ജാവ യെസ്ഡി ആരാധകര്‍ ഒത്തുചേരുന്നു

By Santheep

ജാവ യെസ്ഡി ബൈക്കുകളുടെ ആരാധകരെ രാജ്യത്തെ ഏതു നഗരത്തിലും കണ്ടെത്താനാവും. കര്‍ണാടകത്തില്‍ തീര്‍ച്ചയായും ഈ ബൈക്കുകള്‍ക്ക് വന്‍ ആരാധകനിര തന്നെയുണ്ട്. ജാവ യെസ്ഡി ബൈക്കുകളുടെ മാതൃദേശമാണ് കര്‍ണാടകം. മൈസൂരിലാണ് അറുപതുകളുടെ ഹിപ്പി യൗവനത്തെ ത്രസിപ്പിച്ച ജാവ യെസ്ഡി ബൈക്കുകള്‍ നിര്‍മിച്ചിരുന്ന ഐഡിയല്‍ ജാവ ഇന്ത്യ ലിമിറ്റഡ് സ്ഥാപിക്കപ്പെട്ടത്. 2005 വരെ ഈ കമ്പനി ബൈക്കുകളിറക്കിക്കൊണ്ടിരുന്നു.

എല്ലാ വര്‍ഷവും ബങ്കളുരു നഗരത്തിലെ ജാവ യെസ്ഡി ആരാധകര്‍ ബങ്കളുരുവില്‍ ഒത്തുചേരുന്നു. ഇത് കഴിഞ്ഞ പന്ത്രണ്ടു വര്‍ഷമായിട്ടുള്ള പതിവാണ്. ഇത്തവണത്തെ ജാവ യെസ്ഡി ഡേ ജൂലൈ 13 ഞായറാഴ്ചയാണ് സംഘടിപ്പിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ താഴെ.

ജാവ യെസ്ഡി ആരാധകര്‍ ഒത്തുചേരുന്നു

തുടര്‍ന്നുവായിക്കാന്‍ ചിത്രങ്ങളിലൂടെ നീങ്ങുക.

ജാവ യെസ്ഡി ആരാധകര്‍ ഒത്തുചേരുന്നു

മൈസൂരിലെ ഐഡിയല്‍ ജാവ കമ്പനിയാണ് ജാവ യെസ്ഡ് മോട്ടോര്‍സൈക്കിളുകള്‍ നിര്‍മിച്ച് വിപണിയിലെത്തിച്ചിരുന്നത്. 1960 മുതല്‍ 2005 വരെ ഈ മോട്ടോര്‍സൈക്കിളുകള്‍ വിപണിയിലെത്തി. 175 സിസി, 250 സിസി, 350 സിസി എന്നിങ്ങനെ വ്യത്യസ്ത ശേഷികളിലുള്ള എന്‍ജിനുകള്‍ ഘടിപ്പിച്ച് ജാവ ബൈക്കുകള്‍ നിരത്തിലിറങ്ങിയിരുന്നു.

ജാവ യെസ്ഡി ആരാധകര്‍ ഒത്തുചേരുന്നു

വില്‍സന്‍ ഗാഡന്‍ 10ത് ക്രോസ്സില്‍ സ്ഥിതി ചെയ്യുന്ന ഹൊമ്പെഗൗഡ സ്‌കൂള്‍ ഗ്രൗണ്ടിലാണ് ഇത്തവണത്തെ ജാവ യെസ്ഡി ഡേ സംഘടിപ്പിക്കുന്നത്. ഇവിടെ നിന്ന് ബൈക്കര്‍മാര്‍ മൈസൂര്‍-ബങ്കളുരു റോഡിലെ രസ്ത കഫെയിലേക്ക് ഓടിച്ചുനീങ്ങും. ഏതാണ്ട് 40 കിലോമീറ്റര്‍ ദൂരം.

ജാവ യെസ്ഡി ആരാധകര്‍ ഒത്തുചേരുന്നു

ബൈക്കിങ്ങില്‍ താല്‍പര്യമുള്ളവര്‍ക്കും ബൈക്ക് കലക്ടര്‍മാര്‍ക്കും ഗതകാല മോഡലുകളെ സ്‌നേഹിക്കുന്നവര്‍ക്കുമെല്ലാം ഈ പരിപാടി ഒരു വിരുന്നായിരിക്കും. ജാവ ഫാക്ടറിയില്‍ നേരത്തെ ജോലി ചെയ്തിരുന്നവരുമായി ആശ്യവിനിമയം ചെയ്യുവാനുള്ള അവസരവും ഇവിടെ ഒരുക്കിയിട്ടുണ്ട്.

ജാവ യെസ്ഡി ആരാധകര്‍ ഒത്തുചേരുന്നു

ബാംഗ്ലൂര്‍ ജാവ യെസ്ഡി മോട്ടോര്‍സൈക്കിള്‍ ക്ലബ്ബാണ് പരിപാടി സംഘടിപ്പിക്കുന്നത്. 2007ല്‍ സ്ഥാപിക്കപ്പെട്ടതാണ് ഈ ക്ലബ്ബ്. ജാവ യെസ്ഡി ബൈക്കുകള്‍ കണ്ടെത്തി അവയുടെ പ്രതാപകാല ശൈലിയില്‍ തന്നെ മോഡിഫൈ ചെയ്‌തെടുക്കുന്നതും മറ്റും ഈ ക്ലബ്ബിന്റെ പ്രധാന പരിപാടികളിലൊന്നാണ്.

ജാവ യെസ്ഡി ആരാധകര്‍ ഒത്തുചേരുന്നു

കടക്കെണിയിലകപ്പെട്ടാണ് ഐഡിയല്‍ ജാവ കമ്പനി പ്രവര്‍ത്തനം നിറുത്തിയത്. കമ്പനി ഇന്നില്ലെങ്കിലും 60കളില്‍ ബങ്കളുരു, മൈസൂര്‍ തുടങ്ങിയ നഗരങ്ങളിലെ മിഡില്‍ ക്ലാസ് യുവാക്കള്‍ക്കിടയില്‍ ഈ ബൈക്ക് സൃഷ്ടിച്ച തരംഗം ഇന്നും നിലനില്‍ക്കുന്നു. ബങ്കളുരുവില്‍ ഈ ബൈക്കുകളുടെ ഉടമസ്ഥതയും മറ്റും ഒരു ഉപസംസ്‌കാര(സബ് കള്‍ചര്‍)മായി തിരിച്ചറിയപ്പെട്ടിട്ടുണ്ട്.

രജിസ്‌ട്രേഷന്‍

രജിസ്‌ട്രേഷന്‍

  • ലോകേഷ് ജെഎം - 9880033994
  • അമ്രിത് അപ്പയ്യ - 9880105455

Most Read Articles

Malayalam
English summary
The 12th edition of the International Jawa Yezdi Day will take place on Sunday, the 13th July, in Bangalore.
Story first published: Saturday, July 12, 2014, 18:04 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X