യമഹ ഡിലൈറ്റ് 125 സ്‌കൂട്ടര്‍ ലോഞ്ച് ചെയ്തു

യമഹയുടെ പുതിയ ഓട്ടോമാറ്റിക് സ്‌കൂട്ടര്‍, ഡിലൈറ്റ് 125 വിപണിയില്‍ ലോഞ്ച് ചെയ്തു. ഈ 2014 മോഡല്‍ യൂറോപ്പിലാണ് ലോഞ്ച് ചെയ്തിരിക്കുന്നത്.

125 സിസി സെഗ്മെന്റിലായതിനാല്‍ ഇന്ത്യക്കാര്‍ ഈ വാഹനത്തിലേക്ക് പ്രതീക്ഷയോടെ നോക്കുകയാണെങ്കില്‍ അത് വലിയ തോതില്‍ എതിര്‍ക്കപ്പെടുകയില്ല എന്ന് കരുതണം. ഇതിനര്‍തഥം ഈ വാഹനം ഇന്ത്യയിലെത്തുമെന്നല്ല. എത്തിയാല്‍ അനര്‍ത്ഥമൊന്നുമില്ല എന്നുമാത്രം. രാജ്യത്ത് ഈയിടെ മാത്രം സ്‌കൂട്ടര്‍ വിപണിയിലെത്തിയ കമ്പനിക്ക് ഡിലൈറ്റ് സ്‌കൂട്ടറിന്റെ ക്ലാസിക് ഡിസൈന്‍ ശൈലി ഗുണം ചെയ്യുമെന്നു കരുതാം. യൂറോപ്പിലെ പതിപ്പില്‍ നല്‍കിയിരിക്കുന്ന സവിശേഷതകളില്‍ കുറെയെല്ലാം നിലനിര്‍ത്തുകയാണെങ്കില്‍ വെസ്പ സ്‌കൂട്ടറിന് ഒരു തരക്കേടില്ലാത്ത എതിരാളിയെയും കിട്ടും.

114 സിസി

114 സിസി

114 സിസിയുടെ എയര്‍ കൂള്‍ഡ്, സിംഗിള്‍ സിലിണ്ടര്‍, 4 സ്‌ട്രോക്ക് എന്‍ജിനാണ് യമഹ ഡിലൈറ്റ് സ്‌കൂട്ടറില്‍ ഘടിപ്പിച്ചിരിക്കുന്നത്. യമഹയുടെ ജെറ്റ് ഫ്യുവല്‍ ഇന്‍ജക്ഷന്‍ സാങ്കേതികത ഈ എന്‍ജിനില്‍ പ്രയോഗിച്ചിരിക്കുന്നു.

98 കിലോഗ്രാം

98 കിലോഗ്രാം

98 കിലോഗ്രാം മാത്രമാണ് വാഹനത്തിന്റെ ഭാരം. ഉയരം 755 മില്ലിമീറ്ററും. തിരക്കേറിയ നഗരപാതകളില്‍ വാഹനത്തിന്റെ കൈകാര്യക്ഷമത വര്‍ധിപ്പിക്കാന്‍ ഈ അളവു തൂക്കങ്ങള്‍ക്ക് സാധിക്കും.

ടേണിംഗ് റേഡിയസ്

ടേണിംഗ് റേഡിയസ്

ഡിലൈറ്റിന്റെ ടേണിംഗ് റേഡിയസ് 1.8 മീറ്ററാണ്. ഇത് വെസ്പയെക്കാള്‍ ഉയര്‍ന്നതാണ്.

സൌകര്യങ്ങള്‍

സൌകര്യങ്ങള്‍

സീറ്റിനടിയില്‍ ഹെല്‍മെറ്റ് സ്റ്റോറേജ്

സൌകര്യങ്ങള്‍

സൌകര്യങ്ങള്‍

മുന്നില്‍ ഗ്ലോവ് ബോക്‌സ്

ബ്രേക്ക്

ബ്രേക്ക്

180 എംഎംഡിസ്‌ക് ബ്രേക്കുകള്‍, 3 സ്‌പോക്ക് അലോയ് വീലുകള്‍ എന്നിവ വാഹനത്തിനുണ്ട്.

നിറം

നിറം

മില്‍ക്കി വൈറ്റ്, മിഡ്‌നൈറ്റ് ബ്ലാക്, മാഗ്നറ്റിക് ബ്രോണ്‍സ് എന്നീ നിറങ്ങളില്‍ ഡിലൈറ്റ് വിപണിയില്‍ ലഭിക്കും.

വില

വില

ടാക്‌സൊഴികെ 1799 യൂറോയാണ് ഡിലൈറ്റിന് വില. ഇത് ഇന്ത്യന്‍ രൂപയിലേക്ക് വിവര്‍ത്തനം ചെയ്താല്‍ 1,64,337 എന്ന് കിട്ടുന്നു. ഇന്ത്യയില്‍ ലോഞ്ച് ചെയ്യുകയാണെങ്കില്‍ അത് ഈ വിലയ്ക്കായിരിക്കില്ല എന്ന്ത് ഉറപ്പാണല്ലോ. കൂടാതെ ഇതെ സവിശേഷതകളോടെയും ഇന്ത്യയിലെത്തില്ല എന്നുകൂടി ഉറപ്പിക്കാം!

Most Read Articles

Malayalam
English summary
The yamaha d'elight 125cc segment scooter has been launched in Europe.
Story first published: Wednesday, July 24, 2013, 16:42 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X