2014 ബൈക്ക് വീക്കിലേക്ക് സ്ട്രീറ്റ് 750

ജനുവരി 17 മുതല്‍ 18 വരെ ഗോവയില്‍ വെച്ച് നടക്കാനിരിക്കുന്ന '2014 ഇന്ത്യ ബൈക്ക് വീക്കി'ല്‍ ഹാര്‍ലി ഡേവിസന്‍ ഇന്ത്യയില്‍ നിര്‍മിക്കാനൊരുങ്ങുന്ന ക്രൂയിസറുകളിലൊന്നായ സ്ട്രീറ്റ് 750 ലോഞ്ച് അവതരിപ്പിക്കുമെന്ന് ഔദ്യോഗിക വിവരം. ഹാര്‍ലി ഇന്ത്യയുടെ തലവന്‍ അനൂപ് പ്രകാശ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

ഹാർലി സ്ട്രീറ്റ് 500, സ്ട്രീറ്റ് 750 എന്നിവയുടെ കിടലൻ പടങ്ങൾ

ഇന്ത്യന്‍ ബൈക്ക് പ്രണയികള്‍ അക്ഷരാര്‍ത്ഥത്തില്‍ പറഞ്ഞാല്‍ അത്യാഹ്ലാദത്തിലാണ് പുതിയ ഹാര്‍ലി ബൈക്കുകളുടെ വരവില്‍. 4 ലക്ഷം മുതല്‍ 5 ലക്ഷം വരെയുള്ള വിലനിലവാരത്തില്‍ ബൈക്കുകള്‍ വരുമ്പോള്‍ ഇന്ത്യയിലെ വലിയൊരു വിഭാഗം പേരുടെ പക്കലേക്ക് ഹാര്‍ലി എത്തുന്നു എന്നാണ് അര്‍ത്ഥം.

ബൈക്ക് വീക്കിലെ പ്രദര്‍ശനത്തിനു ശേഷം ബുക്കിംഗ് തുടങ്ങുമോ എന്ന കാര്യത്തില്‍ വ്യക്തതയൊന്നുമില്ല. ഇപ്പോള്‍ ലഭ്യമായ വിവരങ്ങള്‍ പ്രകാരം ദില്ലി ഓട്ടോ എക്‌സ്‌പോയിലെ പ്രദര്‍ശനത്തിനു ശേഷമാണ് ബുക്കിംഗ് തുടങ്ങുക. ദില്ലി എക്‌സ്‌പോ നടക്കുന്നത് ഫെബ്രുവരി 5 മുതല്‍ 12 വരെയാണ്.

രാജ്യത്ത് ആദ്യമെത്തുക സ്ട്രീറ്റ് 750 ആണെന്ന കാര്യവും അനൂപ് ഉറപ്പ് പറയുന്നു. സ്ട്രീറ്റ് 500 രണ്ടാമതായി ലോഞ്ച് ചെയ്യും.

എന്‍ജിന്‍ തുടങ്ങിയ ചില നിര്‍ണായക ഘടകഭാഗങ്ങളൊവികെ മറ്റെല്ലാം ഹാര്‍ലി ഡേവിസന്‍ ഇന്ത്യയില്‍ തന്നെ നിര്‍മിക്കുകയോ ഇന്ത്യന്‍ നിര്‍മാതാക്കളില്‍ നിന്ന് സോഴ്‌സ് ചെയ്യുകയോ ചെയ്യും. ഇക്കാര്യത്തില്‍ ഇപ്പോഴും കൃത്യതയുള്ള വിവരങ്ങള്‍ ലഭ്യമല്ല.

Most Read Articles

Malayalam
കൂടുതല്‍... #harley davidson #motorcycle #india bike week
English summary
Harley Davidson will show the Street 750 at the India Bike Week 2014, which is scheduled to take place on 17-18 January 2014 in Goa.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X