ആള്‍ട്ടോ 800ന് പുതിയ ഉയര്‍ന്ന പതിപ്പ്

Maruti Suzuki Alto VXi Variant Launched
ആള്‍ട്ടോ 800 ഹാച്ച്ബാക്കിന് ഒരു ടോപ് എന്‍ഡ് വേരിയന്‍റ് പുറത്തിറങ്ങി. 3,31,185.42 രൂപയാണ് വാഹനത്തിന്‍റെ മെറ്റാലിക് പെയിന്‍റടിച്ച പതിപ്പിന് കൊച്ചി അങ്ങാടിയില്‍ വില. സാധാരണ പെയിന്‍റിലാണെങ്കില്‍ 3,27,399.04 രൂപ വരും.

പുതിയ പതിപ്പില്‍ സെന്‍ട്രല്‍ ലോക്കിംഗ്, പവര്‍ വിന്‍ഡോകള്‍, റിയര്‍ സ്പോയ്‍ലര്‍, പ്രൊട്ടക്ടിവ് ഡോര്‍ മോള്‍ഡിംഗ്സ്, ഫുള്‍ വീല്‍ കവറുകള്‍, യുഎസ്ബി കണക്ടിവിറ്റിയുള്ള ഓഡിയോ സിസ്റ്റം, നാല് സ്റ്റീരിയോ സ്പീക്കറുകള്‍, ഡ്രൈവര്‍ എയര്‍ബാഗ് എന്നിവ കൂടാതെ ഇടതുവശത്ത് റിയര്‍വ്യൂ മിറര്‍ കൂടി ഘടിപ്പിച്ചിട്ടുണ്ട്. ആള്‍ട്ടോ 800ന്‍റെ പല മോഡലുകളിലും ഈ സന്നാഹമില്ല.

796 സിസി ശേഷിയുള്ള അതേ പെട്രോള്‍ എന്‍ജിന്‍ തന്നെയാണ് വാഹനത്തെ നയിക്കുക. 46 കുതിരകളുടെ കരുത്ത് പകരും ഇവന്‍. 69 എന്‍എം ആണ് ചക്രവീര്യം.

നിലവില്‍ എല്‍എക്സ്ഐ, സ്റ്റാന്‍ഡേഡ് പതിപ്പുകള്‍ക്ക് സിഎന്‍ജി വേരിയന്‍റ് ലഭ്യമാണ്. പുതിയ വിഎക്സ്ഐ പതിപ്പിന് സിഎന്‍ജി വേരിയന്‍റ് പ്രഖ്യാപിച്ചിട്ടില്ല. വിപണിയുടെ പ്രതികരണത്തെ ആശ്രയിച്ചായിരിക്കും സിഎന്‍ജി മോഡല്‍ വിപണിയിലെത്തിക്കുക.

മാരുതി സുസൂക്കി ആള്‍ട്ടോ 800 ഹാച്ച്ബാക്കാണ് ഇന്ത്യന്‍ വിപണിയില്‍ ഏറ്റവും വിറ്റുപോകുന്നത്. കഴിഞ്ഞ മാസത്തെ വില്‍പനക്കണക്കുകള്‍ പ്രകാരം മാരുതിയുടെ തന്നെ സ്വിഫ്റ്റ് ഡിസൈര്‍ ഈ സ്ഥാനം കൈയടക്കിയിരുന്നു. എന്നിരിക്കിലും വോള്യം വിപണിയില്‍ ആള്‍ട്ടോ 800ന്‍റെ സ്ഥാനത്തിന് ഇളക്കമൊന്നും തട്ടിയിട്ടില്ല.

Most Read Articles

Malayalam
English summary
Maruti Suzuki has added a new top end variant to the Alto hatchback.
Story first published: Tuesday, June 18, 2013, 13:47 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X