ഹാര്‍ലി ഡേവിസന്‍ ഇന്ത്യക്കായി ചെറുതാവുന്നു

ട്രയംഫ്, ഹ്യോസംഗ് തുടങ്ങി ചെറുതും വലുതും, ക്ലാസിക്കും അല്ലാത്തതുമായ എല്ലാ ബൈക്ക് നിര്‍മാതാക്കളും ചെറിയ എന്‍ജിന്‍ ശേഷിയുള്ള ബൈക്കുകളിലേക്ക് ഇറങ്ങി വരികയാണ്. ബ്രസീല്‍, ചൈന, റഷ്യ, ഇന്ത്യ, മറ്റ് ദക്ഷിണേഷ്യന്‍ രാഷ്ട്രങ്ങള്‍ എന്നിവിടങ്ങളില്‍ വളര്‍ന്നുവരുന്ന മാര്‍ക്കറ്റുകളിലേക്ക് 1000 സിസി എന്‍ജിനും കൊണ്ട് ചെന്നാല്‍ ആരാധന നിറഞ്ഞ നോട്ടങ്ങള്‍ മാത്രമേ ലഭിക്കൂ എന്ന് എല്ലാവരും തിരിച്ചറിഞ്ഞിട്ടുണ്ട്. പോക്കറ്റില്‍ പണം വെച്ചുകൊണ്ടുള്ള ആവശ്യത്തെയാണല്ലോ മുതലാളിത്തം ആവശ്യമായി അംഗീകരിക്കുന്നത്.

വായിക്കൂ: ലോകയുദ്ധം തീർത്ത ക്രൂരസൌന്ദര്യങ്ങൾ

ഇപ്പോള്‍ ഹാര്‍ലി ഡേവിസന്‍ നമ്മുടെയെല്ലാം പോക്കറ്റുകളിലേക്ക് എത്തിനോക്കുകയും അതിന്റെ ആഴം കണക്കാക്കി ബൈക്കിറക്കാന്‍ തീരുമാനിക്കുകയും ചെയ്തിരിക്കുകയാണ്. വിശദീകരിച്ചാല്‍, 250-300 സിസി ശേഷിയുള്ള ബൈക്കുകള്‍ ഹാര്‍ലിയില്‍ നിന്ന് പുറത്തുവരും; നമുക്കെല്ലാം വേണ്ടി. ഈ ഷോക്കടിപ്പിക്കുന്ന വാര്‍ത്ത ഹാര്‍ലി നേരിട്ട് സ്ഥിരീകരിച്ചിട്ടില്ല. എന്നാല്‍ സംഗതി ഏതാണ്ട് സത്യമാണെന്ന് ബന്ധപ്പെട്ട ചിലരില്‍ നിന്ന് ഞങ്ങള്‍ക്ക് മനസ്സിലാക്കാന്‍ സാധിച്ചു.

ഹാര്‍ലിയില്‍ നിന്ന് പുറത്തുവരുന്ന ചെറിയ എന്‍ജിന്‍ ശേഷിയുള്ള ഈ ബൈക്ക് എല്ലാതരത്തിലും പുതിയതായിരിക്കും. പുതിയ പ്ലാറ്റ്‌ഫോം, പുതിയ എന്‍ജിന്‍, പുതിയ ഡിസൈന്‍ എന്നിങ്ങനെ. ഇത്രയും കുറഞ്ഞ എന്‍ജിന്‍ ശേഷിയില്‍ ഒരു ഹാര്‍ലി വന്നിട്ടില്ലാത്തതിനാലാണ് ഇങ്ങനെ.

അടുത്ത വര്‍ഷം തന്നെ ഹാര്‍ലിയുടെ 250-300 സിസി ബൈക്ക് ഇന്ത്യയിലെത്തുമെന്നാണ് ലഭിക്കുന്ന വിവരം.

പൂര്‍ണമായും ഇന്ത്യയില്‍ വികസിപ്പിച്ചെടുത്ത് നിര്‍മിക്കുന്നതായിരിക്കും ഈ ബൈക്ക്. ബജാജ് പള്‍സര്‍, കരിസ്മ തുടങ്ങിയ വോള്യം പിടിത്തക്കാരെ ഹാര്‍ലി ലക്ഷ്യമാക്കുമെന്ന് ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ബൈക്കിന്റെ എന്‍ജിന്‍, ഗിയര്‍ സാങ്കേതികത തുടങ്ങിയ മര്‍മപ്രധാന ഭാഗങ്ങള്‍ ഹാര്‍ലി തന്നെ നേരിട്ട് കൈകാര്യം ചെയ്യും. ടയറുകള്‍, ഷോക്ക് അബ്‌സോര്‍ബറുകള്‍, ഹെഡ്‌ലാമ്പുകള്‍ തുടങ്ങിയ ഘടകഭാഗങ്ങള്‍ പ്രാദേശിക നിര്‍മാതാക്കളില്‍ നിന്ന് വാങ്ങി ഘടിപ്പിക്കുകയാണ് ചെയ്യുക.

Most Read Articles

Malayalam
English summary
Harley Davidson looks at developing bikes in the 250-300 cc segment with competition intensifying in premium vehicles.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X