സൂം കാർ അപകടം പഠിപ്പിക്കുന്നതെന്ത്?

‌ബങ്കളുരു ആസ്ഥാനമായി പ്രവർത്തിക്കുന്ന സൂം കാർ കമ്പനിയുടെ കാറുകളിലൊന്ന് അപകടത്തിൽ പെട്ടതിന്റെ ചിത്രങ്ങൾ വൈറലാകുന്നു. ഒരു ഫോഡ് ഫിഗോ കാറാണ് അമ്പെ തകർന്ന നിലയിൽ ചിത്രങ്ങളിൽ കാണുന്നത്.

അപകടത്തിൽ കാർ മലക്കം മറിഞ്ഞതായാണ് മനസ്സിലാക്കാൻ കഴിയുന്നത്. ഈ ചിത്രങ്ങൾ പുറത്തുവന്നതോടെ കമ്പനിക്കെതിരെ നിറയെ വിമർശനങ്ങളും വരുന്നുണ്ട്. തുടർന്ന് വായിക്കുക...

സൂം കാർ അപകടം പഠിപ്പിക്കുന്നതെന്ത്?

ഏറെ പ്രശംസ പിടിച്ചുപറ്റിയ സംരംഭമാണ് സൂം കാറിന്റേത്. ബങ്കളുരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ഈ സ്ഥാപനം കാറുകൾ വാടകയ്ക്ക് നൽകുകയാണ് അടിസ്ഥാനപരമായി ചെയ്യുന്നത്. മികച്ച കണ്ടീഷനിലുള്ള വാഹനങ്ങൾ ചുരുങ്ങിയ ചെലവിൽ സ്വയം ഓടിച്ചുകൊണ്ടുപോകാം എന്നതാണ് സൂം കാർ സർവീസിന്റെ പ്രത്യേകത.

സൂം കാർ അപകടം പഠിപ്പിക്കുന്നതെന്ത്?

സാധാരണ കാർ റെന്റൽ കമ്പനികളെ അപേക്ഷിച്ച് ഏറെ പ്രഫഷണലാണ് സമീപനമെന്നതിനാൽ വലിയതോതിൽ ആളുകളെ ആകർഷിക്കാൻ കഴിയുന്നുണ്ട് സൂം കാർസിന്.

സൂം കാർ അപകടം പഠിപ്പിക്കുന്നതെന്ത്?

ഈ അപകടം എങ്ങനെയാണ് സംഭവിച്ചതെന്ന് വ്യക്തമല്ല ഇപ്പോഴും. ഡ്രൈവറുടെ പരിചയസമ്പത്തില്ലായ്മയിലേക്കാണ് ചില റിപ്പോർട്ടുകൾ വിരൽചൂണ്ടുന്നത്. ഇത് ചൂണ്ടിക്കാട്ടി ചിലർ സൂം കാർസിനെതിരെ വിമർശനമുന്നയിക്കുന്നുണ്ട്.

സൂം കാർ അപകടം പഠിപ്പിക്കുന്നതെന്ത്?

എന്നാൽ, ഇത്തരം കാര്യങ്ങളിൽ സൂം കാർസ് പോലൊരു കമ്പനി നിസ്സഹായമാണെന്നാണ് മനസ്സിലാക്കാൻ കഴിയുന്നത്. നിയമപരമായ കാര്യങ്ങളെല്ലാം പാലിച്ച് ഒരാൾക്ക് കാർ വിട്ടുകൊടുത്തു കഴിഞ്ഞാൽ പിന്നീടുള്ള സംഭവങ്ങളിൽ ഇത്തരമൊരു കാർ റെന്റൽ കമ്പനിക്ക് ഉത്തരവാദിത്തമേൽക്കാൻ സാധിക്കുമെന്ന് തോന്നുന്നില്ല. കാറിന്റെ സാങ്കേതികത്തകരാറാണ് പ്രശ്നമെങ്കിൽ പഴിചാരുന്നതിൽ അർഥമുണ്ട്.

സൂം കാർ അപകടം പഠിപ്പിക്കുന്നതെന്ത്?

അപകടത്തിൽപെട്ട കാർ പൂർണമായും തകർന്നിട്ടുണ്ട്. കാറിന്റെ വിൻഡ്ഷീൽഡുകൾ അപ്പാടെ പൊളിഞ്ഞിരിക്കുന്നു. റൂഫിൽ പറ്റിയിട്ടുള്ള തകരാറുകളിൽ നിന്ന് മനസ്സിലാക്കാനാവുന്നത് കാർ ഒന്നിലധികം തവണ മലക്കം മറിഞ്ഞുവെന്നാണ്.

സൂം കാർ അപകടം പഠിപ്പിക്കുന്നതെന്ത്?

കർണാടകയിൽ വെച്ചു തന്നെയാണോ അപകടം നടന്നതെന്നത് വ്യക്തമല്ല. ആർക്കെങ്കിലും ഗുരുതര പരിക്കോ മറ്റോ ഉണ്ടോയെന്ന കാര്യത്തിലും വ്യക്തത വന്നിട്ടില്ല.

സൂം കാർ അപകടം പഠിപ്പിക്കുന്നതെന്ത്?

അമേരിക്കക്കാരായ ഡേവിഡ് ബ്ലാക്ക്, ഗ്രെഗ് മോറാൻ എന്നീ രണ്ടുപേരാണ് സൂം കാർസ് എന്ന കമ്പനിക്കു പിന്നിൽ. ബങ്കളുരുവിൽ 2013ലാണ് സൂം കാർസ് തുടങ്ങുന്നത്.

കൂടുതൽ

കൂടുതൽ

പുതിയ താറിനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട 15 കാര്യങ്ങൾ

അംബാസ്സഡര്‍ മോഡിഫൈ ചെയ്യാന്‍ 'ക്രൗഡ്‌തെണ്ടല്‍'

ബങ്കളുരുവില്‍ കാർ വാടകയ്ക്ക് ഇനി ഡെപ്പോസിറ്റ് വേണ്ട!

Most Read Articles

Malayalam
കൂടുതല്‍... #auto news
English summary
Zoom Car Could It Be A Dangerous Self Drive Concept.
Story first published: Wednesday, August 5, 2015, 16:10 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X