മഹീന്ദ്ര പന്‍റേറോ ലോഞ്ച് ചെയ്തു

മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര മൂന്ന് പുതിയ പന്‍റേറോ വേരിയന്‍റുകള്‍ പുറത്തിറക്കി. നിലവിലുള്ള ടി-1 മോഡലിന് താഴെയായാണ് പുതിയ വേരിയന്‍റുകള്‍ ഇടം പിടിക്കുക. ടി-2, ട-3, ടി-4 എന്നിവയാണവ.

110 സിസിയുടെ പന്‍റേറോ കമ്മ്യൂട്ടര്‍ ബൈക്ക് മികച്ച ഇന്ധനക്ഷമതയുള്ളതാണ്. പുതിയ പതിപ്പുകള്‍ എത്തുന്നതോടെ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ തെരഞ്ഞെടുപ്പിനുള്ള അവസരം ലഭിക്കുകയാണ്. കൂടാതെ വിലകള്‍ക്കിടയിലെ തെരഞ്ഞെടുപ്പിനുള്ള സാധ്യതയും കൂടുതല്‍ വിപുലമാകുന്നു.

Mahindra Pantero

ഇലകട്രിക് സ്റ്റാര്‍ട്, അലോയ് വീലുകള്‍, അനലോഗ് ഇന്‍സ്ട്രുമെന്‍റ് ക്ലസ്റ്റര്‍ എന്നിങ്ങനെ നിവധി സവിശേഷതകള്‍ പുതിയ പതുപ്പുകളിലുണ്ട്. ഇവയില്‍ ടി-4 ബേസ് വേരിയന്‍റാണ്.

മഹീന്ദ്രയുടെ തനത് എന്‍ജിനായ എംസിഐ-5 ആണ് ഈ ബൈക്കില്‍ ഉപയോഗിച്ചിരിക്കുന്നത്. പൂനെയിലെ ഗവേഷണ വിഭാഗമാണ് ഈ എന്‍ജിന്‍ നിര്‍മാണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചത്.

8.48 കുതിരകളുടെ കരുത്താണ് വാഹനത്തിനുള്ളത്. 8.5 എന്‍എം ചക്രവീര്യവും എന്‍ജിന്‍ പകരുന്നു. മികച്ച മൈലേജ് നിരക്കാണ് എന്‍ജിനുള്ളത്. ലിറ്ററിന് 79.5 കിലോമീറ്റര്‍.

വിലകള്‍
ടി-1 - 48,990
ടി-2 -47,990
ടി-3 - 45,690
ടി-4 - 44,690

മഹീന്ദ്രയുടെ ടൂവീലര്‍ വിഭാഗം വിപണിയില്‍ തരക്കേടില്ലാത്ത പ്രകടനം നടത്തിവരുന്നുണ്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം കമ്പനി 1,01,551 യൂണിറ്റ് ബൈക്കുകള്‍ വിറ്റഴിച്ചു.

Most Read Articles

Malayalam
English summary
Mahindra Two Wheelers latest 110cc fuel efficient commuter bike, the Pantero now comes in three additional variants, below the existing T-1 model.
Story first published: Friday, April 5, 2013, 13:27 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X