ഡുക്കാട്ടി നേരിട്ട് ഇന്ത്യയിലേക്ക്

നിലവില്‍ ഡുക്കാട്ടി തങ്ങളുടെ വാഹനങ്ങള്‍ നേരിട്ട് വില്‍ക്കുന്നില്ല ഇന്ത്യയില്‍. പ്രിസിഷന്‍ മോട്ടോഴ്‌സ് എന്ന കമ്പനി ഡുക്കാട്ടികള്‍ ഇറക്കുമതി ചെയ്ത് വില്‍ക്കുകയാണിപ്പോള്‍. ഇറക്കുമതി ചെയ്യുമ്പോഴുണ്ടാറുള്ള വന്‍ നികുതിയും മറ്റ് പ്രശ്‌നങ്ങളുമെല്ലാം ഇന്ത്യയിലെ ഡുക്കാട്ടി പ്രണയികളെ വലയ്ക്കുകയായിരുന്നു. ഇപ്പോള്‍ പ്രശ്‌നത്തിന് ഒരു ഔദ്യോഗിക പരിഹാരം വന്നിരിക്കുന്നു.

2008 മുതല്‍ ഇറക്കുമതി രൂപത്തില്‍ ഇന്ത്യയില്‍ സാന്നിധ്യമുള്ള ഡുക്കാട്ടി ഇനി നേരിട്ട് കളത്തിലിറങ്ങുകയാണ്. ഔദ്യോഗിക ഇന്ത്യന്‍ പ്രവേശം പക്ഷെ, എന്നാണെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.

Ducati India Official Entry Announced

ഇന്ത്യയെ നിര്‍ണായകമായ ഒരു വിപണിയായി തങ്ങള്‍ കാണുന്നുവെന്ന് ഡുക്കാട്ടിയുടെ മാര്‍ക്കറ്റിംഗ് വിഭാഗം പ്രസിഡണ്ട് ക്രിസ്റ്റ്യാനോ സീലീ പറയുന്നു. മികച്ച സേവനങ്ങളും വിപുലമായ സര്‍വീസ് ശൃംഖലകളുമായി തങ്ങള്‍ രാജ്യത്തേക്ക് കടക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയിലെ നിലവിലെ ബിസിനസ് കൈകാര്യം ചെയ്യുന്ന പ്രിസിഷന്‍ മോട്ടോഴ്‌സ് ഡുക്കാട്ടിയുടെ പേര് സാമാന്യം ഭേദപ്പെട്ട നിലയില്‍ ചീത്തയാക്കിയിട്ടുണ്ട്. മോശം സര്‍വീസും ശരിയായ ഡെലിവെറി നടത്താതെയും ചിലപ്പോള്‍ ഡെലിവെറി തന്നെ നടത്താതെയും ഇന്ത്യന്‍ വിതരണക്കാരന്‍ കുപ്രസിദ്ധി നേടിയിരിക്കുകയാണ്.

ഡുക്കാട്ടിയോടുള്ള ഇഷ്ടംകൊണ്ടുമാത്രം കൂടെ നില്‍ക്കുന്ന ഉപഭോക്താക്കളാണ് ഇപ്പോള്‍ ഇന്ത്യയിലുള്ളത്. കൂടുതല്‍ ഉപഭോക്താക്കളിലേക്ക് നീങ്ങുവാന്‍ ഡുക്കാട്ടിയെ പുതിയ നീക്കം സഹായിക്കും.

ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പിന്റെ ഭാഗമാണ് ഡുക്കാട്ടി. ഇന്ത്യയില്‍ ഡീലര്‍ഷിപ്പുകള്‍ സജ്ജീകരിക്കുന്നതിന് ഇന്ത്യന്‍ ഫോക്‌സ്‌വാഗണ്‍ വിഭാഗത്തില്‍ നിന്ന് ഡുക്കാട്ടി സഹായം സ്വീകരിക്കും.

Most Read Articles

Malayalam
കൂടുതല്‍... #ducati #ഡ്യുക്കാറ്റി
English summary
Ducati has announced that Ducati will re-enter India soon and this time around it will have an official presence, which should sort out all existing problems.
Story first published: Wednesday, December 11, 2013, 15:28 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X