മഹീന്ദ്ര ഗസ്‌റ്റോ വിപണിയിലെത്തി

By Santheep

മഹീന്ദ്ര ഗസ്‌റ്റോ സ്‌കൂട്ടര്‍ ഇന്ത്യന്‍ വിപണിയിലെത്തി. ഏറെ നാളുകളായി വിപണി കാത്തിരിക്കുന്ന വാഹനമാണിത്. ദില്ലി എക്‌സ്‌ഷോറൂം നിരക്ക് പ്രകാരം 43,000 രൂപയിലാണ് ഗസ്റ്റോ മോഡലുകളുടെ വില തുടങ്ങുന്നത്.

ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലും ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലും ഈ വാഹനം ലോഞ്ച് ചെയ്യാന്‍ മഹീന്ദ്രയ്ക്ക് പദ്ധതിയുണ്ട്. കൂടുതല്‍ വിവരങ്ങള്‍ താഴെ.

മഹീന്ദ്ര ഗസ്‌റ്റോ വിപണിയിലെത്തി

ചിത്രങ്ങളിലൂടെ നീങ്ങുക.

മഹീന്ദ്ര ഗസ്‌റ്റോ വിപണിയിലെത്തി

രണ്ടു വേരിയന്റുകളാണ് ഗസ്‌റ്റോയ്ക്കുള്ളത്. ഇവയുടെ വിലവിവരങ്ങള്‍ താഴെ.

ഗസ്റ്റോ ഡിഎക്‌സ്: 43,000

ഗസ്‌റ്റോ വിഎക്‌സ്: 47,000

മഹീന്ദ്ര ഗസ്‌റ്റോ വിപണിയിലെത്തി

മഹീന്ദ്രയുടെ തനത് സാങ്കേതികതയില്‍ വകസിപ്പിച്ചെടുത്ത വാഹനമാണ് ഗസ്റ്റോ. 109 സിസി ശേഷിയുള്ള എന്‍ജിന്‍ ഘടിപ്പിച്ചിരിക്കുന്നു വാഹനത്തില്‍. 7500 ആര്‍പിഎമ്മില്‍ 8 കുതിരശക്തിയും 5000 ആര്‍പിഎമ്മില്‍ 8.5 എന്‍എം ചക്രവീര്യവും പകരുന്നു ഈ വാഹനം.

മഹീന്ദ്ര ഗസ്‌റ്റോ വിപണിയിലെത്തി

മണിക്കൂറില്‍ 60 കിലോമീറ്റര്‍ വേഗത പിടിക്കാന്‍ മഹീന്ദ്ര ഗസ്റ്റോ സ്‌കൂട്ടര്‍ എടുക്കുന്ന സമയം 10.3 സെക്കന്‍ഡാണ്. എആര്‍എഐ സാക്ഷ്യപ്പെടുത്തിയ മൈലേജ് നിരക്ക് ലിറ്ററിന് 63 കിലോമീറ്റര്‍.

മഹീന്ദ്ര ഗസ്‌റ്റോ വിപണിയിലെത്തി

വാഹനത്തില്‍ ഇറ്റാലിയന്‍ സ്‌കൂട്ടര്‍ ഡിസൈന്‍ ശൈലിയോടുള്ള ചായ്‌വ് പ്രകടമാണ്. എല്‍ഇഡി പൈലറ്റ് ലൈറ്റുകള്‍, സ്മാര്‍ട്ട് കീ, ഫൈന്‍ഡ് മി ലൈറ്റ് സംവിധാനം, മഹീന്ദ്രയുടെ പേറ്റന്റിലുള്ള ഉയരക്രമീകരണ സംവിധാനം, സീറ്റ് ലോക്ക് തുടങ്ങിയ സംവിധാനങ്ങള്‍ ഈ സ്‌കൂട്ടറിലുണ്ട്.

Most Read Articles

Malayalam
English summary
Mahindra is all set to enter the highly lucrative entry level scooter segment with the arrival of the all new Mahindra Gusto.
Story first published: Monday, September 29, 2014, 17:24 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X