എല്‍എംഎല്‍ ഫ്രീഡം ബൈക്ക് വീണ്ടും വിപണിയില്‍

എല്‍എംഎല്‍ 110 സിസി ഫ്രീഡം ബൈക്ക് ചില മാറ്റങ്ങളോടെ വീണ്ടും വിപണിയിലെത്തി. കമ്പനിയുടെ മോഡലുകളില്‍ ഏറ്റവും ജനപ്രിയത നേടിയ മോഡലാണിത്.

വാഹനത്തിന്‍റെ വില തുടങ്ങിയ വിശദാംശങ്ങള്‍ ഇപ്പോഴും വെളിവായിട്ടില്ല. ലഭ്യമായ ചിത്രങ്ങളില്‍ നിന്ന് മനസ്സിലാക്കുന്നത് പ്രകാരം ഡ്യുവല്‍ ടോണ്‍ നിറച്ചേരുവയിലാണ് വാഹനം വരുന്നത്. റെഡ്, ബ്ലാക്, സില്‍വര്‍, ബീജ്, ബ്ലൂ എന്നീ നിറങ്ങളില്‍ ഫ്രീഡം ലഭ്യമാകും.

LML Freedom 110cc

കറുപ്പ് അലോയ് വീലുകള്‍, കറുപ്പ് നിറം പൂശിയ എന്‍ജിന്‍, ക്രോം ഗാര്‍ഡുള്ള സൈലന്‍സര്‍, ഇലക്ട്രിക് സ്റ്റാര്‍ട്ടര്‍, ഗിയര്‍ ലോക്കുള്ള സൈഡ് സ്റ്റാന്‍ഡ് തുടങ്ങിയ സവിശേഷതകള്‍ വാഹനത്തിനുണ്ട്. സൈഡ് സ്റ്റാന്‍ഡ് ഇട്ടിരിക്കുമ്പോള്‍ ഗിയര്‍ ലോക്കാവുന്ന സവിശേഷതയാണ് ഗിയര്‍ ലോക്ക്

ഇന്‍സ്ട്രുമെന്‍റ് കണ്‍സോളില്‍ എല്‍ഇഡി ലൈറ്റുകള്‍ ഘടിപ്പിച്ചിട്ടുണ്ട്.

ദില്ലി ഡീലര്‍ഷിപ്പുകളില്‍ എല്‍എംഎല്‍ ഫ്രീഡം ബൈക്കുകള്‍ ലഭ്യമായിത്തുടങ്ങിയിട്ടുണ്ട്. ഇന്ത്യയിലെമ്പാടുമുള്ള എല്‍എംഎല്‍ ഡീലര്‍ഷിപ്പുകളിലേക്ക് വാഹനം അധികം താമസിക്കാതെ വന്നെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ലോഹ്യ മെഷിനറി ലിമിറ്റഡ് അഥവാ എല്‍എംഎല്‍ ഇന്ത്യയില്‍ പ്യാജിയോ വെസ്പയ്ക്കൊപ്പം ഒരു പ്രതാപകാലം ആസ്വദിച്ചിരുന്നു. പില്‍ക്കാലത്ത് വെസ്പ ഇന്ത്യ വിട്ടുപോയതോടെ എല്‍എംഎലിന്‍റെ ഇന്ത്യയിലെമ്പാടുമുള്ള സാന്നിധ്യത്തില്‍ കുറവ് സംഭവിച്ചു. എന്നാല്‍ തലസ്ഥാന മേഖല, ഗുഡ്ഗാവ്, ഹരിയാന, പഞ്ചാബ്, ഗോവ എന്നിവിടങ്ങളില്‍ കമ്പനിക്ക് സജീവ സാന്നിധ്യം ഇന്നുമുണ്ട്.

Most Read Articles

Malayalam
English summary
A facelifted version of the LML Freedom 110cc has been launched in India.
Story first published: Wednesday, June 12, 2013, 12:10 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X