യമഹ സൂപ്പര്‍ബൈക്കുകള്‍ക്ക് വിലകൂടുന്നു

ഇന്ത്യന്‍ ബൈക്ക് വിപണിയുടെ വേഗത ഏറുകയാണ്. നൂറും നൂറ്റമ്പതും സിസി ബൈക്കുകളുടെ വിപണിപരമായ പ്രാധാന്യം അവശേഷിക്കുമ്പോള്‍ തന്നെ സമാന്തരമായ വളര്‍ച്ചയാണ് സൂപ്പര്‍ബൈക്ക് വിപണി പ്രകടിപ്പിക്കുന്നത്. ഗ്രാമീണ ഇന്ത്യയുടെ സാമ്പത്തിക സ്ഥിതിയില്‍ കാര്യമായ മാറ്റമൊന്നുമുണ്ടാകുന്നില്ല എന്നതിനാല്‍ 100 സിസി കാലം അടുത്തൊന്നും അവസാനിക്കാന്‍ പോകുന്നില്ല. നഗരങ്ങളിലെ ഇടത്തരക്കാരുടെ ക്രയശേഷിയില്‍ അടിക്കടി വര്‍ധനയുണ്ടാകുന്നുണ്ട് എന്നതിനാല്‍ സൂപ്പര്‍ബൈക്കുകളുടെ യുഗപ്പിറവി തുടങ്ങുകയും ചെയ്തിരിക്കുന്നു.

യമഹയുടെ കൊടുംകരുത്തുള്ള ബൈക്കുകള്‍ ഇറക്കുമതി ചെയ്യുന്നവയാണ്. ഇവ ഇന്ത്യയില്‍ ഉല്‍പാദനം തുടങ്ങാന്‍ മാത്രം വോള്യത്തിലേക്ക് സൂപ്പര്‍ബൈക്ക് വിഭാഗത്തില്‍ യമഹയടക്കം ആരുടെയും വില്‍പന എത്തിയിട്ടില്ല എന്നു വേണമെങ്കില്‍ പറയാം. കുറഞ്ഞ ശേഷിയുള്ളവ ഘടകഭാഗങ്ങള്‍ എത്തിച്ച് ഇന്ത്യയില്‍ ഘടിപ്പിക്കുകയും ഉയര്‍ന്ന ശേഷിയുള്ളവ പൂര്‍ണമായും നിര്‍മിച്ച് ഇറക്കുമതി ചെയ്യുകയുമാണ് ചെയ്യുന്നത്.

പുതിയ വാര്‍ത്ത ഇന്ത്യന്‍ രൂപയുടെ വിലയിടിവുമായി ബന്ധപ്പെട്ടതാണ്. രൂപയുടെ മൂല്യം അന്തംവിട്ടിറങ്ങുമ്പോള്‍ ഇറക്കുമതിക്ക് കൂടുതല്‍ ചെലവ് വരുന്നത് സ്വാഭാവികം. ഇക്കാരണത്താലാണ് യമഹ ഇന്ത്യ സൂപ്പര്‍ബൈക്ക് നിരയെ വിലകൂട്ടലിന് വിധേയമാകുന്നത്. കൂടിയ നിരക്കുകള്‍ താഴെ കാണാം.

യമഹ എഫ്സെഡ്1-എന്‍

യമഹ എഫ്സെഡ്1-എന്‍

യമഹ എഫ്സെഡ്1-എന്‍: Rs. 10,72,045

(998സിസി/ 150പിഎസ്@11,000ആര്‍പിഎം/ 106എന്‍എം@8000ആര്‍പിഎം)

യമഹ വൈസെഡ്എഫ്-ആര്‍1

യമഹ വൈസെഡ്എഫ്-ആര്‍1

യമഹ വൈസെഡ്എഫ്-ആര്‍1: Rs.15,60,182

(998സിസി/ 182.1പിഎസ്@12,500ആര്‍പിഎം/ 115.5എന്‍എം@10,000ആര്‍പിഎം)

യമഹ വി-മാക്സ്

യമഹ വി-മാക്സ്

യമഹ വി-മാക്സ്: Rs. 25,65,423

(1679സിസി/ 200.1പിഎസ്@9000ആര്‍പിഎം/ 166.8എന്‍എം@6500ആര്‍പിഎം)

Most Read Articles

Malayalam
English summary
Yamaha India has hiked the prices of its superbikes in the market.
Story first published: Tuesday, June 25, 2013, 17:24 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X