ശ്രീലങ്കന്‍ പൊലീസിലേക്ക് യമഹ എഫ്‌സെഡ്6ആര്‍

By Santheep

ശ്രീലങ്ക കരുതിക്കൂട്ടിതന്നെയാണ്. ബുദ്ധതീവ്രവാദം തഴച്ചുവളരുന്ന ഈ രാജ്യം തങ്ങളുടെ ഭൗമരാഷ്ട്രീയത്തെ കരുവാക്കി മേഖലയിലെ ഒരു തന്ത്രപ്രധാന ഇടമായി മാറിയിരിക്കുന്നു. ഇടഞ്ഞു നിന്നിരുന്ന തമിഴന്മാരെ കൂട്ടത്തോടെ തീര്‍ത്ത മഹീന്ദ രജപക്‌സെ ഇപ്പോള്‍ തന്റെ സൈന്യത്തെ ശക്തിപ്പെടുത്തുന്ന തിരക്കുകളിലാണ്. പുതിയ വാര്‍ത്തകള്‍ പറയുന്നത്, ശ്രീലങ്കയുടെ പൊലീസ് സേന കരുത്തേറിയ ബൈക്കുകള്‍ സ്വന്തമാക്കിയതിനെക്കുറിച്ചാണ്.

യമഹയുടെ എഫ്‌സെഡ്6ആര്‍ മോട്ടോര്‍സൈക്കിള്‍ ഇപ്പോള്‍ ശ്രീലങ്കന്‍ പൊലീസിനെ കൂടുതല്‍ ആത്മവിശ്വാസമുള്ളതാക്കി മാറ്റിയിരിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ താഴെ താളുകളില്‍....

ശ്രീലങ്കന്‍ പൊലീസിലേക്ക് യമഹ എഫ്‌സെഡ്6ആര്‍

ചിത്രങ്ങളിലൂടെ നീങ്ങുക.

ശ്രീലങ്കന്‍ പൊലീസിലേക്ക് യമഹ എഫ്‌സെഡ്6ആര്‍

കൊളംബോയില്‍ ജൂലൈ ഒന്നിനു നടന്ന ഒരു ചടങ്ങില്‍ വെച്ചാണ് യമഹ എഫ്‌സെഡ്6ആര്‍ മോട്ടോര്‍സൈക്കിളുകള്‍ ശ്രീലങ്കന്‍ പൊലീസ് സേനയ്ക്ക് കൈമാറിയത്. പൊലീസ് സേനാ തലവന്‍ എന്‍കെ ഇളങ്കോവന്‍ ചടങ്ങില്‍ സന്നിഹിതനായിരുന്നു.

ശ്രീലങ്കന്‍ പൊലീസിലേക്ക് യമഹ എഫ്‌സെഡ്6ആര്‍

മൊത്തം 315 മോട്ടോര്‍സൈക്കിളുകളാണ് ശ്രീലങ്കന്‍ സൈന്യം വാങ്ങിയത്. ഒരു ബൈക്കിന് ശ്രീലങ്കന്‍ രൂപയില്‍ 30 ലക്ഷം വരും. മൊത്തം 945 ദശലക്ഷം ശ്രീലങ്കന്‍ രൂപ ചെലവിട്ടാണ് ഈ ബൈക്കുകള്‍ സ്വന്തമാക്കിയിരിക്കുന്നത്.

ശ്രീലങ്കന്‍ പൊലീസിലേക്ക് യമഹ എഫ്‌സെഡ്6ആര്‍

പ്രകടനക്ഷമതയ്‌ക്കൊപ്പം കൈകാര്യക്ഷമതയ്ക്കും കാര്യമായ പ്രാധാന്യം നല്‍കിയാണ് യമഹ എഫ്‌സെഡ്6ആര്‍ നിര്‍മിച്ചിരിക്കുന്നത്. പൊലീസിന്റെ തെരഞ്ഞെടുപ്പ് തികച്ചും ശ്രദ്ധാപൂര്‍വമാണെന്ന് ബൈക്കിന്റെ സവിശേഷതകള്‍ പരിശോധിച്ചാല്‍ മനസ്സിലാകും. വളരെ കുഞ്ഞ സീറ്റുയരമാണ് ഈ ബൈക്കിനുള്ളത്. ഇക്കാരണത്താല്‍ തന്നെ റൈഡര്‍ക്ക് ബൈക്കുകള്ള നിയന്ത്രണം വര്‍ധിക്കുന്നു.

ശ്രീലങ്കന്‍ പൊലീസിലേക്ക് യമഹ എഫ്‌സെഡ്6ആര്‍

ഉയര്‍ന്ന ടോര്‍ക്ക് നിലയാണ് യമഹ എഫ്‌സെഡ്6ആര്‍ ബൈക്കിന്റെ മറ്റൊരു പ്രത്യേകത. ഒട്ടും ലാഗ് വരാതെ പ്രതികരിക്കുന്ന ഈ എന്‍ജിന്‍ പെട്ടെന്നുള്ള നീക്കങ്ങള്‍ക്ക് ഏറെ ഉപകരിക്കും.

ശ്രീലങ്കന്‍ പൊലീസിലേക്ക് യമഹ എഫ്‌സെഡ്6ആര്‍

പൊലീസ് വണ്ടിയാതുകൊണ്ടു തന്നെ ഈ വാഹനത്തിന്റെ മികച്ച കോര്‍ണറിങ് ശേഷി എടുത്തു പറയേണ്ടതാണ്. വൈദഗ്ധ്യത്തോടെ നിര്‍മിച്ചിട്ടുള്ള എഫ്‌സെഡ്6ആറിന്റെ സ്റ്റീല്‍ ഫ്രെയിമുകള്‍ ഉയര്‍ന്ന റിജിഡിറ്റിയുള്ളതാണ്. സ്ഥിരതയാര്‍ന്ന കോര്‍ണറിങ് ആണ് ഫലം.

ശ്രീലങ്കന്‍ പൊലീസിലേക്ക് യമഹ എഫ്‌സെഡ്6ആര്‍

600സിസി ശേഷിയുള്ള ഒരു ലിക്വിഡ് കൂള്‍ഡ് 4 സ്‌ട്രോക് 4 സിലിണ്ടര്‍ എന്‍ജിനാണ് യമഹ എഫ്‌സെഡ്6ആറിലുള്ളത്. 10,000 ആര്‍പിഎമ്മില്‍ വാഹനം അതിന്റെ ഏറ്റവുമുയര്‍ന്ന കരുത്ത് പുറത്തെടുക്കുന്നു. 8500 ആര്‍പിഎമ്മില്‍തന്നെ വാഹനത്തിന്റെ ഉയര്‍ന്ന ചക്രവീര്യം ഉല്‍പാദിപ്പിക്കപ്പെടും.

ശ്രീലങ്കന്‍ പൊലീസിലേക്ക് യമഹ എഫ്‌സെഡ്6ആര്‍

വാഹനത്തിന്റെ മീറ്റര്‍ പാനലില്‍ ഡിജിറ്റല്‍ ഡിസ്‌പേയുള്ള സ്പീഡോമീറ്റര്‍, അനലോഗ് ടെക്കോമീറ്റര്‍, ഫ്യുവല്‍ ഗേജ്, വാട്ടര്‍ കൂളന്റ് ഗേജ് എന്നിവയുണ്ട്.

വീഡിയോ കാണുക.

Most Read Articles

Malayalam
English summary
Sri Lanka Police force have added a powerful Yamaha FZ6R into their fleet.
Story first published: Thursday, July 3, 2014, 12:10 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X