ബജാജ് തൊഴിലാളികള്‍ വീണ്ടും സമരത്തിലേക്ക്

By Santheep

ബജാജ് ഓട്ടോയുടെ ഛക്കന്‍ പ്ലാന്റിലെ തൊഴിലാളികള്‍ വീണ്ടും സമരത്തിനൊരുങ്ങുന്നു. കഴിഞ്ഞ വര്‍ഷം ജൂണില്‍ നടന്ന സമരം അമ്പത് ദിവസത്തോളം നീണ്ടിരുന്നു. തൊഴിലാളികളുടെ ആവശ്യം പരിഗണിക്കാന്‍ ബജാജ് വിസമ്മതിച്ചതിനെത്തുടര്‍ന്ന് സമരം നിരുപാധികമായി പിന്‍വലിക്കുകയായിരുന്നു.

തൊഴിലാളികളുടെ ആവശ്യങ്ങള്‍ പരിഗണിച്ചില്ലെങ്കില്‍ സമരത്തിനിറങ്ങുമെന്നു കാണിച്ച് ബജാജിലെ തൊഴിലാളി യൂണിയനായ വിശ്വകല്യാണ്‍ കാംകര്‍ സംഘാത് കമ്പനിക്ക് നോട്ടീസ് കൊടുത്തിട്ടുണ്ട്.

Bajaj Auto workers warn of strike at Chakan plant

2000 തൊഴിലാളികളാണ് ബജാജിന്റെ ഛക്കന്‍ പ്ലാന്റിലുള്ളത്. ഇവരില്‍ 900 പേര്‍ സ്ഥിരം തൊഴിലാളികളാണ്. പ്ലാന്റിന് 1.2 ദശലക്ഷം മോട്ടോര്‍സൈക്കിളുകള്‍ നിര്‍മിക്കാനുള്ള ശേഷിയുണ്ട്. പള്‍സര്‍, അവഞ്ജര്‍, നിഞ്ജ, കെടിഎം എന്നീ മോഡലുകള്‍ ഇവിടെയാണ് ഉല്‍പാദിപ്പിക്കുന്നത്.

കമ്പനി നിയമത്തിലെ കോര്‍പറേറ്റ് സാമൂഹിക പ്രതിബദ്ധത സംബന്ധിച്ച ചട്ടങ്ങള്‍ ഈയിടെ വിപുലൂകരിച്ചിരുന്നു. ഇവ ശരിയായി പാലിക്കാന്‍ ബജാജ് തയ്യാറായിട്ടില്ല. കമ്പനി നിയമം ശരിയായി പാലിക്കാന്‍ ബജാജ് തയ്യാറാവണമെന്നതാണ് തൊഴിലാളികളുടെ പ്രധാന ആവശ്യങ്ങളിലൊന്ന്.

500 കോടിക്കുമേല്‍ മൊത്തം ആസ്തിയുള്ളതോ 1000 കോടി വരുമാനമുള്ളതോ 5 കോടി രൂപയ്ക്കുമേല്‍ അറ്റാദായമുള്ളതോ ആയ കമ്പനികള്‍ അറ്റാദായത്തിന്റെ 2 ശതമാനം സിഎസ്ആര്‍ ഫണ്ടിലേക്ക് അഥവാ കോര്‍പറേറ്റ് സാമൂഹിക പ്രതിബദ്ധതാ ഫണ്ടിലേക്ക് മാറ്റണം എന്നാണ് ചട്ടം. ഇങ്ങനെ മാറ്റുന്ന തുക പൊതുകാര്യങ്ങള്‍ക്കായി ചെലവഴിക്കണം. ഏതെല്ലാം പൊതുകാര്യങ്ങള്‍ക്ക് ചെലവഴിക്കാം എന്നതു സംബന്ധിച്ച് കൃത്യമായ നിര്‍വചനം കമ്പനി നിയമത്തിലുള്‍പ്പെടുത്തിയിട്ടുണ്ട്.

സ്വന്തമായുണ്ടാക്കിയ ട്രസ്റ്റുകള്‍ക്കും മറ്റും ഈ തുക മറിച്ചുനല്‍കിയും സ്വന്തം താല്‍പര്യസംരക്ഷണത്തിനായി സംഭാവന നല്‍കുന്നത് സിഎസ്ആര്‍ ഫണ്ട് ചെലവിലുള്‍പ്പെടുത്തിയും തട്ടിപ്പു നടത്തുകയാണ് കമ്പനികള്‍ ഇപ്പോള്‍ ചെയ്തുവരുന്നത്.

കമ്പനിയുടെ ലാഭത്തിന്റെ രണ്ടു ശതമാനം കോര്‍പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി ഫണ്ടിലേക്ക് മാറ്റണമെന്നും അതുവഴി നിയമസംവിധാനത്തെ ബഹുമാനിക്കണമെന്നും ബജാജ് തൊഴിലാളികള്‍ ആവശ്യപ്പെടുന്നു. ഈ തുക ആദിവാസിക്ഷേമത്തിനും കമ്പനിയിലെ തൊഴിലാളികളുടെ കൂട്ടികള്‍ക്കുള്ള വിദ്യാഭ്യാസാവശ്യങ്ങള്‍ക്കുമായി മാറ്റണമെന്നും തൊഴിലാളികള്‍ ആവശ്യപ്പെടുന്നുണ്ട്.

ബജാജ് ഓട്ടോയുടെ സ്ഥാപകനായ ജമന്‍ലാല്‍ ബജാജിന്റെ പേരില്‍ ഒരു മ്യൂസിയം തുടങ്ങണമെന്നും പ്ലാന്റില്‍ അദ്ദേഹത്തിന്റെ പ്രതിമ സ്ഥാപിക്കണമെന്നും തൊഴിലാളികളുടെ ആവശ്യങ്ങളുടെ പട്ടികയിലുണ്ട്.

ഇന്നത്തെ ഫേസ്ബുക്ക് വീഡിയോ

Post by DriveSpark.

Most Read Articles

Malayalam
കൂടുതല്‍... #bajaj auto #strike #ബജാജ് #സമരം
English summary
Bajaj Autos Chakan plant employees union has made a fresh set of demands and said it will stop work from April 28 if the automaker's management fails to oblige.
Story first published: Thursday, April 17, 2014, 14:03 [IST]

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X