ഹ്യോസംഗ് 250 നേക്കഡ് ബൈക്ക് 1.6 ലക്ഷത്തിന്

ഹ്യോസംഗ് ഇന്ത്യയിലെ സാന്നിധ്യം കൂടുതല്‍ ശക്തമാക്കാനുള്ള പദ്ധതികള്‍ നീക്കുകയാണ്. കൂടുതല്‍ മോഡലുകള്‍ വിപണിയിലെത്തിക്കുവാന്‍ ഹ്യോസംഗ് തീരുമാനമെടുത്തു കഴിഞ്ഞു. രണ്ട് പുതിയ മോഡലുകളാണ് പുതുതായി രാജ്യത്തേക്ക് വരുന്നത്.

അക്വില 250 ക്രൂയിസര്‍ ബൈക്കും ജിഡി250 എന്‍ നേക്കഡ് ബൈക്കുമാണ്. ഇന്ത്യയില്‍ ഹ്യോസംഗിന്റെ രണ്ടാമത്തെ നേക്കഡ് ബൈക്കാണ് ജിഡി250എന്‍.

DSK Hyosung GD250N And Aquila 250 India Launch Confirmed

വരുന്ന ഓട്ടോ എക്‌സ്‌പോയില്‍ (2014 ഫെബ്രുവരി) അക്വില ക്രൂയിസര്‍ ബൈക്കിനെ കാണാന്‍ സാധിക്കും. ഈ 250 സിസി ബൈക്കിനെ ഇന്ത്യന്‍ വിപണി കുറെക്കാലമായി കാത്തിരിക്കുകയാണ്.

DSK Hyosung GD250N And Aquila 250 India Launch Confirmed

രാജ്യത്ത് ഹ്യോസംഗ് മികച്ച വളര്‍ച്ച പ്രകടിപ്പിക്കുന്നുണ്ട്. പ്രീമിയം ബൈക്ക് വിപണിയിലെ വമ്പന്മാരുമായി മികച്ച നിലയില്‍ കോര്‍ത്തുനില്‍ക്കാന്‍ ഹ്യോസംഗിന് സാധിക്കുന്നു. ഇപ്പോള്‍ പ്രഖ്യാപിച്ചിട്ടുള്ള രണ്ട് മോഡലുകളും 250 സിസിയാണെന്നത് പ്രത്യേകം ശ്രദ്ധിക്കണം. നിര്‍ണായകമായ വിധത്തില്‍ വില്‍പനാവളര്‍ച്ച നേടിക്കൊടുക്കാന്‍ ഈ വാഹനങ്ങള്‍ ഹ്യോസംഗിനെ സഹായിക്കും.

DSK Hyosung GD250N And Aquila 250 India Launch Confirmed

ഹ്യോസംഗ് അക്വില 250 ക്രൂയിസര്‍ ഇന്ത്യന്‍ വിപണിയില്‍ നേരത്തെ ലഭ്യമായിരുന്നു. കൈനറ്റിക്ക് മോട്ടോഴ്‌സ് ഈ ക്രൂയിസറിനെ ഇറക്കുനതി ചെയ്ത് കുറച്ചുകാലം വില്‍ക്കുകയുണ്ടായി. ഹ്യോസംഗ് വിപണിയില്‍ പ്രവേശിക്കാത്ത കാലമായതിനാല്‍ സര്‍വീസ് ശൃംഖലയുടെയും മറ്റും അഭാവമുണ്ടായിരുന്നു. ക്രൂയിസര്‍ നിരയില്‍ ഹ്യോസംഗ് ആദ്യമായാണ് 250 സിസി ബൈക്കുമായി വരുന്നത്. 2 ലക്ഷം രൂപയായിരിക്കും ഹ്യോസംഗ് അക്വിലയുടെ എക്‌സ്‌ഷോറൂം വില.

DSK Hyosung GD250N And Aquila 250 India Launch Confirmed

ജിഡി250എന്‍ ഇന്ത്യയില്‍ കെടിഎം ഡ്യൂക്ക് റെയ്ഞ്ച് മോഡലുകളോട് എതിരിടാന്‍ പ്രാപ്തിയുള്ള സാധനമാണ്. സ്റ്റൈലിംഗിലും പ്രകടനശേഷിയിലും കെടിഎമ്മിനെ വെല്ലാന്‍ കരുത്തുള്ള വാഹനമാണിത്. എന്നാല്‍, കെടിഎം ഡ്യൂക്ക് 200നെക്കാള്‍ വിലക്കൂടുതല്‍ ഈ വാഹനത്തിനുണ്ട്. എന്‍ജിന്‍ ശേഷിയുടെയും ബ്രാന്‍ഡിന്റെയും വ്യത്യാസം തന്നെയാണ് ഈ വിലക്കൂടുതലിന് ന്യായീകരണം.

DSK Hyosung GD250N And Aquila 250 India Launch Confirmed

ഹ്യോസംഗ് ജിഡി250എന്‍ എന്‍ജിന്‍ പകരുന്നത് 8500 ആര്‍പിഎമ്മില്‍ 28 കുതിരകളുടെ കരുത്താണ്. 7000 ആര്‍പിഎമ്മില്‍ 25 എന്‍എം ചക്രവീര്യം പകരുവാനും വാഹനത്തിന് സാധിക്കുന്നു. വില എക്‌സ്‌ഷോറൂം നിരക്ക് പ്രകാരം 1.6 ലക്ഷമായിരിക്കും.

Most Read Articles

Malayalam
കൂടുതല്‍... #hyosung #ഹ്യോസംഗ്
English summary
Hyosung, the Korean motorcycle manufacturer who brings us the GT250R sports bike, is set to expand its lineup in the fast emerging market of India with two new models.
Story first published: Thursday, December 12, 2013, 16:28 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X