കളിയിലില്ലെങ്കില്‍ എങ്ങനെ പെരുമാറണം? യുവിയെ കണ്ട് പഠിക്കുക!

By Santheep

കളിയില്‍ നിന്ന് പുറത്തായാല്‍ പിണങ്ങി വീട്ടിലിരിക്കാനൊന്നും യുവരാജിനെ കിട്ടില്ല. അന്തസ്സോടെ നിന്നാല്‍ ഇപ്പോള്‍ കിട്ടുന്ന ബഹുമാനം തുടര്‍ന്നും കിട്ടുമെന്നും ഇല്ലെങ്കില്‍ വളര്‍ന്നുവരുന്ന തലമുറ നെഞ്ചത്ത് പൊങ്കാലയിടുമെന്നും യുവി ശരിക്കും മനസ്സിലാക്കുന്നു. വ്യക്തിയല്ല, ടീമാണ് വലുത് എന്ന സംഘടനാതത്വം അനുസരിക്കുന്ന അനുസരണയുള്ള കളിക്കാരനാണ് യുവരാജ് സിങ്!

കളിയില്ലാത്ത നേരങ്ങളില്‍ ബൈക്കുകളോടാണ് യുവരാജ് കൂട്ടുകൂടുന്നത്. കഴിഞ്ഞദിവസം അവസാനിച്ച ഇന്ത്യ ബൈക്ക് വീക്കിന്റെ 2015 എഡിഷനില്‍ യുവരാജ് പ്രത്യേക പറഞ്ഞുണ്ടാക്കിച്ച ബൈക്ക് അവതരിപ്പിച്ചിരുന്നു. ബൈക്കിനെ അടുത്തു കാണാം താഴെ താളുകളില്‍.

കളിയിലില്ലെങ്കില്‍ എങ്ങനെ പെരുമാറണം? യുവിയെ കണ്ട് പഠിക്കുക!

താളുകളിലൂടെ നീങ്ങുക.

കളിയിലില്ലെങ്കില്‍ എങ്ങനെ പെരുമാറണം? യുവിയെ കണ്ട് പഠിക്കുക!

മുകുള്‍ നന്ദ എന്ന വിഖ്യാതനായ കസ്റ്റം ബൈക്ക് നിര്‍മാതാവിന്റെ ഉടമസ്ഥതയിലുള്ള ഓട്ടോലോഗ് എന്ന കമ്പനിയാണ് യുവരാജിനു വേണ്ടി ഈ ബൈക്ക് പണിഞ്ഞത്.

കളിയിലില്ലെങ്കില്‍ എങ്ങനെ പെരുമാറണം? യുവിയെ കണ്ട് പഠിക്കുക!

മുപ്പത്തിരണ്ടോളം ബൈക്കുകള്‍ സ്വന്തമായിട്ടുള്ള എംഎസ് ധോണിയാണ് യുവിയുടെ മാതൃക. അച്ചടക്കമുള്ള ഒരു നല്ല കളിക്കാരന്‍ തന്റെ ലീഡറെ മാതൃകയാക്കുന്നതല്ലേ അതിന്റെ ഒരു ശരിയായ ഇത്? ധോണിയുടെ ബൈക്കുകളെക്കുറിച്ച് താഴെ വായിക്കാം.

ധോണി ജീവിതത്തിലാദ്യമായി വാങ്ങിയ ബൈക്ക്

ധോണിയുടെ ബൈക്ക് ഗാരേജിലേക്ക്‌

കളിയിലില്ലെങ്കില്‍ എങ്ങനെ പെരുമാറണം? യുവിയെ കണ്ട് പഠിക്കുക!

യുവികാന്‍ (Youwecan) കെടിഎം എഎക്‌സ്12, എക്‌സ്26 എന്നീ കസ്റ്റം കിറ്റുകള്‍ ഓട്ടോലോഗ് നിര്‍മിച്ചിട്ടുണ്ട്. കേട്ടിടത്തോളം ഈ ബോഡികിറ്റുകള്‍ വില്‍ക്കുക എന്ന ഓട്ടോലോഗിന്റെ ഉദ്ദേശ്യമാണ് ഇവിടെ നടപ്പാകുന്നത്.

കളിയിലില്ലെങ്കില്‍ എങ്ങനെ പെരുമാറണം? യുവിയെ കണ്ട് പഠിക്കുക!

കെടിഎം ഡ്യൂക്കിനും റോയല്‍ എന്‍ഫീല്‍ഡിന്റെ കഫെ റേസര്‍ മോഡലിനും ചേര്‍ക്കാവുന്ന കിറ്റുകളാണ് ഓട്ടോലോഗിന്റെ പവലിയനിലെ പ്രധാന കാഴ്ച. ഹീറോ ഇംപള്‍സ് ഓഫ് റോഡ് കിറ്റ് അടക്കമുള്ള നിരവധി ഉല്‍പന്നങ്ങള്‍ ഓട്ടോലോഗിന്റെ പക്കലുണ്ട്.

കളിയിലില്ലെങ്കില്‍ എങ്ങനെ പെരുമാറണം? യുവിയെ കണ്ട് പഠിക്കുക!

കെടിഎമ്മിന്റെ മൗലികസ്വഭാവം കാണിക്കുന്ന ആ ഓറഞ്ച് നിറം യുവിയുടെ കസ്റ്റം ഡ്യൂക്ക് 390 ബൈക്കില്‍ കാണില്ല. നീല നിറമാണ് ബൈക്കിന് നല്‍കിയിരിക്കുന്നത്.

കളിയിലില്ലെങ്കില്‍ എങ്ങനെ പെരുമാറണം? യുവിയെ കണ്ട് പഠിക്കുക!

എന്‍ജിന്‍ അടക്കമുള്ള സാങ്കേതികതയില്‍ തൊടാതെയുള്ള മാറ്റങ്ങളാണ് ഡ്യൂക്ക് 390യില്‍ വരുത്തിയിട്ടുള്ളത്. ഹെഡ്‌ലാമ്പ് ക്ലസ്റ്ററിന്റെ ഡിസൈന്‍ ശൈലിയില്‍ മൗലികമായ മാറ്റം കാണാം. പ്രോജക്ടര്‍ ലാമ്പാണ് ഉള്ളില്‍ ഘടിപ്പിച്ചിരിക്കുന്നത്.

കളിയിലില്ലെങ്കില്‍ എങ്ങനെ പെരുമാറണം? യുവിയെ കണ്ട് പഠിക്കുക!

എല്ലാവര്‍ക്കും ഇഷ്ടപ്പെടണമെന്നില്ല ഓട്ടോലോഗിന്റെ പണികള്‍. ഇന്ധനടാങ്കിനു താഴെയായി സ്‌കൂപ്‌സ് നല്‍കിയിരിക്കുന്നത് ശ്രദ്ധിക്കുക. ഇത് വാഹനത്തിന്റെ എയ്‌റോഡൈനമിക്‌സിനെ ബാദിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. ഈ സ്‌കൂപ്പുകള്‍ സെമി ഫെയറിങ് പോലെ കാണപ്പെടുന്നത് കുറെപ്പേരുടെ ഇഷ്ടം പിടിച്ചുപറ്റിയിട്ടുണ്ട്.

Most Read Articles

Malayalam
കൂടുതല്‍... #ktm #india bike week #india bike week 2015
English summary
Yuvraj Singh custom Made KTM 390 at India Bike Week.
Story first published: Monday, February 23, 2015, 14:14 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X