ്പോള്‍ തിരിച്ചുവരുന്ന കാഴ്ചയാണ് കാണുന്നത്. രണ്ടായിരാമാണ്ടോടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഡ്രൈവ് ഇന്‍ തിയറ്ററുകള്‍ക്ക് പുനര്‍ജനിയുണ്ടായി.

Wiki Commons

ഡ്രൈവ് ഇന്‍ തിയേറ്ററുകളെപ്പറ്റി കേട്ടിട്ടുണ്ടോ?

പുതിയ വിനോദോപാധികള്‍ തിരയുന്ന കാലമാണ് നമ്മുടേത്. ഇന്ത്യയിലും ഇത്തരം തിയറ്ററുകള്‍ ഇന്ന് നിലവിലുണ്ട്. അഹമ്മദാബാദില്‍ സ്ഥിതി ചെയ്യുന്ന സണ്‍സെറ്റ് ഡ്രൈവ് ഇന്‍ തിയറ്ററാണ് എടുത്തു പറയേണ്ട ഒന്ന്. ഇവിടെ ആറായിരം പേര്‍ക്ക് ഒരേസമയം കാറിലിരുന്ന സിനിമ കാണാനുള്ള സൗകര്യമുണ്ട്.

Wiki Commons

ഡ്രൈവ് ഇന്‍ തിയേറ്ററുകളെപ്പറ്റി കേട്ടിട്ടുണ്ടോ?

കേരളത്തില്‍ ഇത്തരം തിയറ്ററുകള്‍ക്ക് വലിയ സാധ്യതയുണ്ട്. സദാചാരപ്പോലീസിങ് അടക്കമുള്ള പ്രശ്‌നങ്ങളെ നേരിട്ടെതിര്‍ക്കുന്ന യുവാക്കളുടെ സാന്നിധ്യം കേരളത്തിനുണ്ട്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വ്യത്യസ്തമായി, പൊതുസമ്മതത്തോടു കൂടി ഇത്തരം സംരംഭങ്ങള്‍ കേരളത്തില്‍ നിലവില്‍ വരാന്‍ഡ സാധ്യതയുണ്ട്.

Wiki Commons

കൂടുതല്‍

കൂടുതല്‍

മാരുതി 800: ജീവിതവും കാലവും

പെണ്ണിന്റെ ചരക്ക് മൂല്യവും പ്ലേമേറ്റ് കാറുകളും

ലോകത്തിലെ ഏറ്റവും വേഗമേറിയ യുദ്ധവിമാനം

ട്രാഫിക് ജാമുകളും പാക് പെൺകുട്ടികളും

ഇനെസ്സ തുഷ്‌കനോവ എന്ന റാലി ഡ്രൈവര്‍ മോഡലായ കഥ

ഡാനികയുടെ ടയര്‍ ഊരിത്തെറിച്ചപ്പോള്‍...

Most Read Articles

Malayalam
English summary
Would a Drive-In Movie Theatre in Kerala Work.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X