യമഹ ഗവേഷണക്കമ്പനി സ്ഥാപിക്കുന്നു

Yamaha R15
രാജ്യത്തെ വിപണിയുടെ സാധ്യത തിരിച്ചറിഞ്ഞതോടെ അങ്ങേയറ്റം ആക്രാമകമായി പെരുമാറിവരികയാണ് യമഹ. സ്കൂട്ടര്‍ വിപണിയിലേക്ക് യമഹ റേ എന്ന വാഹനവുമായി കടന്നിരുന്നത് ഇതിന്‍റെ ആദ്യ ലക്ഷണങ്ങളിലൊന്നായിരുന്നു. ബ്രാന്‍ഡ് അംബാസ്സഡറായി ദീപിക പദുക്കോണിനെ നിയമിക്കുകയും ചെയ്തിരുന്നു.

നിക്ഷേപം ഇറക്കിയാല്‍ മുതലാകും എന്ന ബോധ്യം വന്ന യമഹ ഇപ്പോള്‍ കുറെക്കൂടി ദൂരം മുമ്പോട്ട് പോകാനുള്ള നീക്കത്തിലാണ്. ഇന്ത്യയില്‍ ഒരു റിസര്‍ച്ച് ആന്‍ഡ് ഡവലപ്മെന്‍റ് കമ്പനി സ്ഥാപിക്കുക എന്നതാണ് യമഹയുടെ പദ്ധതി. ഇക്കാര്യം കമ്പനി പ്രഖ്യാപിക്കുകയും ചെയ്തു.

ഉത്തര്‍പ്രദേശിലെ സുരാജ്പൂരിലായിരിക്കും ഗവേഷണസ്ഥാപനം പ്രവര്‍ത്തിക്കുക എന്ന് യമഹ വ്യക്തമാക്കി. കുറഞ്ഞ ചെലവില്‍ നിര്‍മിക്കാവുന്ന സ്കൂട്ടറുകളും ഇന്ധനക്ഷമമായ മോട്ടോര്‍സൈക്കിളുകളുമെല്ലാം ഈ കേന്ദ്രത്തില്‍ വികസിപ്പിച്ചെടുക്കുമെന്നാണ് യമഹ പറയുന്നത്. ഇന്ത്യയുടെ ഇന്നത്തെ സാമ്പത്തിക സാഹചര്യങ്ങള്‍ക്ക് അനുസൃതമായ വാഹനങ്ങള്‍ നിര്‍മിക്കുന്നതിന് രാജ്യത്തു തന്നെ ഗവേഷണകേന്ദ്രം തുടങ്ങേണ്ടത് ആവശ്യമാണെന്ന് കമ്പനി ചൂണ്ടിക്കാട്ടി.

ഇന്ത്യയില്‍ സ്ഥാപിക്കാനുദ്ദേശിക്കുന്ന യമഹയുടെ ഗവേഷണസ്ഥാപനം ലോകത്ത് അഞ്ചാമത്തേതാണ്. ഇറ്റലി, തായ്‍വാന്‍, ചൈന, തായ്‍ലന്‍ഡ് എന്നിവിടങ്ങളിലാണ് യമഹ ഗവേഷണകേന്ദ്രങ്ങള്‍ ഇന്ന് നിലവിലുള്ളത്.

രാജ്യത്ത് ഹോണ്ട, ഹീറോ, ബജാജ്, ടിവിഎസ് തുടങ്ങിയ കമ്പനികള്‍ ഉയര്‍ത്തുന്ന വെല്ലുവിളികളെ നേരിടേണ്ടത് യമഹയുടെ മുന്നോട്ടുപോക്കിന് അനിവാര്യമാണ്.

Most Read Articles

Malayalam
English summary
Yamaha Motor Co Ltd, which has now established a new R&D company under the name Yamaha Motor Research and Development India Pvt. Ltd.
Story first published: Wednesday, April 10, 2013, 17:30 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X