ഹോണ്ടയുടെ 'ഇന്ത്യന്‍' മോട്ടോര്‍സൈക്കിള്‍ നിര്‍മാണത്തില്‍

ഹോണ്ടയില്‍ നിന്നുള്ള ആക്ടിവ ഐ സ്കൂട്ടറിന്‍റെ വരവിനു മുമ്പ് കണ്ടിരുന്ന പരസ്യങ്ങള്‍ കാര്യപ്പെട്ടതെന്തോ വരുന്നുവെന്ന തോന്നലുണ്ടാക്കിയിരുന്നു. ഹോണ്ടയില്‍ നിന്നുള്ളതെന്തും കാര്യപ്പെട്ടതായി ആഘോഷിക്കുന്ന മാധ്യമങ്ങള്‍ ആക്ടിവ-ഐ സ്കൂട്ടറിന്‍റെ വരവും വന്‍ ആഘോഷമാക്കി മാറ്റി. എന്നാല്‍, കുറെക്കൂടി ഗൗരവപ്പെട്ടതെന്തെങ്കിലും പ്രതീക്ഷിക്കുന്നുണ്ട് വണ്ടിസ്നേഹികള്‍. ഇവരെ നിരാശപ്പെടുത്താന്‍ ഹോണ്ടയ്ക്ക് താല്‍പര്യമില്ല എന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍ പറയുന്നത്.

ഒരു പുതിയ വാഹനത്തിന്‍റെ പണികള്‍ ഹോണ്ടയില്‍ നടന്നുവരുന്നുണ്ട്. എന്‍ജിനീയറിംഗ് ജോലികളടക്കം പൂര്‍ണമായും ഇന്ത്യയില്‍ നിര്‍മിച്ച വാഹനമാണിതെന്നാണ് ഹോണ്ട ഇന്ത്യ സിഇഒ കെയ്ത മുറാമസ്തു സൂചിപ്പിക്കുന്നത്. ഈ വാഹനം സ്കൂട്ടറോ മോട്ടോര്‍സൈക്കിളോ എന്ന കാര്യത്തില്‍ വ്യക്തതയൊന്നും വന്നിട്ടില്ല.

Honda To Develop An Indegenous Bike

ഹോണ്ട ആക്ടിവ ഐ ലോഞ്ച് വേളയിലാണ് ഭാവി പദ്ധതികള്‍ വെളിപ്പെട്ടത്. ചടങ്ങില്‍ സംസാരിച്ച ഹോണ്ട മോട്ടോര്‍സൈക്കിള്‍സ് മാര്‍ക്കറ്റിംഗ് വിഭാഗം തലവന്‍ യദ്വിന്ദര്‍ സിങ് ഗുലെറിയ ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തതയോടെ സംസാരിക്കുകയുണ്ടായി. പദ്ധതിയുടെ വിശദാംശങ്ങള്‍ മനെസറിലെ തങ്ങളുടെ എന്‍ജിനീയറിംഗ് വിഭാഗത്തിന് കൈമാറിയിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു.

ഇരുന്നൂറോളം പേരാണ് പ്രൊജക്ടില്‍ ജോലിയെടുക്കുന്നതെന്ന് യദ്വിന്ദര്‍ പറഞ്ഞു. ഹോണ്ട മോട്ടോര്‍സൈക്കിള്‍സില്‍ നിന്നുള്ള നൂറു പേര്‍ക്കൊപ്പം ഹോണ്ട കാര്‍സില്‍ നിന്നുള്ള നൂറ് പേര്‍ ചേര്‍ന്നിട്ടുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ ഇരുവരും വിസമ്മതിച്ചു.

ചെലവ് ചുരുങ്ങുന്നു എന്നതു തന്നെയാണ് പ്രാദേശികമായി ബൈക്ക് വികസിപ്പിച്ചെടുക്കുന്നതിന്‍റെ പ്രധാന നേട്ടം. ഇത് ബൈക്കിന്‍റെ വിലയിടലിലും കാര്യമായി പ്രതിഫലിക്കും. നിലവില്‍ പൂര്‍ണമായി ഇന്ത്യയില്‍ നിര്‍മിച്ച ഹോണ്ട മോട്ടോര്‍സൈക്കിളുകള്‍ ഇന്ത്യയിലില്ല.

Most Read Articles

Malayalam
English summary
Honda will be launching a indigenous motorcycle within a year. Two top officials of HMSI have disclosed that the R&D works have already been launched.
Story first published: Thursday, June 13, 2013, 17:28 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X