പോളാരിസും എന്‍ഫീല്‍ഡും കൈകോര്‍ക്കുന്നതെന്തിന്?

പോളാരിസിനെ ഒരു എടിവി (ആള്‍ ടെറെയ്ന്‍ വെഹിക്കിള്‍) നിര്‍മാതാവെന്ന നിലയിലാണ് നാമറിയുന്നത്. വോള്യം വിപണിയിലേക്ക് ഒരിക്കലും കയറി നില്‍ക്കാന്‍ ഇടവരാത്ത വാഹനങ്ങളാണ് എടിവികള്‍. ഇവ നിരത്തിലിറക്കി ഓടിക്കാന്‍ ഇന്ന് ലോകത്തെവിടെയും സാധിക്കില്ല. വാഹനനിര്‍മാതാക്കളെന്ന നിലയില്‍ കുറെക്കൂടി പെരുമ കൊണ്ടുവരുന്ന ഇടങ്ങളിലേക്ക് നീങ്ങുക എന്നത് പോളാരിസിന്‍റെ ലക്ഷ്യമാണ്. ഇക്കാരണത്താലാണ് വിക്ടറി എന്ന മോട്ടോര്‍സൈക്കിള്‍ ബ്രാന്‍ഡിനു തന്നെ പോളാരിസ് രൂപം നല്‍കിയത്. പിന്നീട്, ഉല്‍പാദനം അവസാനിപ്പിച്ചിരുന്ന ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍ ബ്രാന്‍ഡിനെ 2011ല്‍ ഏറ്റെടുത്തു. ഈ രണ്ട് ബ്രാന്‍ഡുകളും ക്രൂയിസര്‍ ബൈക്കുകളിലാണ് ശ്രദ്ധയൂന്നുന്നതെന്നത് ശ്രദ്ധേയമാണ്. ഹര്‍ലി ഡേവിസന്‍ പോലുള്ള വന്‍ ബ്രാന്‍ഡുകളോട് നേരിട്ട് ഏറ്റുമുട്ടുകയാണ് ഈ ബ്രാന്‍ഡുകള്‍ വഴി പോളാരിസ് ചെയ്യുന്നത്.

ഇത്രയും പറഞ്ഞുവന്നത് പോളാരിസിന്‍റെ ചില ഇന്ത്യന്‍ പദ്ധതികളെക്കുറിച്ച് പറയുവാനാണ്. എയ്ഷര്‍ ഗ്രൂപ്പിന്‍റെ ഉടമസ്ഥതയിലുള്ള റോയല്‍ എന്‍ഫീല്‍ഡുമായി ചില ഇടപാടുകള്‍ക്ക് പോളാരിസ് മുതിര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. നേരത്തെതന്നെ എയ്ഷറും പോളാരിസും ഒരു കരാര്‍ ഒപ്പിച്ചിരുന്നു. ഇത് കാര്‍ വിപണിയെ ലാക്കാക്കിയാണെന്നാണ് മനസ്സിലാക്കാന്‍ കഴിഞ്ഞിരുന്നത്. എന്നാല്‍, പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത്, ഈ കരാര്‍ കുറെക്കൂടി വിപുലമാണെന്നാണ്. അതായത്, റോയല്‍ എന്‍ഫീല്‍ഡുമായി ചേര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് പോളാരിസിനെ അനുവദിക്കും വിധമാണ് കാര്യങ്ങള്‍.

Victory Jackpot

350, 500 സിസി സെഗ്മെന്‍റുകളിലാണ് റോയല്‍ എന്‍ഫീല്‍ഡ് വാഹനങ്ങള്‍ വരുന്നത്. ഈ എന്‍ജിനുകള്‍ വിവിധ മോഡലുകളില്‍ വെക്കുന്നതാണ് രീതി. കുറെക്കൂടി ഉയര്‍ന്ന എന്‍ജിന്‍ കരുത്തുള്ള സൂപ്പര്‍ബൈക്കുകളിലേക്കും ക്രൂയിസറുകളിലേക്കും തങ്ങളുടെ സാന്നിധ്യമെത്തിക്കാന്‍ എന്‍ഫീല്‍ഡ് ആഗ്രഹിക്കുന്നുണ്ട്. ഇതിന് പോളാരിസിന്‍റെ സഹയാത്രികത്വം സഹായകരമാകും.

പോളാരിസില്‍ നിന്ന് റോയല്‍ എന്‍ഫീല്‍ഡിന് ലഭിക്കാവുന്ന പ്രധാന സാങ്കേതിക സഹായങ്ങളിലൊന്ന് വി-ട്വിന്‍ എന്‍ജിന്‍ നിര്‍മാണത്തിലാണ്. ഈ എന്‍ജിന്‍ സാങ്കേതികത സ്വന്തമായാല്‍ ഹര്‍ലി ഡേവിസണ്‍ പോലുള്ള മോട്ടോര്‍സൈക്കിളുകളുമായി ഏറ്റുനില്‍ക്കാന്‍ റോയല്‍ എന്‍ഫീല്‍ഡിന് മറ്റ് പ്രതിബന്ധങ്ങള്‍ ഒന്നും തന്നെയില്ല.

Most Read Articles

Malayalam
English summary
Reports say that a rumor about the tie-up of Polaris and Royal Enfield has been spiraling around the industry.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X