ആദ്യ യമഹ ത്രീ സിലിണ്ടര്‍ ബൈക്ക് (എംടി-09)

യമഹയുടെ ആദ്യത്തെ ത്രീ സിലിണ്ടര്‍ എന്‍ജിന്‍ ഘടിപ്പിച്ച എഫ്സെഡ്/എംടി-09 സ്ട്രീറ്റ് ബൈക്ക് അവതരിച്ചു. യൂറോപ്യന്‍ വിപണിയെ ലാക്കാക്കിയുള്ളതാണ് എഫ്സെഡ്/എംടി-09 2014 മോഡല്‍. ഇതേ മോട്ടോര്‍സൈക്കിള്‍ യുഎസ്സിലും വരുമെന്ന് യമഹ പ്രഖ്യാപിച്ചിട്ടുണ്ട്.

കുറച്ചാഴ്ചകള്‍ക്കു മുമ്പാണ് എഫ്സെഡ്/എംടി-09 ബൈക്കിന്‍റെ ടീസര്‍ വീഡിയോ 'ജപ്പാന്‍റെ ഇരുണ്ട മുഖം' എന്ന പേരില്‍ പുറത്തിറങ്ങിയത്.

847 സിസി ശേഷിയുള്ള മൂന്ന് സിലിണ്ടര്‍ എന്‍ജിനാണ് മോട്ടോര്‍സൈക്കിളില്‍ ഘടിപ്പിച്ചിട്ടുള്ളത്. 113 കുതിരകളെ പൂട്ടിയിരിക്കുന്നു (10,000 ആര്‍പിഎമ്മില്‍) ഈ വാഹനത്തില്‍. 8500 ആര്‍പിഎമ്മില്‍ 87 എന്‍എം ചക്രവീര്യവും ഈ എന്‍ജിന്‍ പകരുന്നു,

നിലവിലുള്ള യമഹ എഫ്സെഡ്8ന് പകരക്കാരനായാണ് എഫ്സെഡ്/എംടി-09 വരുന്നത്. കരുത്തിലും പ്രകടനത്തിലും എഴ്സെഡ്8-നെക്കാള്‍ മുമ്പിലാണ് എഫ്സെഡ്/എംടി-09. 104 കുതിരശക്തിയാണ് എഫ്സെഡ്8 എന്‍ജിന്‍ നല്‍കുന്നത്.

എംടി-09 നിര്‍മിച്ചിരിക്കുന്നത് സിഎഫ് അലൂമിനിയം ഡൈൃ-കാസ്റ്റ് ഫ്രെയിമിലാണ്. എഫ്സെഡ്8-നെക്കാള്‍ 51 പൗണ്ട് ഭാരക്കുറവുണ്ടിതിന്. മുന്നില്‍ 298എംഎം ഡിസ്കുകള്‍, പിന്നില്‍ ഒരു 145എംഎം ഡിസ്ക് എന്നിവയാണ് മറ്റ് സവിശേഷതകള്‍.

എംടി-09 ഇന്ത്യയിലേക്ക് വരാതിരിക്കാന്‍ കാരണമൊന്നും കാണുന്നില്ല; കുറച്ച് വൈകിയാലും. പൂര്‍ണമായും പുറത്ത് നിര്‍മിച്ച് ഇന്ത്യയിലേക്ക് കയറ്റിവിടുകയായിരിക്കും ചെയ്യുക.

2014 Yamaha FZ/MT-09 Three Cylinder Street Bike

Most Read Articles

Malayalam
Story first published: Wednesday, June 12, 2013, 19:02 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X