കാവസാക്കി നിഞ്ജ 300 ലോഞ്ച് ചെയ്തു

ഏറെ പ്രതീക്ഷിക്കപ്പെട്ടിരുന്ന കാവസാക്കി നിഞ്ജ 300 വിപണിയില്‍ ലോഞ്ച് ചെയ്തു. പൂനെയില്‍ നടന്ന ചടങ്ങിലാണ് ലോഞ്ച് നടന്നത്. 3.5 ലക്ഷം രൂപയാണ് വില.

നിഞ്ജ 4ൃ300ക്കായുള്ള ബുക്കിംഗ് കുറച്ചു ദിവസം മുമ്പ് തുടങ്ങിയിരുന്നു. 40,000 രൂപയാണ് ബുക്കിംഗ് തുക. മൂന്ന് ആഴ്ചയ്ക്കുള്ളില്‍ വാഹനത്തിന്‍റെ ഡെലിവറി തുടങ്ങുമെന്നാണ് ഡീലര്‍മാരില്‍ നിന്ന് ലഭിക്കുന്ന വിവരം. രണ്ട് നിറങ്ങളിലാണ് നിഞ്ജ 300 എത്തിയിരിക്കുന്നത്, വൈറ്റും നിഞ്ജ ഗ്രീനും.

Kawasaki Ninja 300

നിഞ്ജ 250യുമായി നിരവധി സമാനതകളുണ്ടെങ്കിലും കൂടുതല്‍ ആധുനികമായ ശില്‍പ സൗന്ദര്യം വാഹനം കൈയടക്കിയിട്ടുണ്ട്. പഴയ 250 നിഞ്ജയ്ക്കുണ്ടായിരുന്ന സിംഗിള്‍ ഹെ‍ഡ്‍ലാമ്പിന്‍റെ സ്ഥാനത്ത് ട്വിന്‍ ഹെഡ്‍ലാമ്പ് ഇടം പിടിച്ചിരിക്കുന്നു.

വിപണിയ്ല്‍ എതിരാളിയായ ഹോണ്ട മുന്നോട്ടുവെക്കുന്ന വെല്ലുവിളികളെ ഏറ്റെടുക്കുക എന്നതാണ് നിഞ്ജ 300 ബാക്കിന്‍റെ അവതാരലക്ഷ്യം. നിലവിലുള്ള നിഞ്ജ 250 സിസി ബൈക്കിന് പകരക്കാരനായാണ് 300 സിസിക്കാരന്‍ വരുന്നത്.

കുറെക്കൂടി കരുത്തുറ്റ എന്‍ജിന്‍ ഹോണ്ടയെക്കെതിരെ മികച്ച നിലപാടെടുക്കാന്‍ സഹായിക്കുമെന്നതാണ് കാവസാക്കിയുടെ പ്രതീക്ഷ. 250 സിസി പതിപ്പിനെക്കാള്‍ ആധുനികമായ ഡിസൈനാകയാല്‍ യുവാക്കള്‍ കൂടുതല്‍ ആകൃഷ്ടരാകുമെന്നും പ്രതീക്ഷയുണ്ട്.

11,000 ആര്‍പിഎമ്മില്‍ 38.45 കുതിരകളെ അഴിച്ചുവിടാന്‍ നിഞ്ജ 300 എന്‍ജിന് സാധിക്കും. 10,000 ആര്‍പിഎമ്മില്‍ 27 എന്‍എം ചക്രവീര്യവും വാഹനം പകരുന്നു.

Most Read Articles

Malayalam
English summary
Kawasaki Ninja 300 has been launched in India at Rs. 3.5 lakhs.
Story first published: Wednesday, April 10, 2013, 14:51 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X