യമഹ റേ സ്‌കൂട്ടറിന് തിരിച്ചുവിളി

Yamaha Ray, 56,082 Units Recalled
യമഹ റേ സ്‌കൂട്ടറിന്റെ 56,082 യൂണിറ്റുകള്‍ കമ്പനി തിരിച്ചു വിളിക്കുന്നു. ചില യൂണിറ്റുകളില്‍ ഹാന്‍ഡില്‍ ബാറുകള്‍ക്ക് സംഭവിച്ച തകരാറാണ് തിരിച്ചുവിളിക്ക് കാരണമായതെന്നറിയുന്നു. ശരിയായി വെല്‍ഡ് ചെയ്തിട്ടില്ല എന്നതാണ് പ്രശ്‌നം എന്നാണ് കമ്പനിയില്‍ നിന്നുള്ള പ്രസ്താവന പറയുന്നത്.

പ്രത്യേക സാഹചര്യങ്ങളില്‍ ഹാന്‍ഡില്‍ബാര്‍ തകരാര്‍ സ്റ്റീയറിംഗ് പ്രവര്‍ത്തനങ്ങളെ ബാധിക്കാനിടയുണ്ടെന്ന് പ്രസ്താവന വ്യക്തമാക്കുന്നു.

പ്രശ്‌ന പരിഹാരത്തിനായി ഓരോ ഉപഭോക്താക്കളെയും നേരിട്ട് ബന്ധപ്പെടുമെന്ന് യമഹ വ്യക്തമാക്കി. ഉപഭോക്താവ് ഒരല്‍പം സമയം ചെലവഴിക്കാന്‍ മാത്രം തയ്യാറായാല്‍ മതിയാവും. തകരാര്‍ സൗജന്യമായി പരിഹരിക്കപ്പെടും.

ഇടയ്ക്കിടെ നടത്താറുള്ള ടെസ്റ്റില്‍ നിന്നാണ് റേ സ്‌കൂട്ടറിന്റെ ഹാന്‍ഡില്‍ബാര്‍ തകരാര്‍ കണ്ടു പിടിച്ചത്. തകരാര്‍ സംഭവിച്ച ബാച്ചുകളെ പ്രത്യേകം തിരിച്ചറിഞ്ഞിട്ടുണ്ട്. യമഹ റേ സ്‌കൂട്ടറുകള്‍ക്ക് മാത്രമാണ് പ്രശ്‌നമുള്ളത്. യമഹ റേ സെഡ് മോഡലുകള്‍ക്ക് ഈ തകരാറില്ല എന്ന്ത് പ്രത്യേകം ശ്രദ്ധിക്കണം.

ഇന്ത്യന്‍ വിപണിയില്‍ ഇത്തരം സത്യസന്ധമായ തിരിച്ചുവിളികള്‍ പൊതുവില്‍ കുറവാണ്. മിക്കവാറും നിര്‍മാതാക്കള്‍ ഉല്‍പന്നങ്ങളുടെ തകരാറുകള്‍ പരമാവധി ഒളിച്ചുപിടിക്കാനാണ് ശ്രമിക്കാറുള്ളത്. ഈയിടെയായി, ചില വിദേശ കമ്പനികളുടെ ഭാഗത്തു നിന്ന് വളരെ അനുകൂലമായ നിലപാടുകള്‍ വരുന്നുണ്ട്. ഉല്‍പന്നത്തിന് തകരാര്‍ കണ്ടെത്തിയാല്‍ തിരിച്ചു വിളിക്കുന്നത് കമ്പനിയുടെ യശസ്സ് ഉയര്‍ത്തുകയേയുള്ളുവെന്ന് തിരിച്ചറിയപ്പെട്ടു തുടങ്ങിയിട്ടുണ്ട്.

Most Read Articles

Malayalam
English summary
Yamaha Ray, 56,082 Units Recalled India Yamaha Motor issued a product recall last weekend.
Story first published: Tuesday, July 23, 2013, 11:23 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X