കെടിഎം എന്‍ഡ്യൂറോ 350 സംശയാസ്പദ സാഹചര്യത്തിൽ!

ബജാജ് കെടിഎം രാജ്യത്തെ മോട്ടോര്‍സ്‌പോര്‍ട്‌സ് തല്‍പരരായ യുവാക്കളെ ഒന്നടങ്കം കൈയിലെടുത്തിരിക്കുകയാണ്. ലോകത്തെ എണ്ണം പറഞ്ഞ സ്‌പോര്‍ട്‌സ് ബൈക്ക് നിര്‍മാതാവായ കെടിഎം ഇന്ത്യയിലേക്ക് പ്രവേശിക്കുന്ന സന്ദര്‍ഭത്തിലും ഇത്രയും മികച്ചൊരു വരവേല്‍പ് അവര്‍ പ്രതീക്ഷിച്ചിരുന്നില്ല. ഇപ്പോള്‍ കെടിഎം തങ്ങളുടെ ഓരോ വാഹനങ്ങളും പതുക്കെ രാജ്യത്തേക്ക് എത്തിച്ചുകൊണ്ടിരിക്കുയാണ്.

ഈ നിരയിലേക്ക് പുതുതായി വരാന്‍ സാധ്യതയുള്ള ഒരു ബൈക്കിനെക്കുറിച്ചാണ് ഇനി പറയുന്നത്. കെടിഎം 390യെ ആധാരമാക്കിയുള്ള എന്‍ഡ്യൂറോ 350 മോഡല്‍ വരുന്നത് സംബന്ധിച്ച് നേരത്തെ തന്നെ ചില ചര്‍ച്ചാവേദികളില്‍ സൂചനകള്‍ കണ്ടിരുന്നു. ഊഹങ്ങള്‍ക്ക് കുറച്ചധികം ബലം നല്‍കുന്ന തരത്തില്‍, എന്‍ഡ്യൂറോ 350 ബൈക്ക് ടെസ്റ്റ് ചെയ്യുന്നതിന്റെ ചിത്രങ്ങളാണ് പുറത്തുവരുന്നത്.

KTM Enduro 350 Spotted

ഈ വാഹനത്തെക്കുറിച്ച് എവിടെയും യാതൊരു പരാമര്‍ശവും കണ്ടെത്താന്‍ കഴിഞ്ഞില്ല. ചര്‍ച്ചാവേദികളിലെല്ലാം ഊഹങ്ങളുടെ പൊടിപൂരം മാത്രമേ കാണുന്നുള്ളൂ. കെടിഎം ഇക്കാര്യത്തില്‍ യാതൊന്നും വിട്ടുപറയുന്നുമില്ല.

ഓസ്ട്രിയയിലാണ് ഈ വണ്ടിയുടെ ടെസ്റ്റ് നടക്കുന്നത്. ചിത്രം നല്‍കുന്ന സൂചനകള്‍ വിശകലനം ചെയ്താല്‍ ബൈക്കിന്റെ എന്‍ജിന്‍ താരതമ്യേന ചെറുതായിരിക്കുമെന്നൂഹിക്കാം. സിംഗിള്‍ ഡിസ്‌ക് ബ്രേക്ക് മാത്രമേ നല്‍കിയിട്ടുള്ളൂ എന്നത് ശ്രദ്ധിക്കുക. ഇക്കാരണത്താലാണ് മിക്കവരും വാഹനം എന്‍ഡ്യൂറോ 350 തന്നെയാണെന്ന നിഗമനത്തിലെത്തിയിരിക്കുന്നത്.

2015 മിലന്‍ ഓട്ടോഷോയില്‍ ഈ വാഹനം കണ്ടേക്കുമെന്നാണ് പ്രതീക്ഷ. ഇന്ത്യന്‍ വിപണിയിലേക്കുള്ള എന്‍ഡ്യൂറോയുടെ പ്രവേശനത്തിന് ഇനിയും കാത്തിരിക്കേണ്ടതായി വരും.

Most Read Articles

Malayalam
കൂടുതല്‍... #ktm #കെടിഎം
English summary
KTM Building A Duke Based Off-Road Bike It's been known for a long time now that KTM has had a supermoto/enduro model planned that's based on the Duke 390.
Story first published: Friday, December 13, 2013, 16:24 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X