ഇന്ത്യയെ മോട്ടോര്‍സൈക്കികള്‍ തലസ്ഥാനമാക്കാന്‍ ബജാജ്

By Santheep

ഇന്ത്യയുടെ രണ്ടാമത്തെ വലിയ ബൈക്ക് നിര്‍മാതാവായ ബജാജ് ഓട്ടോ ഒരു ആഗോള ബൈക്ക് നിര്‍മാണ കമ്പനിയായി മാറാനുള്ള ഒരുക്കങ്ങള്‍ നടത്തുന്നു. ലോകോത്തരമായി ഉല്‍പന്നങ്ങളിലൂടെ കൂടുതല്‍ വിദേശവിപണികളിലേക്ക് കടന്നുചെന്ന് സ്ഥാനം നേടുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ബജാജ് ഓട്ടോ എംഡി രാജീവ് ബജാജ് പറയുന്നു.

ഇതോടൊപ്പം 150 സിസി സെഗ്മെന്റില്‍ ഒരു പുതിയ ഇടംകൂടി സൃഷ്ടിച്ചെടുക്കാന്‍ തങ്ങള്‍ക്ക് പദ്ധതിയുണ്ടെന്നും ബജാജ് വ്യക്തമാക്കി. ഈ സെഗ്മെന്റില്‍ ബജാജ് ഇന് പുറത്തിറക്കാനിരിക്കുന്ന മോഡല്‍ ഒരു വന്‍ സംഭവമായിരിക്കും. ഇതിന്റെ വിശദാംശങ്ങളൊന്നും രാജീവ് ബജാജ് വ്യക്തമാക്കിയില്ലെങ്കിലും നിലവിലുള്ള ബൈക്കുകളില്‍ നിന്ന് ഏറെ വ്യത്യസ്തമായ ഒന്നായിരിക്കും പുതിയ ബൈക്കെന്ന് മനസ്സാലിക്കാവുന്നതാണ്.

പൂനെയില്‍ സംഘടിപ്പിച്ച ബജാജ് ഓട്ടോ ഓഹരിയുടമകളുടെ മീറ്റിങ്ങില്‍ വെച്ചാണ് രാജീവ് ബജാജ് ഇക്കാര്യം വെളിപ്പെടുത്തിയത്.

Bajaj Auto aims to be a global firm

ഇന്ത്യയില്‍ നിന്ന് ബൈക്കുകള്‍ കയറ്റി അയയ്ക്കുന്ന കമ്പനികളില്‍ ഏറ്റവും മുമ്പനാണ് ബജാജ്. 2014 സാമ്പത്തികവര്‍ഷത്തില്‍ മൊത്തം 13.23 ലക്ഷം ബൈക്കുകള്‍ കമ്പനി കയറ്റി അയച്ചു.

മോട്ടോര്‍സൈക്കിളുകളുടെ ലോകതലസ്ഥാനമാക്കി ഇന്ത്യയെ മാറ്റുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് രാജീവ് ബജാജ് പറയുന്നു. 'ജര്‍മനി കാറുകള്‍ക്ക് പ്രശസ്തമായതുപോലെ, സ്‌കോട്‌ലാന്‍ഡ് സ്‌കോച്ചിന് പ്രശസ്തമായതുപോലെ, സ്വിറ്റ്‌സര്‍ലാന്‍ഡ് ചീസിന് പ്രശസ്തമായതുപോലെ, ഇന്ത്യ മോട്ടോര്‍സൈക്കിളുകള്‍ക്ക് പ്രശസ്തമാകണം' - രാജീവ് ബജാജ് പറഞ്ഞു.

Most Read Articles

Malayalam
കൂടുതല്‍... #bajaj auto
English summary
Bajaj Auto, Indias second largest motorcycles maker by sales, on Thursday said it was targeting to be a global motorcycle company.
Story first published: Wednesday, July 23, 2014, 11:21 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X