Thought for the day
Your page will load in ...
Close Ad X
Advertisement
English हिन्दी ಕನ್ನಡ தமிழ் తెలుగు
 
Share This Story

ആസ്റ്റണിന്‍റെ 21 ലക്ഷം രൂപയുടെ സൈക്കിള്‍

Posted by:
     Published: Saturday, July 7, 2012, 16:28 [IST]

ആസ്റ്റണ്‍ മാര്‍ടിന്‍ പുറത്തിറക്കുന്ന പ്രത്യേക പതിപ്പുകളുടെ പൊതുനാമമാണ് വണ്‍77 സെവന്‍. ഈയിടെ പത്ത് കോടി വിലയുള്ള ഒരു കാര്‍ ഈ പേരില്‍ പുറത്തിറക്കിയിരുന്നു. ബ്രിട്ടിഷ് കാര്‍ നിര്‍മാതാവായ ആസ്റ്റണ്‍ മാര്‍ട്ടിന്‍ ഇന്നുവരെ നിര്‍മിച്ചതില്‍ വെച്ചേറ്റവും ചെലവേറിയതും കരുത്തേറിയതുമായ സൂപ്പര്‍കാറാണ് വണ്‍ 77. പേരില്‍ത്തന്നെയുള്ള സൂചന വാഹനങ്ങളുടെ എണ്ണത്തെ കുറിക്കുന്നു. 77 കാറുകള്‍ മാത്രമാണ് ഈ എഡിഷനില്‍ പുറത്തിറക്കിയിട്ടുള്ളത്.

ഇതേ മാതൃകയില്‍ ഒരു സൈക്കിള്‍ പുറത്തിറക്കിയിരിക്കുകയാണ് ആസ്റ്റണ്‍. ഗ്രൈറ്റ് ബ്രിട്ടിഷ് പൗണ്ടില്‍ വില 25,000. ഇന്ത്യന്‍ രൂപയിലേക്ക് മാറ്റിയാല്‍ നിലവിലെ മൂല്യത്തില്‍ 21,45,399 രൂപമാത്രം!

aston martin one 77 cycle

വിലകേട്ട് ഞെട്ടേണ്ട കാര്യമില്ല. ആസ്റ്റണ്‍ മാര്‍ട്ടിനിന്‍റെ ഉന്നത സാങ്കേതികതയില്‍ നിര്‍മിച്ചതാണ് ഈ സൈക്കിള്‍. ഈ ഇരുചക്രവാഹനത്തില്‍ ആസ്റ്റണ്‍ നിറച്ചുവെച്ച സവിശേഷതകള്‍ വിലയെ ന്യായീകരിക്കുന്നുണ്ട്.

ഫോര്‍മുല വണ്‍ വാഹനങ്ങള്‍ക്ക് ഉപയോഗിക്കുന്ന അസംസ്കൃത വസ്തുക്കളാണ് ഈ സൈക്കിളിന് ഉപയോഗിച്ചിരിക്കുന്നത്. കാര്‍ബണ്‍ ഫൈബറാണ് സാധനം. ഇരുമ്പിനെക്കാള്‍ കരുത്തുറ്റതും കനം കുറഞ്ഞതുമാണ് ഈ സംഗതി. ഉപഭോക്താക്കളുടെ ഇഷ്ടാനുസൃതമായി മാറ്റങ്ങള്‍ വരുത്തിയാണ് നല്‍കുക. ഹൈഡ്രോളിക് ബ്രേക്കിംഗ് സംവിധാനമാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്.

7 നിറങ്ങളില്‍ സൈക്കിള്‍ ലഭിക്കും.

English summary
Aston Martin revealed an exclusive One-77 Limited Edition cycle worth Rs 21,45,399.
പ്രതികരണം എഴുതൂ
Click here to type in Malayalam