പിയാജിയോ വെസ്പ ലോഞ്ച് ചെയ്തു

Posted by:

അന്താരാഷ്ട്ര സ്കൂട്ടര്‍ ബ്രാന്‍ഡായ പിയാജിയോയുടെ വെസ്പ സ്കൂട്ടര്‍ ഇന്ത്യയില്‍ ലോഞ്ച് ചെയ്തു. 66,661 രൂപയാണ് മഹാരാഷ്ട്ര എക്സ്ഷോറൂം വില. കഴിഞ്‍ ദില്ലി എക്സ്പോയില്‍ അവതരിച്ച ഈ സ്കൂട്ടര്‍ ഇന്ത്യയില്‍ മികച്ച വിപണി സാധ്യതയുള്ള ഒന്നാണ്. രണ്ടു തവണ ഇന്ത്യയില്‍ വന്നുപോയതിന്‍റെ അടയാളങ്ങള്‍ ഇന്നും നിരത്തുകളിലുണ്ട്. യുവാക്കളെ ആകര്‍ഷിക്കാന്‍ ശേഷിയുള്ള എക്കാലത്തെയും സെക്സി ഡിസൈന്‍ തന്നെയാണ് പുതിയ വെസ്പയുടെയും ആകര്‍ഷണ ഘടകം.

124 സിസി സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ് പുതിയ വെസ്പയ്ക്കുള്ളത്. 10.26 കുതിരകളുടെ ശേഷിയും 9.6 എന്‍എം ടോര്‍ക്കും ഈ എന്‍ജിന്‍ പകരുന്നു.

നഗര യുവാക്കളെ ആകര്‍ഷിക്കുക എന്നതാണ് വെസ്പയുടെ പ്രാഥമിക ലക്ഷ്യം എന്ന് കമ്പനി വ്യക്തമാക്കുന്നു. ഒരു ലൈഫ്‍സ്‍റ്റൈല്‍ വാഹനം എന്ന നിലയിലാണ് വെസ്പയെ വിപണിയിലെത്തിക്കുന്നത്. വന്‍ വില്‍പന നേടുക എന്നതിനെക്കാള്‍ ഒരു ബ്രാന്‍ഡ് ബില്‍ഡര്‍ എന്ന സ്ഥാനമാണ് വെസ്പയ്ക്ക് നല്‍കുക. ഒരു ഉപയോഗം ലക്ഷ്യം വെച്ച് സ്കൂട്ടര്‍ വാങ്ങുന്നവരെ സംബന്ധിച്ച് ഉയര്‍ന്നതായി കണക്കാക്കപ്പെടാവുന്ന വിലയില്‍ വെസ്പ വരുന്നതും ഇതേ കാരണത്താലാണ്.

പഴയ വെസ്പയുടെ ക്ലാസിക് അടയാളങ്ങള്‍ നിലനിറുത്തിക്കൊണ്ടാണ് പുതിയ വാഹനം ഡിസൈന്‍ ചെയ്തിരിക്കുന്നത്. മുന്‍ ഭാഗത്തിന്‍റെ ഡിസൈന്‍ മിക്കവാറും പഴയ വെസ്പയുടെ സ്വഭാവം കാര്യമായി പേറുന്നു.

ഇന്ത്യയിലെമ്പാടുമായി 35 പുതിയ ഷോറൂമുകള്‍ പുതുതായി തുറക്കാന്‍ പിയാജിയോയ്ക്ക് ലക്ഷ്യമുണ്ട്.

Click to compare, buy, and renew Car Insurance online

Buy InsuranceBuy Now

English summary
Piaggio has launched its premium lifestyle scooter Vespa 125 LX with a price tag of Rs.66,661 (ex showroom, Maharashtra).
Please Wait while comments are loading...

Latest Photos