ഡുക്കാട്ടി വില്‍പന 4% കൂടി

ഇറ്റാലിയന്‍ ബൈക്ക് നിര്‍മാതാവ് ഡുക്കാട്ടി ആഗോളതലത്തില്‍ 4 ശതമാനം കണ്ട് വളര്‍ന്നു. ഡുക്കാട്ടിയുടെ ഇപ്പോഴത്തെ ഉടമകളായ ഓഡി പുറത്തിറക്കിയ 2012ലെ വില്‍പനാ റിപ്പോര്‍ട്ട് പ്രകാരം 789 മില്യണ്‍ ഡോളര്‍ വരുമാനം കമ്പനിയുണ്ടായിക്കിയിട്ടുണ്ട്. 2011 വര്‍ഷത്തെ അപേക്ഷിച്ച് ഇത് 4 ശതമാനത്തിന്‍റെ വര്‍ധനയാണ്.

മാതൃവിപണിയായ ഇറ്റലിയെക്കാള്‍ ഡുക്കാട്ടി കൂടുല്‍ വില്‍പന നടത്തിയത് അമേരിക്കയിലാണെന്ന് കണക്കുകള്‍ പറയുന്നത്.അമേരിക്കയാണ് ഡുക്കാട്ടിയുടെ ഏറ്റവും വലിയ വിപണി. 9,300 ബൈക്കുകളാണ് 2012ല്‍ അമേരിക്കയില്‍ മാത്രമായി വിറ്റഴിഞ്ഞത്.

Ducati

അമേരിക്കന്‍ വിപണിയിലെ വില്‍പനയില്‍ ഡുക്കാട്ടി 21 ശതമാനം കണ്ട് വളര്‍ന്നിട്ടുണ്ട്.

2012ല്‍ ഡുക്കാട്ടി ആകെ ഉല്‍പാദിപ്പിച്ചത് 43,910 മോട്ടോര്‍സൈക്കിളുകളാണ്. ഡുക്കാട്ടിയുടെ ഇറ്റലിയിലെയും തായ്‍ലന്‍ഡിലെയും പ്ലാന്‍റുകളിലാണ് ഇവയുടെ ഉല്‍പാദനം നടന്നത്.

2012ല്‍ മൊത്തം ഉല്‍പാദിപ്പിച്ച ഡുക്കാട്ടികളില്‍ ഓഡിയുടെ ഉടമസ്ഥതയില്‍ വന്നതിനു ശേഷം ഉല്‍പാദിപ്പിച്ചവയുടെ എണ്ണം 15,734 ആണ്. ഇതില്‍ 1,730 ഡയവെല്‍, 89 ഹൈപ്പര്‍മോട്ടോര്‍ഡ്‍, 5,001 മോണ്‍സ്റ്റര്‍, 2,519 മള്‍ടിസ്ട്രാഡ, 1,440 സ്ട്രീറ്റ്ഫൈറ്റര്‍, 4,955 സൂപ്പര്‍ബൈക്കുകള്‍ എന്നിവ പെടുന്നു.

Most Read Articles

Malayalam
English summary
Ducati has had good business in the last couple of years and this became particularly evident when the sales report was released for the year 2012.
Story first published: Wednesday, March 13, 2013, 15:52 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X