ഹീറോ സൈക്കിളുകള്‍ ആഡംബരത്തിലേക്ക്

ചൊവ്വ, ഫെബ്രുവരി 21, 2012, 15:30 [IST]
Hero Urban Trail
സൈക്കിള്‍ ചവിട്ടല്‍ ഇപ്പോഴും പ്രാഥമികമായ പത്രപ്രവര്‍ത്തനത്തിന്‍റെ ഭാഗമാണ് നമ്മുടെ നാട്ടില്‍. നഗരങ്ങളില്‍ സൈക്കിളിന് ലഭിച്ചു വരുന്ന ബഹുമതി നാട്ടിന്‍ പുറങ്ങളില്‍ ലഭിക്കുന്നുണ്ടോ എന്ന് സംശയമാണ്. ഓഫീസുകളിലേക്ക് സൈക്കിള്‍ ചവുട്ടിപ്പോകുന്നവരുടെ എണ്ണം ഈയിടെയായി കൂടുന്നുണ്ട്. സൈക്കിള്‍ വിപണിയിലും ഇതിന് അനുസൃതമായ മാറ്റങ്ങള്‍ വന്നുതുടങ്ങിയിരിക്കുന്നു.

ലോകത്തിലെ ഏറ്റവും വലിയ ബൈസിക്കിള്‍ നിര്‍മാതാവായ ഹീറോ ആഡംബര സൈക്കിള്‍ നിര്‍മാണ രംഗത്തേക്ക് നീങ്ങുന്ന വാര്‍ത്ത സൈക്കിള്‍ പ്രണയികള്‍ക്ക് സന്തോഷം നല്‍കേണ്ടതാണ്. അര്‍ബന്‍ ട്രെയില്‍ എന്ന മോഡലാണ് ഈ വിഭാഗത്തില്‍ ആദ്യമായി ലോഞ്ച് ചെയ്തിരിക്കുന്നത്. റെഡ് ഡോട്ട് എന്ന മോഡല്‍ ചടങ്ങില്‍ വെച്ച് അവതരിപ്പിക്കുകയും ചെയ്തു. ഈ മോഡലിന് 43000 രൂപയാണ് വില. ഇന്ത്യയില്‍ ലഭ്യമായ ഏറ്റവും വിലക്കുറവുള്ള കാര്‍ബണ്‍ ഫൈബര്‍ സൈക്കിളായിരിക്കും ഇത്. പൂര്‍ണമായും കാര്‍ബണ്‍ ഫൈബറിലാണ് ഇവയുടെ നിര്‍മാണം.

അര്‍ബന്‍ ട്രെയിലിന്‍റെ കൂടുതല്‍ ഉയര്‍ന്ന പതിപ്പുകള്‍ വിപണിയിലെത്തിക്കാന്‍ ഹീറോയ്ക്ക് പദ്ധതിയുണ്ട്. 3.5 ലക്ഷം രൂപ വരെ വിലയുള്ളവയായിരിക്കും ഈ ബൈസിക്കിളുകള്‍.

ഫോര്‍മുല വണ്‍ കാറുകളില്‍ ഉപയോഗിക്കുന്ന അതേ നിലവാരത്തിലുള്ള കാര്‍ബണ്‍ ഫൈബറാണ് റെഡ് ഡോട്ടില്‍ ഉപയോഗിച്ചിട്ടുള്ളതെന്ന് ഹീറോ അറിയിക്കുന്നു. വളരെ കരുത്തേറിയതും എന്നാല്‍ ഭാരക്കുറവുള്ളതുമായ ദ്രവ്യമാണ് കാര്‍ബണ്‍ ഫൈബര്‍. തുരുമ്പ് പിടിക്കുകയും മറ്റുമില്ല എന്ന സൗകര്യവും ഇതിനുണ്ട്. സൈക്കിളിന്‍റെ ഭാരം 12.9 കിലോഗ്രാം മാത്രമേ വരൂ!

നീല, കറുപ്പ്, വെള്ള എന്നീ നിറങ്ങളിലാണ് ഇപ്പോള്‍ ബൈസിക്കിള്‍ ലഭ്യമായിട്ടുള്ളത്. 160 എംഎം ഡിസ്ക് ബ്രേക്കുകള്‍ മികച്ച നിയന്ത്രണം സാധ്യമാക്കുന്നവയാണ്.

ഇന്ത്യയിലെ വിപണിയുടെ 45 ശതമാനവും കൈയടക്കി വെച്ചിരിക്കുന്നത് ഹീറോയാണ്.
English summary
Hero Cycles, world’s largest bicycle manufacturer, announced their foray into high-end bicycles with the launch of their brand “Urban Trail”. “Red Dot”, the first product of the series was unveiled today and will be available at a price tag of Rs. 43,000.
User Comments
[ പ്രതികരണം എഴുതൂ ]
ആദ്യമായി പ്രതികരണം എഴുതൂ.